നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ദു:ഖം മലയാളികള്‍ക്ക് ഇതുവരെ മാറിയിട്ടില്ല. മഹാനടി വിട പറഞ്ഞിട്ട് പതിനേഴ് ദിവസമായി. ഇന്ന് നടിയുടെ ജന്മദിനം കൂടിയാണ്. മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
അമ്മ മരിച്ചിട്ട് ഇന്നലെ പതിനാറ് ദിവസമായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു സിദ്ധാര്‍ത്ഥിന്റെ കുറിപ്പ്.
‘അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന്റെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസര്‍ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നു കരുതി. അമ്മയുടെ വിയോഗത്തില്‍ നിന്നും കരകയറാന്‍ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്’, എന്ന് സിദ്ധാര്‍ത്ഥ് കുറിക്കുന്നു.
അതേസമയം, ഇന്ന് സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജിന്ന് എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍.
0 Comments