കഞ്ചാവ് ഉപയോഗിച്ച 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച് അമ്മ,അമ്മയുടെ മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയി എന്ന് പ്രതികരണം

 


കഞ്ചാവ് ഉപയോഗിച്ച 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച് അമ്മ.ഹൈദരബാദിൽ ആണ് സംഭവം നടന്നത് . തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലെ കൊടാട് ആണ് ‘അമ്മ മകന്റെ മുഖത്തു മുളക് തേച്ചത്.വെറും പതിനഞ്ചു വയസു മാത്രമുള്ള മകൻ കഞ്ചാവിന് അടിമപ്പെട്ടിരുന്നു പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്.

മളകുപൊടി തേക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.പലതരത്തിലുള്ള പ്രതികരണം ആണ് ഇപ്പൊൾ വന്നു കൊണ്ടിരിക്കുന്നത് .കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും പറ്റാത്തത് കൊണ്ട് തുടര്‍ന്ന് മറ്റൊരു സ്ത്രീ മകന്റെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

നിരവധി ആളുകള്‍ ഈ അമ്മ ചെയ്തകാര്യം ശരിയാണെന്ന് അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്.മകൻ നന്നാവാൻ വേണ്ടിയല്ലേ ഈ ‘അമ്മ ഇങ്ങനെ ചെയ്തതെന്ന് അവർ പറയുന്നു . അതേ സമയം മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയതായി മറ്റു ചിലർ പറയുന്നു.ചിലർ പറയുന്നത് ,പീഡനം നടത്തിയവനെയും ബലാത്സംഗം നടത്തിയവനെയും ഒക്കെ തൂക്കി കൊല്ലണം സൗദി നിയമം ഇവിടെ വരണം ന്നൊക്കെ രോഷം കൊള്ളുന്നത് കാണാം,

അതെ ആൾക്കാർ തന്നെ ഇപ്പോ നന്മ മരം കൌൺസിലിംഗ് നടത്താൻ ഉപദേശം ന്താല്ലേ ലോകം… അടിച്ചു വളർത്തേണ്ടതിനെ അടിച്ചു തന്നെ വളർത്തണം, ഇതിനൊക്കെ പേരക്കൊമ്പ് കൊണ്ട് അടിച്ചു വേദന അറിയിക്കണം.. തെറ്റിനുള്ള ശിക്ഷ അത്‌ കൊടുത്ത് തന്നെ വളർത്തണം, അല്ലാതെ ഉപദേശ പ്രസംഗം നടത്തിയാൽ,

ഓ ഇതിനു ഇത്രയേ ഉള്ളു അമ്മ രണ്ട് ഉപദേശം തരും ന്ന് കരുതി വീണ്ടുമാ വഴി തന്നെ പോകും.,”ബല്യത്തിലെ വേദനപ്പിക്കുന്ന ഓർമ്മകൾ ജീവിതക്കാലം മുഴുവൻ വേട്ടയാടും ,, ഇനി സമൂഹ്യത്തിൻ്റെ മുമ്പിലും മകൻ പരിഹാസപാത്രമാകും ,,, പഠിക്കുന്ന സ്ക്കൂളിൽ എല്ലാം ,,,,,, ഇനി അമ്മയും അവൻ വെറുക്കും ,,, പതുക്കെ വീട്ടിൽ നിന്ന് അകന്ന് അവൻ കഞ്ചാവ് വലീക്കുന്നതിന് പകരം തിന്നാൻ തുടങ്ങും ,, അവനെ നല്ലൊരു കൗണ്സലറെ കാണിച്ചാൽ മതിയായിരുന്നു,

“ഒരു അമ്മ എന്ന നിലയിൽ അവന്റെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റുന്നില്ല. പക്ഷെ ഇന്ന് ആ അമ്മ അവൻ ചെയ്തതിനുള്ള ശിക്ഷ കൊടുത്തില്ലെങ്കിൽ നാളെ ഇതിലും വലുത് അവൻ അനുഭവിക്കുന്നത് അവർ കണ്ടുനിൽക്കേണ്ടിവരും.. അവൻ നല്ല കുട്ടിയായി വളരട്ടെ…,”ഇവൻ കഞ്ചാവിന് പൈസക്ക് വേണ്ടി മോഷണത്തിനിറങ്ങി സാഹചര്യം കൊണ്ട് കൊലപാതകി ആവാതെ,

സ്വയം ശരീരവും മനസ്സും നശിപ്പിക്കാതെ, സമൂഹത്തിനു ഭാരമാകാതെ, അമ്മയ്ക്കും അച്ഛനും വയസ്സാം കാലത്ത് ഉപകാരത്തിനു പകരം ഉപദ്രവമാവാതെ ജീവിക്കുന്നതിനേക്കാൾ നല്ലതാണ് ഇപ്പൊ കൊടുത്ത ശിക്ഷ!” എന്നൊക്കെയാണ് പലരും പറയുന്നത് .എന്തായാലും അമ്മയുടെ മുളകുപൊടി പ്രയോഗം വെെറലാണ്.

Post a Comment

0 Comments