മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റിമാ കല്ലിങ്കൽ. ഋതു എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ന്യൂജനറേഷൻ സിനിമ ആയിട്ടാണ് ഋതു കണക്കാക്കപ്പെടുന്നത്. ശ്യാമപ്രസാദ് ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.
നിഷാൻ ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം ആസിഫ് അലി ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം കൈകാര്യം ചെയ്തത്. ചിത്രം ഇപ്പോഴും യുവാക്കൾക്കിടയിൽ ഹിറ്റ് ആണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് റിമാ കല്ലിങ്കൽ. പലപ്പോഴും സിനിമാ മേഖലയിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ മലയാളികൾ ഇരുകയ്യും വീട്ടിലായിരിക്കും സ്വീകരിക്കുക. എന്നാൽ ഇവർ പറയുന്ന കാര്യങ്ങൾ ഒന്നും ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അത്യന്തം സ്ത്രീവിരുദ്ധമായ ആയിട്ടുള്ള ആളുകൾ ആയിരിക്കും അവർ. അത്തരത്തിലുള്ള ആളുകൾക്ക് ഇവർ പറയുന്നത് എന്തും തൊട്ടുകൂടായ്മ ആയിരിക്കും.
കുറച്ചു ദിവസങ്ങൾക്ക് മുൻപേ റിമാ കല്ലിങ്കൽ റീജിയണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു ഇത് നടന്നത്. ഓപ്പൺ ഡിസ്കഷൻ സമയത്ത് താരം പറഞ്ഞു ചില വാക്കുകൾ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളസിനിമയിൽ പരാതി പറയാൻ ഇഷ്ടമില്ല എന്നായിരുന്നു നടി പറഞ്ഞത്. എന്നാൽ ഇത് ചർച്ച ചെയ്യുന്നതിനു പകരം ആളുകൾ ഇവരുടെ വസ്ത്രമാണ് ചർച്ച ചെയ്യുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ആണ് ഇവർ ജനിച്ചത് എന്നതാണ് പലരുടെയും പരാതിക്ക് കാരണം. വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്.
എന്തായാലും ഇപ്പോൾ ഒരു വ്യക്തിയുടെ കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. അത്യന്തം മോശമായ രീതിയിലാണ് അയാൾ കമൻറ് ചെയ്തിരിക്കുന്നത്. ഒരു വ്യക്തിക്ക് ഇത്രയും താഴ്ന്ന രീതിയിൽ ചിന്തിക്കാൻ പറ്റുമോ എന്നാണ് ആളുകൾ അമ്പരപ്പ് കൊണ്ട് ചോദിക്കുന്നത്. എന്തായാലും ഇയാളെ വിമർശിച്ചുകൊണ്ട് ഇപ്പോൾ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ഇനിയെങ്കിലും ഇതുപോലെയുള്ള ഞരമ്പ് രോഗികളെ ഫേസ്ബുക്കിൽ നിന്നും മാറ്റിനിർത്തണം എന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.

0 Comments