സനുഷ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. ബാലതാരമായിട്ടാണ് സനുഷ മലയാളികൾക്ക് സുപരിചിതയാവുന്നത്. പല ചിത്രങ്ങളിലും താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും കാഴ്ച എന്ന ചിത്രം മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാവും. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിട്ടാണ് സനുഷ അഭിനയിച്ചത്.
സനുഷയുടെ ഗംഭീരപ്രകടനം ചിത്രത്തിന് ഹൈലൈറ്റ് ആയിരുന്നു.മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ നായികയായി സനുഷ അരങ്ങേറി. ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ഇതിനിടയിൽ തമിഴിലും തെലുങ്കിലും താരത്തിന് അവസരങ്ങൾ വന്നു. കുറച്ചുകാലം അവിടെ സജീവമായിരുന്നു താരം. നിരവധി ആരാധകർ ഉണ്ട് താരത്തിന് അവിടെ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് സനുഷ. ഇപ്പോൾ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
ഇപ്പോൾ തന്നെ വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി വായടപ്പിച്ച് ഇരിക്കുകയാണ് താരം. കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു പൊതു വേദിയിൽ സനുഷ ഒരു നൃത്തം അവതരിപ്പിച്ചിരുന്നു. ഈ വീഡിയോയ്ക്ക് എതിരെ നിരവധി വിമർശനങ്ങൾ ആണ് വന്നത്. അതേ വീഡിയോ താരം സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും പങ്കുവയ്ക്കുകയും ചെയ്തു. അപ്പോ ഇതും വശമുണ്ട്.. അല്ലേ. താൻ ഞാൻ അത്യാവശ്യം നൃത്തം ചെയ്യുന്ന കൂട്ടത്തിലാണ്. കാരണം നൃത്തം ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
വർഷങ്ങൾക്കു മുൻപ് താൻ ചെയ്ത ഒരു സ്റ്റേജ് ഷോയിലെ വീഡിയോ ആണ് ഇത്. ഈ വീഡിയോ സമർപ്പിക്കുന്നത് അറിയുന്ന പണി എടുത്താൽ പോരെ മോളെ എന്ന് ചോദിക്കുന്നവരോട് ആണ്. അറിയുന്ന പണി തന്നെയാ ചേട്ടന്മാരെ ഇനിയും ചെയ്യും. താരം കുറിച്ചു. എന്തായാലും ഇതിപ്പോൾ ശ്രദ്ധ നേടുകയാണ്.

0 Comments