മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണയും.മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ഇവർ അവതാരക രംഗത്തു വ്യത്യസ്തത പുലർത്തുന്നു . ഇരുവരും ശ്രദ്ധിക്കപ്പെട്ടത് തന്നെ അവതാരകരായിട്ടാണ്.
സീ കേരളത്തിൽ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലാണ് ജീവ അവതാരകരായി മിനി സ്‌ക്രീനിൽ എത്തിയത് .അതിനു ശേഷം സീ കേരളത്തിലെ തന്നെ മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയാണ് ജീവയും ഭാര്യ അപർണ്ണയും ഒരുമിച്ച് അവതാരകരായി എത്തിയത്.അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. സുഹൃത്തിനൊപ്പം അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയ ജീവ ആകസ്മികമായി ആണ് അവതാരക രംഗത് എത്തിപ്പെട്ടത് .സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവ സാന്നിധ്യമാണ് ജീവയും അപര്‍ണയും.
തങ്ങളുടെ വിശേഷങ്ങളും മറ്റുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.ഇവർ പങ്കു വെയ്ക്കുന്ന ഫോട്ടോഷൂട്ടുകൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട് .കഴിഞ്ഞ ദിവസം മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു.

0 Comments