സിസ്റ്റർ അഭയകേസിൽ വഴിത്തിരിവായത് ഡോ. രമയുടെ കണ്ടത്തലുകളാണ്,സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിലൂടെ കണ്ടുപിടിച്ചത് ഡോക്ടർ രമ ആയിരുന്നു,പുറംലോകമറിയാത്ത സത്യങ്ങളിങ്ങനെ

 


മലയാള സിനിമ നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. രമ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു. കേരളത്തിലെ പ്രധാനപെട്ട പല കേസുകളിലും ഫോറൻസിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ വളരെ നിർണായകമായിരുന്നു.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ നിർണായക തെളിവ് കണ്ടത്തിയതിൽ നിർണായക പങ്കു വഹിച്ചതു ഡോ. രമയായിരുന്നു. സാധാരണ ഒരു ഡോക്ടർ എന്നതിൽ കവിഞ്ഞ് മറ്റൊരു വിവരങ്ങളും രമയെ സംബന്ധിച്ച് കേസിന്റെ വിചാരണ വേളയിൽ പുറത്തു വന്നിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം .

അഭയ കേസിൽ പ്രധാന പല തെളിവുകളും കണ്ടെത്താൻ രമയ്ക്ക് സാധിച്ചു .അന്വേഷണം നടക്കുന്ന സമയത്ത് കേസിലെ മൂന്നാം പ്രതി സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തന്റെ പരിശോധനയിൽ തെളിഞ്ഞതായി ഡോ.രമ സിബിഐ ക്ക് മൊഴി നൽകി.


Post a Comment

0 Comments