മിമിക്രി വേദിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശശാങ്കന്‍. കോമഡി സ്റ്റാര്‍ വേദിയില്‍ താരം അവതരിപ്പിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ശശാങ്കന് സിനിമയിലേക്ക് അവസരം ലഭിച്ചു. ഇതിനിടെ സ്റ്റാര്‍ മാജിക് വേദിയിലും താരം എത്താറുണ്ട്. വേദിയില്‍ ആണെങ്കിലും സിനിമയിലാണെങ്കിലും എപ്പോഴും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ശശാങ്കന്‍ എത്താര്‍.
ഇപ്പോള്‍ പറയാം നേടാമില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ശശാങ്കന്‍. ഇവിടെ വെച്ച് തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നടന്‍ പറഞ്ഞു.ആദ്യരാത്രി സ്‌കിറ്റ് ചെയ്തത് കല്യാണത്തിന് മുന്‍പായിരുന്നു. 2012ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. കാരുണ്യ ലോട്ടറിയുടെ പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് ഞാനായിരുന്നു ചെയ്തത്, അന്ന് കൊല്ലത്ത് പോയപ്പോള്‍ ഒരു ഷോപ്പില്‍ വെച്ച് കണ്ടയാളാളെയാണ് വിവാഹം ചെയ്തത്. സത്യത്തില്‍ എനിക്കാണ് അന്ന് കാരുണ്യ ലോട്ടറി അടിച്ചത്. ആനിയെന്നാണ് ഭാര്യയുടെ പേര്. മകള്‍ക്ക് ശിവാനിയെന്നാണ് പേരിട്ടത്.
ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. വീട്ടുകാരൊക്കെ അറിഞ്ഞ് വിവാഹം എതിര്‍ത്ത് തുടങ്ങുമ്പോഴേക്കും ഞങ്ങളങ്ങ് ഒന്നായി. ഒളിച്ചോടിയായിരുന്നു വിവാഹം. നേരെ കൂട്ടിപ്പോവുന്നത് സ്റ്റേജിലേക്കാണ്. ഓഡിയന്‍സിന്റെ കൂട്ടത്തിലിരുന്ന് ഫസ്റ്റ് നൈറ്റ് കാണുകയായിരുന്നു അവളും. ജീവിതത്തില്‍ സക്സസായിരുന്നു ആദ്യരാത്രി താരം പറഞ്ഞു.

0 Comments