കർണാടകയിൽ ജനിച്ചു മുംബൈയെ വിറപ്പിച്ച തങ്കം റൗഡി, അമ്മയ്ക്ക് വേണ്ടി തിരികെ കെജിഎഫിലേക്ക്, ഒടുവിൽ ദാരുണാന്ത്യം - അറിയുമോ യഥാർത്ഥ റോക്കി ഭായിയുടെ കഥ?

 


ഇന്ത്യൻ സിനിമയിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2. നാല് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത കെജിഎഫ് എന്ന കന്നഡ സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് ഇത്. പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

യാഷ് ആണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോക്കി ഭായി എന്ന മുംബൈയിൽ ജനിച്ചു വളർന്ന ഒരു ഗുണ്ട എങ്ങനെയാണ് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയുടെ രാജാവായി മാറുന്നത് എന്ന കഥയാണ് ചിത്രം പറയുന്നത്.

ചിത്രം ഒരു സാങ്കല്പിക കഥയാണ് എന്ന് സംവിധായകൻ പല തവണ ആവർത്തിച്ചിട്ടുണ്ട്. അതായത് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അല്ല ചിത്രമൊരുക്കിയിരിക്കുന്നത് എന്നർത്ഥം. അതുപോലെതന്നെ റോക്കി ഭായ് എന്ന കഥാപാത്രവും സാങ്കല്പികം തന്നെയാണ്. എങ്കിലും സിനിമയിലെ പല കാര്യങ്ങളും യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് എടുത്തിരിക്കുന്നത് എന്ന വസ്തുത പലർക്കും അറിയില്ല.

കെജിഎഫ് എന്ന ഒരു സ്ഥലം യഥാർത്ഥത്തിൽ ഉണ്ട്. കോളർ എന്ന കർണാടകയിലെ ഒരു ഗ്രാമത്തിലാണ് ഈ സ്വർണ്ണഖനി ഉള്ളത്. കോളാർ ഗോൾഡ് ഫീൽഡ് എന്നാണ് കെജിഎഫ് എന്ന വാക്കിൻറെ ഫുൾഫോം. ബാംഗ്ലൂർ നഗരത്തിൽ നിന്നും 100 കിലോമീറ്റർ മാറിയാണ് ഈ സ്വർണ്ണഖനി ഉള്ളത്. ഇവിടെയാണ് സിനിമയുടെ കഥ നടക്കുന്നത്.

അതേസമയം റോക്കി ഭായി എന്ന കഥാപാത്രവും ഒരു യഥാർത്ഥ വ്യക്തിയെ ആധാരമാക്കി ആണ് ഒരുക്കിയിരിക്കുന്നത് എന്ന വസ്തുത സംവിധായകൻ പോലും തള്ളിക്കളയാൻ സാധിക്കില്ല. തങ്കം റൗഡി എന്നായിരുന്നു ഇയാളുടെ പേര്. കർണാടകയിൽ ആയിരുന്നു ഇയാൾ ജനിച്ചു വളർന്നത്. പിന്നീട് മുംബൈ നഗരത്തെ വിറപ്പിച്ച റൗഡി ആയി മാറി. പിന്നീട് കെ ജി എഫിലേക്ക് തൻ്റെ അമ്മയെ കൊണ്ടുവന്നു എന്നറിഞ്ഞപ്പോൾ ആണ് തങ്കം റൗഡി മുംബൈ ഉപേക്ഷിച്ചു കെജിഎഫിലേക്ക് എത്തിയത്. പിന്നീട് എന്ത് സംഭവിച്ചു? യഥാർത്ഥ റോക്കി ഭായിയുടെ ജീവിതം അറിയുമോ? അതിനെ കുറിച്ച് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കിരൺ സഞ്ചൂസ് എന്ന വ്യക്തിയാണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:



Post a Comment

0 Comments