അപ്പുവിന്റെ കല്യാണത്തിന് പിന്നാലെ സാന്ത്വനം കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടി , ആശംസകൾ നേർന്നും ആഘോഷമാക്കിയും ആരാധകർ

 


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിലെ അഞ്ജുവായി ഏവരുടെയും പ്രിയങ്കരി ആയി മാറിയ താരമാണ് നടി ഗോപിക അനില്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ എല്ലാ പുതിയ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും നല്ല പിന്തുണ ലഭിക്കാറുണ്ട്.

ബാലതാരമായിട്ടാണ് ഗോപിക ആദ്യമായി സിനിമയില്‍ എത്തിയത്. ശിവം എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയില്‍ എത്തിയത്. എന്നാൽ താരം ശ്രദ്ധിക്കപ്പെടുന്നത് മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനിലൂടെയാണ്. സീരിയലിലും ബാലതാരമായി തിളങ്ങിയ ഗോപിക സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കബനിയ്ക്ക് ശേഷമാണ് സാന്ത്വനത്തില്‍ ഗോപിക അഭിനയിക്കുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സാന്ത്വനം സീരിയലില്‍ അവതരിപ്പിക്കുന്നത്.

സാന്ത്വനത്തിലെ അഞ്ജലിയേയും ശിവനേയും ഏറെ ഇഷ്ടപ്പെടുന്ന കുടുംബപ്രേക്ഷകര്‍ ശിവാഞ്ജലിയെന്നാണ് ഇരുവരേയും സ്‌നേഹത്തോടെ ഇപ്പോൾ വിളിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ഫാന്‍സ് പേജുകളും ഒപ്പം നിരവധി യൂട്യൂബ് ചാനലുകളുമുണ്ട്. സാന്ത്വനത്തിലെ ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും കാണാന്‍ പ്രേക്ഷകര്‍ക്ക് സത്യത്തിൽ ഏറെയിഷ്ടവുമാണ്. മാത്രമല്ല കീരിയും പാമ്പും പോലെയിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചായ സന്തോഷത്തിലാണ് സാന്ത്വനം ആരാധകര്‍. ഇണക്കുരുവികളായി ഇരുവരുടെയും റൊമാന്റിക് രംഗങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സീരിയലിന്റെ ഹൈലൈറ്റ്. എന്തായാലും ഇരുവരുടെയും തല്ലുപിടിത്തത്തിനും സ്‌നേഹപ്രകടനങ്ങള്‍ക്കും കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകര്‍. ഗോപിക അനിലിന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ.

അതുകൊണ്ട് തന്നെ ഗോപികയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആശംസാപ്രവാഹവുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ട ആരാധകര്‍. ഞങ്ങളുടെ അഞ്ജു ചേച്ചിക്ക് സാന്ത്വനം പ്രേക്ഷകരുടെ വക ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍, പ്രിയഅഞ്ജു കുറുമ്പിക്ക് പിറന്നാള്‍ ആശംസകള്‍, അഞ്ജലിയെ പൂര്‍ണ്ണതയിലേക്ക് കൊണ്ടുവന്ന ഞങ്ങളുടെ ഗോപികക്ക് പിറന്നാള്‍ ആശംസകള്‍, അഞ്ജലിയായി തകര്‍ത്തഭിനയിച്ച് പ്രേക്ഷകമനസ്സ് കീഴടക്കിയ നമ്മുടെ ഗോപികചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍, ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ കടന്നു കൂടിയ ഞങ്ങളുടെ ഈ കാന്താരിപ്പെണ്ണിന് ഒരുപാട് ദൂരങ്ങള്‍ ഇതുപോലെ പുഞ്ചിരിയോടെ സന്തോഷത്തോടെ, ഒരുപാട് ജന്മദിനിങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ. ഇങ്ങനെ ജന്മദിനാശംസകള്‍ നിറയുകയാണ് പ്രിയ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട്.സോഷ്യല്‍ മീഡിയയില്‍ ശിവാഞ്ജലിക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയെക്കുറിച്ച് മുന്‍പൊരിക്കല്‍ ഗോപിക തുറന്നുസംസാരിച്ചിരുന്നു. തനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു നടിയുടെ അന്നത്തെ ആദ്യ പ്രതികരണം.അത്രയും എഡിറ്റ് വീഡിയോകള്‍ കാണാറുണ്ട്.

അതുപോലെ സ്‌റ്റോറി മെന്‍ഷന്‍സ് നോക്കാറുണ്ട്. അതൊക്കെ കാണുമ്പോള്‍ മനസ്സിൽ നല്ല സന്തോഷമുണ്ട്. കൂടുതല്‍ ഇഷ്ടപ്പെടുന്ന വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക തുറന്നു പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ എഡിറ്റ് ചെയ്തുവരുന്ന വീഡിയോകളൊക്കെ ലൈക്ക് ചെയ്യാറുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. വ്യക്തിപരമായി പരിചയമില്ലാത്ത ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും സ്‌നേഹം കാണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല എന്നും താരം പറഞ്ഞു.അതുകൊണ്ട് തന്നെ താന്‍ കാണുന്ന എല്ലാ എഡിറ്റ്‌സും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments