സന്തോഷ് പണ്ഡിറ്റ് എന്ന പേരു കേട്ടാൽ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ സന്തോഷ് പണ്ഡിറ്റിനെ തിരിച്ചറിയും.മറ്റൊരു രീതിയിൽ പറഞ്ഞാൽ നെഗറ്റീവ് റിവ്യൂസിലൂടെ ശ്രദ്ധേയനായി മാറിയ സിനിമാ താരമാണ് സന്തോഷ് പണ്ഡിറ്റ്.
സ്വന്തമായി എഴുതി, നിര്‍മ്മിച്ച്, സംവിധാനം ചെയ്ത് സിനിമ പുറത്തിറക്കിയിട്ടുള്ള ആളാണ് സന്തോഷ്. മാത്രമല്ല അദ്ദേഹം തന്നെയാണ് സ്വന്തം സിനിമകളിലെ നായകനും വില്ലനുമൊക്കെ. സിനിമയുടെ കഥയ്‌ക്കൊപ്പം അതിലെ എല്ലാ പാട്ടുകളും സ്വയം രചിക്കും. അത്തരത്തില്‍ സന്തോഷ് പണ്ഡിറ്റ് കുറച്ചു വർഷങ്ങൾക്കു മുൻപ് പുറത്തിറക്കിയ സിനിമകളൊക്കെ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. മുടക്ക് മുതലിന്റെ ഇരട്ടി സ്വന്തമാക്കി സിനിമയില്‍ വിജയം നേടാനും താരത്തിന് അക്കാലത്ത് സാധിച്ചു.ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാൻ സന്തോഷ് പണ്ഡിറ്റ് എത്തി.
ഇപ്പോള്‍ ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ കുടുംബത്തെ കുറിച്ച് താരം തന്നെ ആദ്യമായി ആരാധകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ്. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് തനിക്കൊരു മകനുണ്ടെന്നുള്ള കാര്യം സന്തോഷ് ആദ്യമായി വെളിപ്പെടുത്തിയത്.സന്തോഷ് പണ്ഡിറ്റിന് മക്കളുണ്ടോ എന്നാണ് പരിപാടിയിൽ എം.ജി അദ്ദേഹത്തോട് . തനിക്ക് ഒരു മകനുണ്ട്. അവന്‍ ഇപ്പോൾ പത്താം ക്ലാസില്‍ പഠിക്കുന്നു’ എന്നും താരം തുറന്നു പറഞ്ഞു. അദ്ദേഹത്തോടുള്ള അടുത്ത ചോദ്യം പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു. ചെറുപ്പത്തില്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ ഒന്നും എനിക്ക് അങ്ങോട്ട് വര്‍ക്കായില്ല. ആ ഒരു കാര്യത്തില്‍ മാത്രമാണ് എന്റെ ജാതകം ശരിയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുള്ളത്. തന്റെ അച്ഛന്‍ ഒരു ജ്യോത്സനാണ്. പന്ത്രണ്ടോളം രാജയോഗം ഉണ്ടാവുമെന്ന് അച്ഛന്‍ മുന്‍പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഫേമസ് ആവുമെന്നും ഹിറ്റാവുമെന്നുമൊക്കെ അച്ഛന്‍ എന്നോട് ചെറുപ്പത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല താന്‍ ആരെയും പ്രണയിച്ചിട്ടില്ല. അതുകൊണ്ട് വഞ്ചിച്ചിട്ടുമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ പരിപാടിയിലൂടെ വെളിപ്പെടുത്തുന്നത്.
മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന ആ കസേരയില്‍ എങ്കിലും ഇരിക്കണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടുണ്ട്. നമ്മള്‍ ഈ കളിയൊക്കെ കളിക്കുന്നത് സത്യത്തിൽ അതിന് വേണ്ടിയാണ്. അവിടെ നിന്നാണ് നമ്മുടെ പ്രയത്‌നം കൊണ്ട് ഇവിടം വരെ എങ്കിലും എത്തുന്നത്. മാസ്റ്റര്‍പീസ് എന്ന സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ശെരിക്കും ആകാംഷയിലായിരുന്നു. സംവിധായകന്‍ അജയ് വാസുദേവിനോടും മമ്മൂക്കയോടുമൊക്കെ അതിനു നന്ദി പറയുകയാണ്. മമ്മൂക്ക ഭയങ്കര സീരിയസ് ആണെന്ന് പലരും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആ മുന്‍ധാരണ തനിക്കും തുടക്കത്തിൽ ഉണ്ടായിരുന്നു. ആ പറഞ്ഞവരൊന്നും അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷേ എന്നോട് അദ്ദേഹം നല്ല കമ്പനിയായിരുന്നു. ആ സിനിമാനുഭവം വളരെ വ്യത്യസ്തമായിരുന്നു എന്നും താരം പരിപാടിയിൽ സൂചിപ്പിച്ചു. തന്റെ സിനിമയില്‍ രാവിലെ ഭക്ഷണ സാധനങ്ങളുമായി വരികയും മറ്റ് എല്ലാ കാര്യങ്ങളും ചെയ്യണം.
ഭക്ഷണം വരെ ഇതിനിടയില്‍ ശെരിക്കും ഉണ്ടാക്കും. അങ്ങനെ രാത്രിയില്‍ വേസ്റ്റ് കളയുന്നത് വരെ എല്ലാ പണികളും ഒറ്റയ്ക്ക് ഞാൻ ചെയ്യാറുണ്ട്.അങ്ങനെയുള്ളപ്പോള്‍ മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന സെറ്റില്‍ ചെന്നപ്പോള്‍ വളരെ എളുപ്പമാണ്.നമ്മൂടെ ഷൂട്ട് ആവുമ്പോള്‍ വിളിക്കാന്‍ പറഞ്ഞ് മാറി ഇരുന്നാല്‍ മാത്രം മതി. ഞാൻ അതുകൊണ്ട് വളരെ റിലാക്‌സ്ഡ് ആയിരുന്നു. എപ്പോഴും ഓടി ചാടി വര്‍ക്ക് ചെയ്യുന്ന എനിക്ക് ഒരു ചെറിയ മടുപ്പ് ഉണ്ടായി. ആ സെറ്റില്‍ എന്തെങ്കിലും ഒക്കെ പണി എടുക്കണമെന്ന് തോന്നിയെങ്കിലും അതിനൊക്കെ ആളുകള്‍ അവിടെ ഉണ്ടായിരുന്നു. സിനിമയ്ക്ക് ശേഷം ഒന്ന് രണ്ട് തവണ മമ്മൂക്കയെ വിളിച്ചിട്ടുണ്ടെന്നും സന്തോഷ് തുറന്നു പറഞ്ഞു.
.jpg)
0 Comments