ഒടുവിൽ ചോദ്യങ്ങൾക്ക് വിരാമമായി , പ്രണയത്തെക്കുറിച്ച് ആരധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി അമ്മയറിയാതെ സീരിയൽ താരങ്ങളായ അമ്പാടിയും അലീനയും

 


ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് പ്രേക്ഷകരുടെ സ്വന്തം ‘അമ്മയറിയാതെ’. പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ് എന്ന് മലയാളികൾക്ക് പ്രേത്യേകം പരിചയപെടുത്തേണ്ട കാര്യമില്ല.

 കാരണം അലീന പീറ്റർ എന്ന കഥാപാത്രത്തെയാണ് ശ്രീതു വളരെ മനോഹരമായി അവതരിപ്പിക്കുന്നത്. അമ്പാടി എന്ന നായക കഥാപാത്രത്തെയാണ് നിഖിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.വളരെ ചുരുക്കം സമയം കൊണ്ട് അമ്മയറിയാതെ എന്ന സീരിയൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.താരങ്ങളുടെ യഥാർഥ പേരിനെക്കാളും സീരിയലിലെ പേരായ അമ്പാടിയെന്നും അലീനയെന്നുമാണ് പ്രേക്ഷകരുടെ ഇടയിൽ ഇവർ അറിയപ്പെടുന്നത്.

എന്നാൽ സീരിയലിലെ പ്രണയ ജോഡികൾ റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ലൊക്കേഷൻ വീഡിയോയും റീൽസുമെല്ലാം സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആണ്. സീരിയലിലെ പ്രണയജോഡികൾ റിയൽ ലൈഫിലും പ്രണയത്തിലാണോ എന്നുള്ള സംശയം ആരാധകർക്കിടയിൽ ശെരിക്കും ഉണ്ട്. ഇപ്പോഴിതാ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രണയ വാർത്തയെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിരിക്കുന്നത്. കൂടാതെ തങ്ങളുടെ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് സത്യത്തിൽ ആരാധകർ. തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ആറ് ഭാഷ സംസാരിക്കുന്ന പ്രിയ താരം നിഖില്‍ ഇംഗ്ലീഷ് ഒഴികെ മറ്റ് എല്ലാ ഭാഷകളിലും സീരിയല്‍ ചെയ്തിട്ടുണ്ട്.

തമിഴ് പരമ്പരയിലൂടെയാണ് ശ്രീതു അഭിനയ രംഗത്ത് എത്തിയത്. എന്നാൽ പ്രണയത്തെ കുറിച്ചു നടന്റെ പ്രതികരണം. കോളേജ് കാലത്തൊക്കെ പല പ്രണയ അഭ്യര്‍ത്ഥനകളും തനിക്കു വന്നെങ്കിലും, പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ നാണം ആയതിനാല്‍ എല്ലാം വേണ്ട എന്ന് വയ്ക്കുകയായിരുന്നുവത്രെ. കല്യാണത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും നിഖില്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള റിലേഷനെ കുറിച്ചും ആനന്ദ് അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. എന്നാൽ ഞങ്ങള്‍ കട്ട ശത്രുക്കളാണെന്നായിരുന്നു ശ്രീതുവിന്റെ പ്രതികരണം. ഓണ്‍ സ്‌ക്രീനില്‍ ഞങ്ങള്‍ ബെസ്റ്റ് പെയര്‍ ആണ്. എന്നാല്‍ യാഥാര്‍ഥ്യം ഞങ്ങള്‍ക്കല്ലേ സത്യത്തിൽ അറിയൂ. ഞങ്ങള്‍ രണ്ട് പേരും നല്ല വഴക്കാണെന്ന് താരജോഡികള്‍ ഒരുമിച്ചു പറയുന്നു.

പ്രണയ ഗോസിപ്പുകളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഗോസിപ്പ് വാർത്തകളോട് പ്രതികരിക്കാറില്ലെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. താരങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ് .. ”ഞങ്ങൾ മിക്കപ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ പോകുന്നതും റീല്‍സ് ചെയ്യുന്നതും എല്ലാം ഒരുമിച്ചാണ്. കാരണം ലൊക്കേഷനിലേക്ക് പോകുന്നതും മറ്റുമായി ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. ശ്രീതുവും – നിഖിലും പ്രണയത്തിലാണ് എന്ന ഗോസിപ്പും ഞങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ അതിനോട് പ്രതികരിക്കാന്‍ സത്യത്തിൽ പോകാറില്ല. പ്രതികരിച്ചാലല്ലേ പ്രശ്‌നമുള്ളൂ എന്നാണ് ശ്രീതുവിന്റെ ഈ വിഷയത്തിലുള്ള മറുപടി.

Post a Comment

0 Comments