കേരളത്തിലെ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മുന്നേറിക്കൊണ്ടിരിക്കുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്.മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുന്ന കുടുംബ വിളക്കിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ അത്രമേൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ്.
മറ്റ് പരമ്പരകളില്‍നിന്നും വ്യത്യസ്തമായി ട്വിസ്റ്റുകളുടെ ആധിക്യത്തോടെ മുന്നോട്ടുപോകുന്ന പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും തന്നെ ആരാധകര്‍ക്ക് ഇപ്പോൾ ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവരോടുവരെ പ്രേക്ഷകര്‍ക്ക് ആരാധനയാണ് എന്നതാണ് കുടുംബവിളക്കിനെ മറ്റു സീരിയലുകളിൽ നിന്ന് വേറിട്ടുനിര്‍ത്തുന്ന മറ്റൊരു കാര്യം എന്ന് തന്നെ പറയേണ്ടി വരും. പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലും ഇപ്പോൾ ഏറെ സജിവമാണ്.
കുടുംബവിളക്ക് സീരിയല്‍ പോലെ അതിലെ താരങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സുമിത്രയുമായി ബന്ധപ്പെട്ടുള്ള എല്ലാവര്‍ക്കും തുല്യസ്‌നേഹമാണ് പ്രേക്ഷകര്‍ നല്‍കുന്നതും. സീരിയലില്‍ ഇതിനോടകം ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് പത്മകുമാര്‍. ഇങ്ങനൊരു പേര് പറഞ്ഞാല്‍ പെട്ടെന്ന് പ്രേക്ഷകർക്ക് മനസിലായെന്ന് വരില്ല. എന്നാല്‍ കുടുംബവിളക്കിലെ മൊട്ട പോലീസ് എന്ന് പറഞ്ഞാല്‍ പെട്ടന്ന് തന്നെ എല്ലാവരും തിരിച്ചറിയും. അത്രത്തോളം പോലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനാവാന്‍ പത്മകുമാറിന് സാധിച്ചിരുന്നു.വനിത പോലീസുകാര്‍ ഇടയ്ക്ക് ഈ സീരിയലിൽ വന്ന് വെറുപ്പിച്ചിട്ട് പോകുമെങ്കിലും മൊട്ട പോലീസ് ഇപ്പോഴും ശക്തനായ കഥാപാത്രമായി തുടരുകയാണ്. കേവലം ഒന്നോ രണ്ടോ സീനില്‍ മാത്രം അഭിനയിക്കാനാണ് താന്‍ കുടുംബവിളക്കിലേക്ക് വന്നത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റേത് മുഴുനീള വേഷമായി മാറുകയായിരുന്നു എന്നാണ് പത്മകുമാറിപ്പോള്‍ പറയുന്നത്.
കുടുംബവിളക്ക് താരം ആനന്ദ് നാരായണൻ തന്റെ യൂട്യൂബ് ചാനലിന് വേണ്ടി എടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേ സമയം തന്നെ കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും പത്മകുമാര്‍ അഭിമുഖത്തിൽ വെളിപ്പെടുത്തി. ”സത്യത്തിൽ എനിക്ക് പത്ത് പതിനൊന്ന് വയസുള്ളപ്പോള്‍ മുതല്‍ അഭിനയിക്കണമെന്ന ആഗ്രഹം എപ്പഴോ മനസില്‍ കയറിയതാണ്. എന്റെ പിതാവിന്റെ ബന്ധുക്കളിൽ ചിലര്‍ അഭിനയിക്കുന്നുണ്ട്. ചിലപ്പോള്‍ അങ്ങനെ കിട്ടിയതായിരിക്കും അഭിനയത്തിനോടുള്ള മോഹമെന്ന് പത്മകുമാര്‍ തുറന്നു പറയുന്നു. എനിക്ക് ഇരുപത്തിമൂന്ന് വയസുള്ളപ്പോള്‍ ഒരു സംവിധായകന്‍ പറഞ്ഞത്, നമുക്ക് രണ്ട് മൂന്ന് പേരെ വേണം. പക്ഷേ നിന്നെ പോലെ വൃത്തിക്കെട്ട മുഖമുള്ളവരെ എനിക്ക് വേണ്ട എന്നാണ്. ഏതൊരാളും കടന്ന് പോവുന്നൊരു ഭീകരമായ അവസ്ഥയാണത്. എനിക്ക് അത് സത്യത്തിൽ ഉള്ളില്‍ ഫീല്‍ ചെയ്തിട്ടൊന്നുമില്ല.
എന്റെ മുഖത്ത് പാടുള്ളതൊക്കെ കണ്ടിട്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരൊക്കെ കളിയാക്കുമായിരുന്നു. എന്നാലും ഉള്ളിന്റെയുള്ളില്‍ എനിക്കത് ശെരിക്കും ഫീല്‍ ചെയ്തിട്ടില്ല. അതാണ് സത്യം.മറ്റൊരു സത്യം ഏതൊരു അഭിനേതാവിനെയും എടുത്ത് നോക്കിയാല്‍ അവരും ഒരു അവഗണനയിലൂടെ കടന്ന് പോയിട്ടുള്ളവരായിരിക്കും. ദാസേട്ടന് നന്നായി പാടാന്‍ അറിയില്ല, മോഹന്‍ലാലിന്റെ ശബ്ദം കൊള്ളില്ല, മമ്മൂക്കയുടെ ശബ്ദം അത്ര കൊള്ളില്ല എന്നൊക്കെ പറഞ്ഞവരുണ്ടെന്നും പത്മകുമാര്‍ രസകരമായി പറയുന്നു. എന്നെയും അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ലൊക്കേഷനില്‍ നിന്ന് പറഞ്ഞ് വിട്ടിട്ടുണ്ടെന്ന് ആനന്ദും തുറന്നു പറയുന്നു.

0 Comments