ടോയ്ലെറ്റ് ക്ലീനറുടെ ജോലി എനിക്ക് അത്രക്ക് മോശമായി തോന്നുന്നില്ല ! താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ ! നടന്‍ ഉണ്ണിരാജന്‍ പറയുന്നു ! ആശംസാ പ്രവാഹം !

 


സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഏറെ സജീവമായ ആളാണ് നടൻ ഉണ്ണിരാജന്‍. അദ്ദേഹത്തിന്റെ പേര് കേട്ടാൽ ഒരുപക്ഷെ അതികം ആർക്കും പരിചിതമല്ലെങ്കിലും കാഴ്ച്ചയിൽ അദ്ദേഹത്തെ ഏവരും തിരിച്ചറിയുകയും ഇഷ്ടപെടുകയും ചെയ്യുന്ന ഒരു കലാകാരനാണ്. 

 ‘മറിമായം’ എന്ന ടിവി പരിപാടിയുടെയും ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ഓപ്പറേഷന്‍ ജാവ’ തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനാണ് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

ഒരു സ്ഥിര വരുമാനം ലഭിക്കുന്ന ഒരു ജോലി എന്ന്പറയുന്നത് ഏവരുടെയും ഒരു സ്വപ്നമാണ്. അത്തരത്തിൽ ഇപ്പോഴിതാ കാസര്‍ഗോഡ് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ചിരിക്കുകയാണ് നടന്‍ ഉണ്ണിരാജന്‍. ഈ ജോലിയെക്കുറിച്ച് അറിവോടെയാണോ അപേക്ഷിച്ചിരിക്കുന്നത് എന്ന് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം ബോര്‍ഡംഗങ്ങള്‍ ചോദിച്ചു. ഒരു ജോലി എന്നത് തന്റെ സ്വപ്നമാണ് എന്നായിരുന്നു നടന്റെ മറുപടി.

ഉണ്ണി പറയുന്നത് ഏതൊരു ജോലിക്കും അതിന്റേതായ ഒരു അന്തസ് ഉണ്ട്. പിന്നെ ഈ സീരിയിലില്‍ നിന്നൊന്നും വലിയ വരുമാനമൊന്നും ലഭിക്കില്ല. അതുകൂടാതെ ജോലിക്കിടയില്‍ വീണു പരിക്കേറ്റതിനാല്‍ ശാരീരികാവസ്ഥയും മോശമാണ്. പിന്നെ എല്ലാ തൊഴിലിനും അതിന്റെതായ മഹത്ത്വമുണ്ട് എന്നാണ് നടന്‍ പറയുന്നത്. ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആരാധിക്കുന്ന ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ എന്നും ഉണ്ണി ചോദിക്കുന്നു ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച അദ്ദേഹം വളരെ സന്തോഷത്തോടെ അഭിമാനത്തോടെ ജോലിയില്‍ പ്രവേശിക്കും. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങൾ മുഴുവൻ തങ്ങളുടെ ഇഷ്ട താരത്തിന് എല്ലാവിധ ആശംസകളും നൽകുകയാണ് ആരാധകർ.

ആദ്യം താനൊരു നിർമ്മാണ തൊഴിലാളിയായിരുന്നു. കലയോടുള്ള സ്നേഹം കൊണ്ട് നടനായി. അച്ഛൻ കലാപ്രവർത്തകനായിരുന്നു, അമ്മക്ക് കൃഷിപ്പണിയും. ഒറ്റമുറിയുള്ള മൺകൂരയിലാണ് വർഷങ്ങളോളം താമസിച്ചത്. മഴക്കാലമാകുമ്പോൾ മേൽക്കൂര ചോരും. ഈ സാഹചര്യത്തിൽ സ്വപ്ന വീടിനെ കുറിച്ച് ഉണ്ണി രാജൻ പറയുന്നത് ഇങ്ങനെ വലിയ വീട് സ്വപ്നം പോലും കാണാൻ കഴിയില്ല. കണ്ടിട്ടുമില്ല. ചോരാത്ത കൂരയ്ക്ക് കീഴിൽ താമസിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായാണ് കരുതുന്നത് എന്നും ഉണ്ണി രാജൻ പറയുന്നു.

Post a Comment

0 Comments