കുഞ്ഞ് ജനിച്ച് അധികമായില്ല, അതിനുള്ളിൽ രണ്ടാമത്തെ സന്തോഷ വാർത്ത അറിയിച്ചു സൗഭാഗ്യയും അർജുനും – ആശംസകളുമായി ആരാധകർ

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അർജുൻ സോമശേഖരനും സൗഭാഗ്യ വെങ്കിടേഷും ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് .ചക്കപ്പഴം എന്ന പരമ്പരയിലൂടെ തിളങ്ങിയ താരമാണ് അർജുൻ സോമശേഖർ. 

പരമ്പരയിൽ നിന്ന് ഇടയ്ക്കുവെച്ച് പിന്മാറിയെങ്കിലും പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർജുൻ .പരമ്പരയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ നിരവധി വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് അർജുൻ .മികച്ച നർത്തകൻ കൂടിയായ അർജുൻറെയും സൗഭാഗ്യയുടെയും നിരവധി ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹത്തിനുശേഷം ഇരുവരുടെയും നിരവധി അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു .ഗർഭിണിയായ സമയത്ത് നിറവയറുമായി സൗഭാഗ്യ വെങ്കിടേഷിനോടൊപ്പം അർജുൻ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു .നർത്തകിയും നടിയുമായ താരാകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ് .

കഴിഞ്ഞവർഷമാണ് ഇവർക്ക് പെണ്കുഞ്ഞു ജനിച്ചത് .സുദർശന എന്നാണ് കുട്ടിയുടെ പേര് . മൂന്നുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ് .സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ഇവർ കുട്ടിയുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് .

ഇപ്പോൾ രണ്ടാമത്തെ വിശേഷവുമായി എത്തിയിരിക്കുകയാണ് അർജുനും സൗഭാഗ്യയും . ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത് ചക്കപ്പഴം എന്ന പരമ്പരയിൽ നിന്ന് അർജുൻ പിന്മാറിയതിനുശേഷം മറ്റൊരു പരിപാടിയിലും അർജുനെ കാണാൻ സാധിച്ചിരുന്നില്ല .

അതുപോലെതന്നെ ഗർഭിണിയായതിനുശേഷം സൗഭാഗ്യ എല്ലാ പരിപാടികളിൽ നിന്നും മാറി നിൽക്കുകയാണ് .ഇപ്പോൾ രണ്ടുപേരും ടെലിവിഷൻ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ പോവുകയാണ് .ഇരുവരുടെയും രണ്ടാമത്തെ വരവാണ് ഇത്.നിരവധിപേരാണ് ഇരുവരുടെയും രണ്ടാം വരവിനെ ആശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

 

Post a Comment

0 Comments