കുടുംബവിളക്ക് സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്.അതുകൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്.മീര വാസുദേവ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന സീരിയലിൽ അമ്മായി അമ്മയുടെ വേഷം ചെയ്യുന്ന ദുഷ്ട ആയ സ്ത്രീയെ മലയാളികൾക്ക് അത്ര പെട്ടെന്ന് ഇഷ്ടം തോന്നാൻ ഒരു സാധ്യതയില്ല.
അത്രത്തോളം ദ്രോഹങ്ങൾ ആണ് സീരിയലിലൂടെ അച്ഛമ്മ എന്ന ദുഷ്ടകഥാപാത്രം ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് കുടുംബവിളക്ക് സീരിയലിന്റെ ആരാധകർക്ക് മറക്കാൻ കഴിയാത്ത കഥാപാത്രമാണ് നമ്മുടെ അച്ഛമ്മ.പലപ്പോഴും ദേഷ്യത്തോടെ മാത്രമായിരിക്കും കുടുംബ വിളക്ക് ആരാധകർ സരസ്വതി എന്ന അച്ഛമ്മയെ കണ്ടിട്ടുള്ളത്. എന്നാൽ ഈ ദേഷ്യക്കാരി അച്ഛമ്മ ഇന്നിപ്പോൾ ഒറ്റ അഭിമുഖത്തിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട ആളായി മാറിയിരിക്കുകയാണ്. മറ്റൊരു വശം,ആരാധകർക്ക് ഇത്രത്തോളം വെറുപ്പ് തോന്നണമെങ്കിൽ ആ കഥാപാത്രത്തിന്റെ വിജയമായി തന്നെ ഇതിനെ കാണണം.
സീരിയലിലെ സരസ്വതി അമ്മ എന്ന സ്ത്രീ പ്രേക്ഷകരുടെ വെറുപ്പ് ആവോളം സമ്പാദിച്ച ആളാണെങ്കിലും സരസ്വതിയെ അവതരിപ്പിച്ച ദേവി മേനോൻ ജീവിതത്തിൽ ഇത്രക്ക് സിംപിൾ ആണോയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.മലയാളിനടി ദേവി മേനോന്‍ ആണ് സരസ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടി. സീരിയലില്‍ ഇത്രയും വെറുപ്പിക്കുന്ന വില്ലത്തി വേഷമാണ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ ഒരുപാട് പാവമായിട്ടുള്ള ആളാണ് ദേവിയെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ നേരിട്ട് അറിയുകയുള്ളു. ഇപ്പോഴിതാ കുടുംബവിളക്കിലെ സഹതാരം ആനന്ദ് നാരായണനൊപ്പം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമ്മുടെ പ്രിയനടി. ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ വളരെ വേഗമാണ് ആരാധകർക്കിടയിൽ വൈറലായി മാറിയത്.
ദേവിയോട് ഇതുവരെ അധികമാര്‍ക്കും അറിയാത്ത അവരുടെ പ്രണയകഥയെ കുറിച്ചാണ് ആനന്ദ് ചോദിച്ചത്. ഇന്‍ ഹരിഹര്‍ നഗറിലെ പോലെ രസകരമായൊരു പ്രണയത്തിനൊടുവിലാണ് താനും ഭര്‍ത്താവും ഒരുമിച്ചതെന്നാണ് നടി സന്തോഷത്തോടെ പറയുന്നത്. ‘എന്റെ ഓഫീസിന് അടുത്ത് അക്കാലത്തു ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. അവിടുത്തെ ഒരു ചേട്ടന്‍, അദ്ദേഹത്തിന്റെ പേര് രാമചന്ദ്ര നായര്‍. ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴെല്ലാം അദ്ദേഹം എന്നെ ഇങ്ങനെ നോക്കി നില്‍ക്കുമായിരുന്നു. അങ്ങനെ കുറേയായി നിക്കുന്നു . ഒരിക്കല്‍ എന്നോട് വന്ന് ചോദിച്ചു. ‘കുട്ടിയെ എനിക്ക് ഇഷ്ടമാണ്, എന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോന്ന് ‘.ഈ മനുഷ്യൻ ആരാണെന്നോ, എന്താണെന്നോ, ജോലി എന്താണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പുള്ളിക്കാരന്‍ എന്നെ നോക്കുന്നുണ്ടെന്ന് മാത്രം അറിയാമായിരുന്നു. അതുകൊണ്ട് ലേശം സ്‌റ്റൈലായിട്ടൊക്കെ ആ സമയത്ത് ഞാന്‍ നടക്കും. പുള്ളി ഇഷ്ടം പറയാന്‍ വന്നപ്പോള്‍ എനിക്ക് അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു.
വീട്ടില്‍ സമ്മതിച്ചാല്‍ കുഴപ്പമില്ലെന്ന് അറിയിച്ചു. പിന്നെ അദ്ദേഹത്തിന്റെ വീട്ടുകാരൊക്കെ വന്ന് എന്റെ വീട്ടില്‍ ചോദിച്ചു. വിവാഹനിശ്ചയത്തിന് ശേഷം ഏകദേശം ആറ് മാസം ഞങ്ങള്‍ പ്രണയിച്ച് നടന്നു. അതിന് ശേഷമാണ് വിവാഹം കഴിച്ചതെന്ന് ദേവി മേനോന്‍ തുറന്നു പറയുന്നു.ഞങ്ങളുടെ ദേവി ചേച്ചിയെ കൊണ്ട് വന്നതിന് ആനന്ദിനോട് നന്ദി പറയുകയാണ് ആരാധകർ.അല്ലെങ്കിലും സീരിയലുകളില്‍ കാണുന്ന നെഗറ്റീവ് റോള്‍ ചെയ്യുന്നവരൊക്കെ യഥാര്‍ഥ ജീവിതത്തില്‍ നേരെ ഓപ്പോസിറ്റ് ആവും. ഇപ്പോള്‍ ദേവിയുടെ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ അത് സത്യമാണെന്ന് തങ്ങൾക്ക് മനസിലായതായിട്ടും ആരാധകർ പറയുന്നു. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ലെന്നും സൂപ്പറായിട്ടുണ്ട് എന്നും അച്ഛമ്മ ഒരു കുശുമ്പി ആയത് കൊണ്ട് ഇഷ്ടമേ ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ ഒത്തിരി ഇഷ്ട്ടായെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

0 Comments