ദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനം; ദുര്‍ഗ കൃഷ്ണ

 


വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ പ്രശസ്തയായ അഭിനേത്രിയാണ് ദുർഗ്ഗ കൃഷ്ണ. 

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ ആളാണ് ദുർഗ്ഗ ശേഷം ഒന്ന് രണ്ടു ചെറിയ വേഷങ്ങൾ കൂടി സിനിമയിൽ ചെയ്‌തിരുന്ന ഇപ്പോൾ തന്റെ കരിയറിൽ ഏറ്റവും മികച്ച കഥാപാത്രമായി മാറിയത് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ഉടൽ എന്ന ചിത്രമാണ്. ചിത്രത്തിൽ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ്ഗ എന്നിവരെ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാൽ സിനിമകളിൽ ഇഴുകി ചേർന്ന് അഭിനയിക്കുന്നു എന്ന പേരിൽ ദുർഗ്ഗ നിരവധി വിമർശനങ്ങൾ കേക്കാറുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന എന്റെ ആദ്യ സിനിമയല്ല ഉടല്‍. മറ്റൊരു ചിത്രത്തിന്റെ പാട്ടും അതിലെ രംഗങ്ങളും പുറത്തിറങ്ങിയപ്പോഴും ഇതേ വിമര്‍ശനങ്ങള്‍ ഞാന്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അന്നും ഞാന്‍ ചോദിച്ച കാര്യം, എങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെ മാത്രം ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ഞാന്‍ ഒറ്റയ്ക്കല്ല ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത്. എനിക്കൊപ്പം മറ്റൊരു നടനും ഉണ്ടാകും. അല്ലാതെ ഞാന്‍ ഒരിയ്ക്കലും ഇതെല്ലാം വായുവിലേക്ക് നോക്കി ഉമ്മവെയ്ക്കുകയല്ല, എന്റെ ഒപ്പം ഒരു നടനും ഉണ്ടാകാറുണ്ട്.

എന്നാൽ വിമർശനങ്ങൾ വരുമ്പോൾ അത് നായികമാർക്ക് മാത്രമാണ് കേൾക്കുന്നത്. പകരം എല്ലാ കുറ്റപ്പെടുത്തലുകളും വരുന്നത് എനിക്ക് എതിരായാണ്. എനിക്കൊപ്പം നില്‍ക്കുന്ന എന്റെ കുടുംബത്തിനും എതിരാണ് വിമര്‍ശനങ്ങള്‍. പക്ഷേ നടന്മാര്‍ക്ക് മികച്ച അഭിപ്രായങ്ങള്‍ കിട്ടുകയും നടിമാര്‍ക്ക് മോശം അഭിപ്രായം വരികയും ചെയ്യുന്നു. ഇത് ശരിയല്ല. ടീസര്‍ പുറത്തിറങ്ങിയ സമയത്ത് അതിലെ ഇന്റിമേറ്റ് രംഗങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് എനിക്ക് അയച്ചു തരുന്നവര്‍ ഉണ്ടായിരുന്നു. ഇതെല്ലാം സിനിമയ്ക്ക് പുറത്തു നിന്നാണെന്നും ദുര്‍ഗ പറയുന്നു.

അതുപോലെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, അതിജീവിത തനിക്ക് ഒരു ഇന്‍സ്പിരേഷന്‍ ആണ്. ഇത്രയും സംഭവ വികാസങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടും അതിനെ അതിജീവിച്ചു അതിനെതിരെ പോരാടാനുള്ള ധൈര്യം അത് ഒരുപാട് പേർക്ക് പ്രചോദനമാണ് എന്നും ദുർഗ്ഗ പറയുന്നു. അതുപോലെ ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഇപ്പോഴും വിധി വന്നിട്ടില്ല. അദ്ദേഹത്തിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ഈ കാരണങ്ങള്‍ പറഞ്ഞ് അത് കളയില്ല. നല്ല സിനിമയും കഥയും ഒക്കെ ആണ് വരുന്നതെങ്കില്‍ തീര്‍ച്ചയായും അത് ഏറ്റെടുക്കും എന്നാണ് താരം പറയുന്നത്.

Post a Comment

0 Comments