മമ്മൂട്ടിയുടെ 'ചാമ്പിക്കോ'; വൈറലായി പാക്കിസ്ഥാൻ യുവാക്കളുടെ വിഡിയോ


 ദുബായ്∙ മമ്മൂട്ടിയുടെ 'ചാമ്പിക്കോ' തരംഗം ഗൾഫിലെ പാക്കിസ്ഥാൻ സമൂഹത്തിലും. ഇന്നലെ പെരുന്നാൾ ദിനത്തിൽ ചാമ്പിക്കോ ശൈലിയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന പാക്കിസ്ഥാനി യുവാക്കളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 പെരുന്നാൾ വസ്ത്രം ധരിച്ച യുവാക്കൾ തുറസ്സായ സ്ഥലത്തിരുന്നാണു ചാമ്പിക്കോ ഫോട്ടോയെടുത്തത്. ഗൾഫിലെ മലയാളികൾക്കിടയില്‍ തരംഗമായിരുന്ന ചാമ്പിക്കോ ഇനി കൂടുതൽ വിദേശീയരിലെത്തുമെന്നാണു കരുതുന്നത്. നേരത്തെ മലയാളി ഗ്രൂപ്പ് ഫോട്ടോകളിൽ ഫിലിപ്പീനി, ആഫ്രിക്കൻ യുവതീ യുവാക്കൾ അണിനിരന്നിരുന്നു. തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന മലയാളികളിൽ നിന്നാണു ചാമ്പിക്കോ ഗ്രൂപ്പ് ഫോട്ടോ രീതിയെക്കുറിച്ച് അറിഞ്ഞതെന്നു പാക്കിസ്ഥാനി യുവാക്കൾ പറഞ്ഞു.

Post a Comment

0 Comments