സമൂഹത്തിൽ മാന്യന്മാരായി കരുതുന്ന പല ആളുകളുടെയും രാത്രികാലങ്ങളിലെ സ്വഭാവം വിചിത്രമായി മാറുന്നതിന് പലവട്ടം നമ്മൾ സാക്ഷി ആയിട്ടുള്ള സംഭവങ്ങൾ ഉണ്ട് .. ഞരമ്പുരോഗം എന്ന് വിശേഷിപ്പിക്കുന്ന ഇത്തരം രോഗം പല ആളുകളിൽ പലതരത്തിലാണ്..
രാത്രി കാലങ്ങളിൽ വീടുകളിൽ ചെന്ന് പുറത്ത് ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി വീട്ടിൽ സൂക്ഷിക്കുന്ന ഒരു വിരുദ്ധനെയാണ് ഈയിടെ കൈയ്യോടെ പൊക്കിയത്..
തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം.. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിവസ്ത്രങ്ങൾ തുടർച്ചയായി കാണാതാകുന്നുണ്ടായിരുന്നു… ഇതിനെ തുടർന്ന് നാട്ടുകാർ വസ്ത്രങ്ങളായി മുങ്ങുന്ന വിരുതനെ പിടിക്കാൻ കെണിയൊരുക്കി ഇരിക്കുകയായിരുന്നു എങ്കിലും ഫലം ഒന്നും കുറേക്കാലമായി ഉണ്ടായില്ല..
മോഷ്ടിക്കപ്പെടുന്നത് അടിവസ്ത്രം ആയതിനാൽ ആരും പോലീസിൽ പരാതി നൽകാനും തയ്യാറായില്ല… ആദ്യമൊക്കെ വല്ല പട്ടിയോ മറ്റോ എടുത്തു കൊണ്ടുപോകുന്നത് ആകുമെന്ന് കരുതി.. പിന്നീട് അടുത്തുള്ള വീട്ടിലെ ആൾക്കാർ പരസ്പരം സംസാരിച്ചപ്പോൾ അത് സംസാരവിഷയമായി.. അപ്പോൾ നാട്ടിൽ മൊത്തം ഇത് വിഷയമാണ് എന്ന് കേട്ടപ്പോൾ ഇതിന്റെ പിന്നിൽ ആരോ ഉണ്ട് എന്ന് മനസ്സിലായി… എന്നാലും പോലീസിൽ പരാതി നൽകാൻ ആരും തയ്യാറായില്ല.. നാട്ടിലെ സ്ത്രീകളെ കുളിക്കുന്നത് ഒളിഞ്ഞു നോക്കുന്നതും സ്ഥിരമായി നടന്നു വരുന്നുണ്ടായിരുന്നു.. ആരാണ് വരുന്നത് എന്ന് അറിയാത്തതിനാൽ സ്ത്രീകൾ ഒക്കെ വളരെ സൂക്ഷിച്ചാണ് കുളിമുറിയിൽ കയറിയിരുന്നത്.. കൊച്ചുകുട്ടികളുടെ മുതൽ പ്രായമായവരുടെ വരെ വസ്ത്രങ്ങൾ മോഷണം പോയിരുന്നു..
കിളിമാനൂർ സ്വദേശി ഹരിയാണ് ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നത്.. കഴിഞ്ഞദിവസം ഒരു വീട്ടിൽനിന്നും ഇയാൾ ഉണങ്ങാനിട്ട അടിവസ്ത്രം മോഷ്ടിക്കുന്നത് വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ വീട്ടിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്നും അഞ്ഞൂറോളം അടിവസ്ത്രങ്ങൾ കണ്ടെത്തിയത്… മോഷ്ടിച്ചു കൊണ്ടുവരുന്ന അടിവസ്ത്രങ്ങൾ തരം തിരിച്ചു വീട്ടിൽ സൂക്ഷിക്കുന്നതാണ് ഇയാളുടെ ഹോബി.. അടിവസ്ത്രം മോഷ്ടിക്കുന്നവനെ കയ്യോടെ പിടിച്ചതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.. പോലീസ് എത്തിയതിനെ തുടർന്ന് അടിവസ്ത്രങ്ങൾ സീൽ ചെയ്തു കൊണ്ടുപോയി..അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന ഉണ്ണി എന്ന വിളിപ്പേരുള്ള ഹരി ഇപ്പോൾ ഒളിവിലാണ്..ഇയാൾക്കെതിരെ പോലീസ് തിരച്ചിൽ നടത്തികൊണ്ടിരിക്കുന്നു…
നാളേറെയായി നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഈ വിഷയം സ്ത്രീകളെ വല്ലാതെ വലച്ചിരിക്കുകയായിരുന്നു… പകൽ സമയങ്ങളിൽ വളരെയധികം മാന്യത കാത്തുസൂക്ഷിച്ച, എല്ലാവരുടെയും പ്രശ്നങ്ങളിൽ വളരെ സ്വീകാര്യതയോടെ ഇടപെട്ടിരുന്ന മനുഷ്യനാണ് ഇയാൾ… രാത്രികാലങ്ങളിൽ ഇത്തരത്തിലുള്ള വിചിത്രമായ ഹോബിയുമായി നടക്കുന്ന ഈ പകൽമാന്യനെ കൈയോടെ പിടിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ നാട്ടുകാർ.

0 Comments