സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരദമ്പതികൾ ആണ് ഇന്ന് സൗഭാഗ്യ വെങ്കിടേഷും അർജുനും. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം അർഭാടമായി നടന്നത്. 1ഏകദേശം 0 വർഷക്കാലത്തോളം നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്.
പിന്നീടങ്ങോട്ട് തങ്ങളുടെ ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ സന്തോഷനിമിഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിടുന്നത് പതിവായിരുന്നു.ഇരുവർക്കും കഴിഞ്ഞ നവംബറിൽ ഒരു കണ്മണി പിറന്നിരുന്നു. സുദർശന എന്നാണ് കുഞ്ഞിന് ഇവർ നൽകിയിരിക്കുന്ന മനോഹരമായ പേര് . ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും സിനിമാതാരങ്ങളെക്കാൾ ആരാധകരാണ് സൗഭാഗ്യ വെങ്കിടേഷിന് ഉള്ളത്.
ടിക്ടോക് വീഡിയോ കളി ലൂടെയാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ മലയാളികൾക്ക് സുപരിചിതയായി മാറിയത്. സലിംകുമാറിന്റെ അടക്കമുള്ള കോമഡി വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ സൗഭാഗ്യയ്ക്ക് പ്രത്യേക കഴിവാണ്. ടിക് ടോക് റാണി എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് സൗഭാഗ്യ അറിയപ്പെട്ടിരുന്നത് തന്നെ. മികച്ചൊരു നർത്തകി കൂടിയായ സൗഭാഗ്യയുടെ ഡാൻസ് റീലുകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആകാറുണ്ട്. നടിയും നർത്തകിയുമായ താരാകല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ സുബലക്ഷ്മി സൗഭാഗ്യയുടെ മുത്തശ്ശിയാണ്.
മൂവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്.സൗഭാഗ്യയുടെ ടിക് ടോക് വീഡിയോ കളിലൂടെ തന്നെയാണ് മലയാളികൾ ആദ്യമായി അർജുനെ പരിചയപ്പെടുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന സീരിയലിൽ അർജുൻ കൈകാര്യം ചെയ്ത അളിയൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സൗഭാഗ്യ ഗർഭിണിയായതോടെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും മറ്റുമായി അർജുൻ സീരിയലിൽ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോൾ സൗഭാഗ്യയും അർജ്ജുനും ചേർന്ന് തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാൻസ് സ്കൂൾ നടത്തിവരികയാണ്.
ആരാധകർ എപ്പോഴും ഏറെ സന്തോഷത്തോടെയാണ് അർജുന്റെയും സൗഭാഗ്യയുടെയും വിശേഷങ്ങൾ സ്വീകരിക്കാറ്.അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും, അര്‍ജുന്‍ സോമശേഖരും. താരങ്ങളുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഇവര്‍ മകള്‍ സുദര്‍ശനയുടെ ചോറൂണ് വിശേഷങ്ങള്‍ പങ്കുവെച്ചാണ് ആരാധകർക്ക് മുന്നിൽ എത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സുദര്‍ശനയുടെ ചോറൂണ് നടന്നത്.പട്ടുപാവാട ധരിച്ച് കണ്ണെഴുതി സുന്ദരിക്കുട്ടിയായാണ് സുദര്‍ശന ആദ്യമായി ചോറുണ്ണാന്‍ എത്തിയത്. കണ്ണന്റെ അടുത്ത് ചോറുണ്ണാന്‍ എത്തിയ ചിത്രങ്ങളും ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതുവരെ അഭിനയരംഗത്തേയ്ക്ക് കടന്നില്ലെങ്കില്‍ പോലും സൗഭാഗ്യക്ക് ആരാധകരേറെയാണ്. അതേസമയം അര്‍ജുന്‍ സോമശേഖര്‍ നേരത്തെ മിനിസ്‌ക്രീനില്‍ അഭിനയിച്ചിരുന്നു. ഡാന്‍സില്‍ ഏറെ താല്പര്യമുള്ള വ്യക്തികള്‍ ആണ് രണ്ടുപേരും. നൃത്തം ചെയ്യുന്ന നിരവധി വീഡിയോകളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

0 Comments