‘ആരാധക മനം കവർന്ന് സാരിയിൽ ശാലീന സുന്ദരിയായി നടി രമ്യ നമ്പീശൻ..’ – ഫോട്ടോസ് വൈറൽ

 


മലയാളം, തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കാരിയായി മാറിയ താരമാണ് നടി രമ്യ നമ്പീശൻ. ഒരുപക്ഷേ മലയാളി ആയിരുന്നിട്ട് കൂടിയും രമ്യക്ക് കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചത് തമിഴ് സിനിമകളിലാണ്. 

വിജയ് സേതുപതിയുടെ നായികയായി സേതുപതിയിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകർ താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു.മലയാളത്തിലും ഒരുപിടി നല്ല കഥാപാത്രങ്ങൾ രമ്യ ചെയ്തിട്ടുണ്ട്. ചോക്ലേറ്റ്, ട്രാഫിക്, ചാപ്പ കുരിശ്, ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ജിലേബി, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിൽ രമ്യ വളരെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയിലാണ് അവസാനമായി രമ്യ അഭിനയിച്ചത്. ഇത് കൂടാതെ മൂന്ന് തമിഴ് സിനിമകളുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്.

ആനച്ചന്ദം എന്ന സിനിമയിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പ് കുറച്ച് സിനിമകളിൽ ചെറിയ റോളുകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. 20  സിനിമയിൽ സജീവമായി നിൽക്കുന്ന രമ്യ അറുപതിൽ അധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ മനോഹരമായി പാടുകയും ചെയ്യുന്ന ഒരാളാണ് രമ്യ.

Post a Comment

0 Comments