“ജീവിക്കാൻ വേണ്ടി യൂണിഫോമിൽ മീൻ വിറ്റു , അപകടം മൂലം നട്ടെല്ല് തകർന്നു , മലമൂത്രവിസർജനം പോലും കിടന്ന കിടപ്പിൽ ചെയ്യേണ്ടി വന്നു ” പ്രതിസന്ധികളെ പൊരുതി തോൽപ്പിക്കുന്ന ഹനാന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ണ് നിറയ്ക്കും

 


ഒരിക്കൽ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായ ഒരു പെൺകുട്ടിയായിരുന്നു യൂണിഫോമിൽ മത്സ്യ വിൽപ്പനയ്ക്കെത്തിയ ഹനാന്.. അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല ഹനാനെ പഠിക്കുന്നതിനു വേണ്ടി കുടുംബത്തിനു വേണ്ടിയും പഠനത്തിനിടയിൽ സമയം കണ്ടെത്തിയത് പെൺകുട്ടിയായിരുന്നു. 

ഒരു വാഹനാപകടം സംഭവിച്ചുവെന്നും പരിക്കേറ്റു എന്നും ഒക്കെ വലിയ വാർത്തകൾ വന്നിരുന്നു.. ഇതിനെല്ലാം ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ ഹനാൻ ഇപ്പോൾ ഡിഗ്രി മ്യൂസിക് മൂന്നാംവർഷ വിദ്യാർത്ഥി ആണെന്നാണ് അറിയുന്നത്.

ഒറ്റയ്ക്കുള്ള ജീവിതത്തിൽ തന്റെ ഇഷ്ടങ്ങൾ യൂട്യൂബിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാനും ഹനാൻ സമയം കണ്ടെത്തുന്നുണ്ട്. പ്രിയപ്പെട്ട ഇടമാണ് തന്റെ വീട് എന്നും സംഗീത ഉപകരണങ്ങൾ കൊണ്ട് വീട് നിറക്കും എന്നുമാണ് പറയുന്നത്. അത് തന്റെ ആഗ്രഹമാണെന്ന് ഹനാൻ പറയുന്നത്. കുറച്ചു കാലങ്ങൾക്ക് മുൻപ് ആയിരുന്നു മുൻപായിരുന്നു ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് ആയി അറിഞ്ഞത്. എല്ലാവരും പറഞ്ഞത് ആരുടെയോ കൂടെ കാറിൽ കറങ്ങാൻ പോയപ്പോഴാണ് അവൾക്ക് അത് സംഭവിച്ചത് എന്നാണ്..അങ്ങനെ തന്നെ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ കറങ്ങാൻ പോയതല്ല എന്നും കോഴിക്കോട് രണ്ടുമൂന്ന് ഉദ്ഘാടനങ്ങൾ ഉണ്ടായിരുന്നു അതിനു വേണ്ടി പോയി വരുമ്പോഴാണ് അപകടം നടന്നതെന്നും ഹനാൻ വ്യക്തമാക്കിയിരുന്നു.

ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. വലിയൊരു അപകടം ആയിരുന്നു അത്. തുടർന്ന് ഫ്ലാറ്റിൽ തനിച്ചുള്ള ജീവിതം തന്നെ വല്ലാത്ത ബുദ്ധിമുട്ടിലാക്കിരുന്നു.അപകടത്തിന് ശേഷം ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും ജീവിതത്തിൽ ഹനാന് നേരിടേണ്ടി വന്നു . വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിടേണ്ടി വന്ന അവസ്ഥകളെക്കുറിച്ചു ഹനാൻ തുറന്നു പറഞ്ഞത്. ഹനാന്റെ വാക്കുകളിലേക്ക് ; ജോലി ചെയ്താണ് ജീവിക്കാനുള്ള വരുമാനം ഇപ്പോഴും ഉണ്ടാക്കുന്നത് . അധികം ഭാരമൊന്നും എടുക്കാൻ സാധിക്കില്ല , കുനിഞ്ഞ് നിന്ന് എന്തേലും എടുത്താൽ നടുവിന് വേദന അനുഭവപ്പെടുന്നുണ്ട് . രണ്ട് ഇരുമ്പു റോഡുകൾ നട്ടെല്ലിന്റെ ഇരുവശത്തും പിടിപ്പിച്ചിട്ടുണ്ട് . ഒരു മാസത്തോളം ആശുപത്രിക്കിടക്കയിൽ കഴിഞ്ഞു , ഒടുവിൽ ആശുപത്രിയിൽ നിന്നും ഫ്ലാറ്റിൽ എത്തിയപ്പോഴും ഒറ്റക്കായിരുന്നു .

സെക്യൂരിറ്റി യുടെ സഹായത്തോടെ മൂന്നു നേരവും ഭക്ഷണം കഴിച്ചു . മലമൂത്രവിസർജനം പോലും കിടന്ന കിടപ്പിൽ ചെയ്യേണ്ടി വന്നു. ഹൗസ് കീപ്പിങ്ങിനു വരുന്ന ചേച്ചിയുടെ സഹായത്തോടെ എന്റെ ദേഹമൊക്കെ വൃത്തിയാക്കി . നട്ടെല്ലിന് പറ്റിയ പരിക്ക് നിസാരമായിരുന്നില്ല ആദ്യം വീൽ ചെയറിൽ പുറം ലോകം കണ്ടു , പിന്നീട് പതിയെ പിച്ചവെക്കാൻ തുടങ്ങി . പിന്നെ താൻ സ്വയം സർവൈവ് ചെയ്തത് ഇവിടെ വരെ എത്തിയത്. ആശുപത്രിയിലെ ചിലവുകളൊക്കെ സർക്കാർ തന്നെയാണ് വഹിച്ചതും. തിരികെ വീട്ടിലെത്തിയപ്പോൾ തനിച്ചായി പോയിരുന്നു എന്നും ഹനാൻ പറഞ്ഞു. മദ്യപാനിയായ വാപ്പച്ചി രോഗിയായ ഉമ്മച്ചി. ഇരുവരും വേർപിരിഞ്ഞു താമസിക്കുമ്പോൾ തകർന്നുപോയ ബാല്യവും വാടകവീട്ടിലെ താമസവും ഇതിനൊക്കെ ഇടയിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള ഓട്ടമായിരുന്നു തന്റെ ജീവിതം..

Post a Comment

0 Comments