മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഇപ്പോൾ മൗനരാഗം. 2019ല്‍ ആണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യാൻ ആരംഭിക്കുന്നത്. ആരാധകരെ മുൾമുനയിൽ നിർത്തുന്ന രീതിയിൽ സംഭവബഹുലമായി ഇപ്പോൾ സീരിയല്‍ മുന്നോട്ട് പോവുകയാണ്.
പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് മൗനരാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ ഗംഭീരം ആയി അവതരിപ്പിക്കുന്നത്. മികച്ച അഭിനയം കാഴ്ചവെക്കുന്ന ഇരുവരും ഈ ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ വളരെ മനോഹരമായി ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ഇവരുടെ കെമിസ്ട്രി സത്യത്തിൽ എല്ലാവർക്കും ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവര്‍.
മലയാള ടെലിവിഷന്‍ ചാനലുകളിലെ സീരിയല്‍ റേറ്റിങ്ങുകള്‍ പുറത്ത് വരുമ്പോള്‍ തുടര്‍ച്ചയായി മികച്ച പ്രകടനമാണ് മൗനരാഗം സീരിയല്‍ നടത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിന് അതുകൊണ്ട് ആരാധകർ ഏറെയാണ്. ഊമയായി പ്രേക്ഷകരുടെ പ്രിയം നേടിയ കഥാപാത്രമാണ് മൗനരാഗത്തിലെ കല്യാണി. പരമ്പരയെ ഹിറ്റാക്കിയ താര ജോഡികളാണ് കല്യാണിയും കിരണും. ഇരുവരുടെയും പ്രണയ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ഈ സീരിയലിലേക്ക് സത്യത്തിൽ ആകർഷിക്കുന്നതും.സംസാരിക്കാനാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടുകാര്‍ പോലും അവഗണിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമാണ് ഈ സീരിയലിന്റെ കഥ. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി നമുക്ക് മുന്നിൽ എത്തുന്നത്. അമ്മ മാത്രമാണ് കല്യാണിയെ അല്‍പമെങ്കിലും സ്‌നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നത്.
ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷവാർത്തയാണ് മൗനരാഗത്തിലെ കല്യാണി പങ്കുവെച്ചിരിക്കുന്നത് . തന്റെ പുതിയ തമിഴ് പ്രൊജക്റ്റ് ഭാരതി ദാസൻ കോളനി എന്ന സീരിയലിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത് . വിജയ് ടീവീ യിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന ഈ സീരിയലിലേക്ക് ഐശ്വര്യ ജോയിൻ ചെയ്യുന്നതോടെ മൗനരാഗത്തിൽ നിന്നും പിന്മാറുവോ എന്ന ആശങ്കയിലാണ് ആരാധകർ . അങ്ങനെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നടീ നടന്മാര്‍ സീരിയലുകളില്‍ നിന്നും പിന്മാറിയ ചരിത്രം മുൻപും ഉണ്ടായിട്ടുണ്ട്. എന്ത് തന്നെയായാലും പുതിയ പ്രൊജക്ടിന് ആശംസ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ആരാധകർ. തമിഴ്‌നാട് സ്വദേശിയായ ഐശ്വര്യ നേരത്തെ ചില തമിഴ് സിനിമകളില്‍ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ട തുടങ്ങിയത് മലയാളത്തിലെ മൗനരാഗം എന്ന സീരിയലിൽ എത്തിയതോടുകൂടിയാണ് എന്നത് വാസ്തവം .
ഈ അടുത്താണ് ആ സീരിയലില്‍ ഈ ജോഡികള്‍ വിവാഹിതരായത്. പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് ഈ എപ്പിസോഡ് കണ്ടതും.എന്നാൽ വിവാഹത്തിന് പിന്നാലെ പിരിയുകയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഇപ്പോള്‍ വരുന്നത്. കല്യാണി മാറിയാല്‍ സീരിയല്‍ കാണില്ല എന്ന് പറയുന്നവരും സത്യത്തിൽ ഉണ്ട്. എന്തുതന്നെ ആയാലും താരം സീരിയലിൽ നിന്നും പിന്മാറുന്നതായി യാതൊരു സൂചനയും ഇതുവർരെ ലഭിച്ചിട്ടില്ലാത്തതിനാൽ ആരാധകർ അല്പമെങ്കിലും ആശ്വാസത്തിൽ ആണ്. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് അവർക്ക് ലഭിച്ചത്. അന്യഭാഷാ നടീനടന്മാർ അണിനിരക്കുന്ന ഈ പരമ്പരയിൽ നിരവധി സീനിയർ താരങ്ങളും അഭിനയിക്കാൻ എത്തുന്നുണ്ട് എന്നത് മറ്റൊരു പ്രേത്യേകത.

0 Comments