വാനമ്പാടി സീരിയലിലെ തംബുരുവിനെ ഓർമയില്ലേ ? 2 വല്യേട്ടന്മാരുടെ കുഞ്ഞനുജത്തി , തംബുരുവായി തിളങ്ങിയ സോനാ ജലീനയുടെ യാതാർത്ഥ ജീവിതം ഇങ്ങനെ


 വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഒരു കുഞ്ഞു പെൺകുട്ടിയായിരുന്നു സോന ജെലീന. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിലെ തമ്പുരു എന്ന കഥാപാത്രത്തിലൂടെയാണ് സോന ജലീന ശ്രദ്ധനേടുന്നത്. 

തമ്പുരു എന്ന കഥാപാത്രത്തെ വളരെ അവിസ്മരണീയതോടെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴും ആ ടീമിനൊപ്പം ഉള്ള ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നുണ്ട് കുഞ്ഞു സോനാ. ഷോയിൽ നിന്നുള്ള ചില വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവെച്ചത്. അതെല്ലാം തന്നെ ആ കാലത്തെ യാത്രയെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. ഇപ്പോൾ സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലും താരം എത്തുന്നുണ്ടായിരുന്നു. വാനമ്പാടി എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ താരത്തിനൊപ്പം സുചിത്ര നായരും അഭിനയിക്കുന്നുണ്ടായിരുന്നു.

തമ്പുരു എന്ന കഥാപാത്രത്തിന്റെ അമ്മയായ പദ്മിനി എന്ന ഒരു കഥാപാത്രമായി ആയിരുന്നു സുചിത്രയെത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചില ഇൻസ്റ്റഗ്രാം റിലുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ട് ചേട്ടന്മാരുടെ പുന്നാര അനുജത്തിയാണ് സോന ജെലീന. സോനയുടെ ജേഷ്ഠൻമാർക്ക് 18 വയസ്സാണ് കൂടുതലുള്ളത്. അതുകൊണ്ട് ഒരു മകളെ പോലെയുള്ള സ്നേഹമാണ് സോനയോട് സഹോദരന്മാർക്ക് ഉള്ളത്. നിരവധി ആരാധകരാണ് സോനയ്ക്ക് ഉള്ളത്. ഏഷ്യനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലും സോന എത്തിയിരുന്നു. തന്റെ വിശേഷങ്ങളെ കുറിച്ചും പറയുന്നുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർമാർ പറയുന്നത് സ്കൂളിൽ ചെന്നില്ലെങ്കിലും ലൊക്കേഷനിൽ ഇരുന്ന് നന്നായി പഠിച്ചാൽ മതി എന്നാണ്. പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങണമെന്നാണ് ടീച്ചർ പറഞ്ഞു തരാറുള്ളത്.

ക്ലാസിൽ പോകാൻ സാധിക്കാത്ത സമയങ്ങളിൽ ഉള്ള നോട്ടുകൾ ഒക്കെ ടീച്ചറും അതോടൊപ്പം സുഹൃത്തുക്കളും ചേർന്നാണ് എഴുതി തരാറുള്ളത്. സംശയങ്ങളെല്ലാം തന്നെ പറഞ്ഞു തരികയും ചെയ്യും. തിരുവനന്തപുരം സ്കൂളിലെ വിദ്യാർഥിയായിരുന്നു സോന ഇപ്പോൾ സ്റ്റാർ മാജിക്ക് എന്ന പരിപാടിയുടെ ഭാഗമായി സോന മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സോന. തന്റെ രസകരമായ റീൽ വീഡിയോസ് എല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്. അതോടൊപ്പം തന്നെ ചില ചിത്രങ്ങളും താരം പങ്കുവയ്ക്കും. വലിയ സ്വീകാര്യതയോടെയാണ് സോനയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഏറ്റെടുക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ചാനൽ ആയിരുന്നു സോനാ എന്ന കൊച്ചു നായികയ്ക്ക് കൈ നിറയെ അവസരങ്ങൾ സമ്മാനിച്ചിരുന്നത്. വളരെ മികച്ച അവസരങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചത്.വാനമ്പാടി എന്ന ഒരൊറ്റ സീരിയൽ കൊണ്ടുതന്നെ താരത്തിന്റെ കരിയർഗ്രാഫ് തന്നെ മാറിപ്പോയി എന്നതാണ് സത്യം. അത്രത്തോളം സ്വീകാര്യത ലഭിക്കുന്ന കഥാപാത്രത്തെയായിരുന്നു താരത്തിന് ലഭിച്ചത്. സീരിയലിൽ ഒരു വില്ലത്തി കഥാപാത്രമായി ആയിരുന്നു എത്തിയിരുന്നത്. എങ്കിലും ഈ കുട്ടികുറുമ്പി കാണിക്കുന്ന വില്ലത്തരം ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയിരുന്നു. പുറത്ത് പോകുമ്പോൾ തന്നോട് ആരാധകർ വന്ന് അനുമോളെ ഉപദ്രവിക്കരുത് എന്നു പറയുമായിരുന്നു എന്നാണ് സോന പറയുന്നത്.

Post a Comment

0 Comments