ആർഭാടപൂർവ്വവും, വളരെ ആഘോഷത്തോടെയും നടന്ന നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവൻ്റെയും വിവാഹത്തിന് പിന്നാലെ ഇരുവരും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്.
വിവാഹം കഴിഞ്ഞതിന് ശേഷം നയൻതാരയും, വിഘ്‌നേഷ് ശിവനും നടത്തിയ ക്ഷേത്ര ദർശനമാണിപ്പോൾ വലിയ രീതിയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഇരുവരുടെയും ക്ഷേത്ര ദർശനം വലിയ വിവാദത്തിലേയ്ക്ക് നയിക്കാനുള്ള പ്രധാന കാരണങ്ങൾ ഇതൊക്കെയാണ്.
തിരുമല തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ഇട്ടുകൊണ്ടായിരുന്നു നയൻതാര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് ക്ഷേത്ര ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നരസിംഹ കിഷോർ രംഗത്തെത്തിയിരിക്കുന്നത്. ചെരുപ്പ് ധരിച്ചു നടന്നു എന്നതിന് പുറമേ ഇരുവരും തങ്ങളുടെ ഫോട്ടോഗ്രഫർമാരെയും കൂടെ കൂട്ടിയിരുന്നതായും, ഇവിടെ വെച്ച് ഫോട്ടോ എടുത്തതും നിയമം ലംഘിച്ചതിന് കരണമായെന്നാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍ നരസിംഹ കിഷോർ പറയുന്നത്. സ്വകാര്യ ക്യാമറകൾ ഒരു കാരണവശാലും ക്ഷേത്രത്തിലോ, പരിസര പ്രദേശങ്ങളിലോ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ നയന്‍താരയ്ക്ക് ലീഗല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനമെന്നും, നടിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും, നയന്‍താരയ്ക്ക് ലീഗല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. നടിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ക്ഷമ ചോദിച്ച് വീഡിയോ പ്രസ്താവന പുറത്തു വിടാമെന്ന് നടി പറഞ്ഞിട്ടുണ്ടെന്നുമാണ് ക്ഷേത്ര ട്രസ്റ്റിൻ്റെ വിശദീകരണം. അതെസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് നയന്‍താരയോ, വിഘ്നേശോ ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. ഇരുവരുടേയും പ്രതികരണം കാത്ത് നിൽക്കുകയാണ് തിരുപ്പതി ക്ഷേത്ര ബോർഡ്. വൈകാതെ പ്രതികരണം വന്നില്ലെങ്കിൽ നിയമ നടപടി കൾ കടുപ്പിക്കുവാനാകും തീരുമാനം.
കഴിഞ്ഞ ദിവസം മഹാബലിപുരത്ത് ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിൻ, രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി, ഷാരൂഖ് ഖാന്‍, ദിലീപ് എന്ന് തുടങ്ങി 30 -ലേറേ സൂപ്പർ താരങ്ങള്‍ വിവാഹത്തില്‍ സന്നിഹിതരായിരുന്നു. 2015 – ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് നയന്‍താരയും, വിഘ്നേഷും തമ്മിൽ സൗഹൃദത്തിലാകുന്നതും, പിന്നീട് 2017 – ൽ ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി തുറന്നു പറയുന്നതും, ഏഴ് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാകുന്നതും.
മുൻപ് തിരുപ്പതിയില്‍ വെച്ചായിരിക്കും വിവാഹം നടക്കുയെന്ന് വിഘ്‌നേഷും, നയൻതാരയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തില്‍ 150 അതിഥികളെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുള്ളുവെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിൽ പിന്നീട് വിവാഹം മഹാബലിപുരത്തെ കൂറ്റൻ റിസോര്‍ട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹത്തിന് മുൻപും ഇരുവരും തിരുപ്പതിയിലെത്തി ക്ഷേത്ര ദർശനം നടത്തിയിരുന്നു. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുവാനെത്തിയ വിഘ്‌നേഷിൻ്റെ കൈ മുറുകെ പിടിച്ചുകൊണ്ട് ഇറങ്ങി വരുന്ന നയൻതാരയുടെയും, വിഘ്‌നേഷിൻ്റെയും വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

0 Comments