മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരമാണ് ബീന ആന്റണി. ഭർത്താവ് മനു നായരും ബീനയെ പോലെ സിനിമ – സീരിയൽ രംഗത്ത് സജീവമാണ്.
തൻ്റെ ജീവിതത്തിൽ ബീനയ്ക്ക് അനുഭവിക്കേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തയാണ് താരം. “തൻ്റെയത്ര അപവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു ആർട്ടിസ്റ്റും ഉണ്ടാകില്ല”. ശ്രീകണ്ഠൻ നായർ അവതാരകനായി എത്തിയ ഫ്‌ളവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു നടി ബീന ആന്റണി തനിയ്ക്ക് അനുഭവിക്കേണ്ടി ദുരവസ്ഥകളെക്കുറിച്ച് തുറന്നു പറഞ്ഞത്. തൻ്റെയും, അമ്മയുടെയും മുൻപിൽ വെച്ച് തന്നെക്കുറിച്ച് മോശമായി എഴുതിയ അശ്ലീല മാഗസിൻ വിറ്റഴിച്ച അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു ബീന. ഒരു കവർ സ്റ്റോറിയായിട്ടാണ് ബീനാ ആന്റണിയെക്കുറിച്ച് അന്ന് അശ്ലീല മാഗസിനിൽ വന്നത്.
ഒരിക്കൽ അമ്മയോടൊപ്പം ട്രെയിനിലെ എ.സി കമ്പാർട്ട്‌മെന്റിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ബീന. അന്ന് ട്രെയിനിൽ വെച്ച് മാഗസിൻ വിൽക്കുന്നയാൾ ബീനയുടെ മുൻപിൽ വെച്ച് ബീനയുടെ ചിത്രം ഉൾപ്പടെയുള്ള അശ്ലീല മാസിക വിറ്റപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും ബീന വെളിപ്പെടുത്തിയിരുന്നു. ‘ഒരു അന്തസുള്ള കുടുംബത്തിൻ്റെ ടേബിളിൽ വയ്ക്കുന്ന മാസികയാണോ അത് ? അന്തസുള്ള വ്യക്തി അത് വാങ്ങുമോ ? ഇല്ല. തെരുവിൽ പട്ടി കുരയ്ക്കുന്നതിനെ താനെന്തിന് ഗൗനിക്കണം ? ഇങ്ങനെയൊരു സംഭവത്തിൽ മാനസികമായി താൻ തളർന്ന് പോയെങ്കിലും, ദൈവം എന്നെ തളർത്തിയില്ലെന്നും, അതിന് പിന്നാലെയും ഒരുപാട് അവസരങ്ങൾ തനിയ്ക്ക് ലഭിച്ചതായി ബീന വ്യകത്മാക്കി.
അതേസമയം തനിയ്ക്ക് നേരേ വന്ന അപവാദങ്ങളോടോ, വിമർശനങ്ങളോടോ പ്രതികരിക്കുവാൻ സമയം ചിലവഴിച്ചിട്ടില്ലെന്നും, അവയെ മൈൻഡ് ചെയ്തിട്ടില്ലെന്നും, അത്തരം സാഹചര്യങ്ങളിൽ തൻ്റെ കുടുംബത്തിനും മാനസിക സംഘർഷങ്ങളുണ്ടായിട്ടുണ്ടെന്നും ബീന സൂചിപ്പിച്ചു. ഈ ഒരു കാരണത്താൽ നിരവധി ആളുകൾ തൻ്റെ സഹോദരിയെ പോലും അവളുടെ കോളേജിൽ അപമാനിച്ചതായി വേദനയോടെ ബീന ഓർക്കുന്നു. ബീന ആന്റണി എന്ന പേരിൽ മറ്റൊരു നടിയും കൂടെ ഉണ്ടായിരുന്നതായും, അവർ ഒരിക്കൽ ഒരു ലുങ്കിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നെന്നും, ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോർത്തും ധരിച്ച് അന്നാ അലൂമിനിയത്തി ൻ്റെ പരസ്യത്തിൽ താനും വേഷമിട്ടിരുന്നു. ഇത് ജനങ്ങളിൽ വലിയ ആശങ്കയ്ക്ക് ഇടയായി.
ലുങ്കിയുടെ പരസ്യത്തിൽ അഭിനയിച്ചത് താനാണെന്നും, എന്നാൽ കേസ് വന്നപ്പോൾ താൻ മറ്റെന്തോ കേസിൽ പെട്ടതെന്നുമുള്ള അപവാദങ്ങൾ പ്രചരിക്കുകയായിരുന്നു. അശ്ലീല മാസികയിലെല്ലാം ഇത്തരം ഇല്ലാ കഥകൾ അച്ചടിച്ച് വരുന്ന സ്വാഹചര്യം അവരെ ഉണ്ടായെന്നും അവർ പറഞ്ഞു. ഈ അപവാദങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബീനയെ കല്യാണം കഴിക്കരുതെന്ന് തരത്തിൽ ഭർത്താവ് മനുവിനും കത്തുകൾ കിട്ടിയിരുന്നെന്നും ബീന വ്യകത്മാക്കി. എന്നാൽ താനും മനുവുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ അത്തരം വിവാദങ്ങളെല്ലാം പാടിറങ്ങി പോയെന്നും, പിന്നീട് ഈ വഴി വന്നില്ലെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.

0 Comments