ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന ഒരു മത്സരാര്‍ത്ഥിയാണ് ലക്ഷ്മി പ്രിയ. ധാരാളം വിമര്‍ശനങ്ങളും ലക്ഷ്മിക്ക് നേരെ ഉയരാറുണ്ട്.
ഈ അടുത്താണ് കുലസ്ത്രീ എന്നൊരു ഇമേജ് ലക്ഷ്മിക്ക് നേരെ വന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആണ് വൈറല്‍ ആവുന്നത്.
‘ലക്ഷ്മിപ്രിയ ആണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും വെറുക്കുന്ന ഒരു മത്സരാര്‍ഥി. കാരണം അവര്‍ ‘കുലസ്ത്രീ ‘ ആണ് എന്നത് തന്നെ. എങ്ങനെ ആണ് അവര്‍ കുലസ്ത്രീ ആവുന്നത്, അവര്‍ മതപരമായ കാര്യങ്ങള്‍ ഫോളോ ചെയ്യുന്നു, എപ്പോഴും അടുക്കളയില്‍ കയറി അവരെ അപമാനിച്ചവര്‍ക്ക് വരെ ആഹാരം ഉണ്ടാക്കി കൊടുക്കുന്നു. വീട്ടിലെ ഒരു അമ്മ കഥാപാത്രമായി കളിക്കുന്നു. ഇതൊക്കെ തന്നെ’…
റിയാസ് ഇന്നലെ പറഞ്ഞു- അവന്റെ അമ്മ മാന്യമായി വീട്ടുജോലി ചെയ്തു വീട് നോക്കി അതുകൊണ്ട് അവര്‍ ഫെമിനിസ്റ്റ് ആണ് എന്നതാണ്. ആ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പേയ്മെന്റ് വാങ്ങുന്ന ലക്ഷ്മിപ്രിയ പുറത്തും അതുപോലെ അധ്വാനിച്ചത് കൊണ്ട് അല്ലെ അവര്‍ക്ക് അതുകിട്ടിയത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ തുല്യ നീതിക്ക് വേണ്ടി വാദിക്കുന്നവര്‍ ലക്ഷ്മിപ്രിയയെ അല്ലേ ഉയര്‍ത്തി കാണിക്കേണ്ടത്..
ലക്ഷ്മിപ്രിയയെ പോലെ ഒരു സ്ത്രീ ഒരു ഷോയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നു എന്നത്, ഏറ്റവും കുറഞ്ഞത് കേരളത്തിലെ വുമണ്‍ എംപവര്‍മെന്റ് മൂവ്മെന്റിന്റെ വിജയം ആണെന്ന് വേണ്ടേ കരുതാന്‍. എന്നാണ് ലക്ഷ്മിയുടെ കുടുംബം ചോദിക്കുന്നത്.
ഇനിയൊരു കാര്യം മനുഷ്യത്വം ആണ്. ആരും ഒന്നും പറയാന്‍ ഇല്ലാതെ കൂട്ടില്‍ അകപ്പെട്ടു കിടക്കുന്ന ഒരാള്‍ സങ്കടപെടുമ്പോള്‍, നാടകം ആയാലും, അഭിനയം ആയാലും ചെന്ന് അയാളെ അശ്വസിപ്പിക്കാന്‍ കാണിക്കുന്ന മനസുണ്ടല്ലോ, ആ മനസ്സ് അവിടെ പലര്‍ക്കും ഇല്ല. ഇനി അത് അവരുടെ സ്ട്രാറ്റജി ആണെന്ന് പറഞ്ഞാലും – ആ ഒരു നിമിഷം സങ്കടപെടുന്ന ഒരാള്‍ക്ക് കിട്ടുന്ന ഒരു ചെറിയ സമാധാനം അത് തന്നെ ആണ് മനുഷ്യത്വം.
ഈ ഷോ യില്‍ കണ്ടതല്ലാതെ, അവര്‍ ജീവിതത്തിലും അങ്ങനെ അല്ല എന്ന് പറയാന്‍ കഴിയില്ലല്ലോ. അവരുടെ വാക്കുകളില്‍ മറ്റുള്ളവര്‍ ഉദ്ദേശിക്കുന്ന ‘ഫെമിനിസം’ വന്നിട്ടില്ലെങ്കിലും, ഫെമിനിസം എന്നതിന്റെ ഒരു ഉദാഹരണം ലക്ഷ്മിപ്രിയ ആണ്..’ എന്നുമാണ് നടിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

0 Comments