കഴിഞ്ഞ രണ്ട് സീസണുകളിലും കണ്ടത് പോലെ ശക്തരായ മത്സരാര്‍ഥികള്‍ ബിഗ് ബോസില്‍ നിന്നും വിട പറഞ്ഞു. രണ്ടാം സീസണില്‍ രജിത് കുമാറും മൂന്നാം സീസണില്‍ ഫിറോസ്-സജ്‌ന ദമ്പതിമാരുമാണ് പണിഷ്‌മെന്റ് വാങ്ങി പുറത്തേക്ക് പോയത്.
ഇത്തവണ ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ജാസ്മിന്‍ പുറത്തേക്ക് പോയി. സ്വയം പിന്മാറി പോവുന്ന ആദ്യത്തെ മത്സരാര്‍ഥിയാണ് ജാസ്മിന്‍.
ജാസ്മിന് പിന്നാലെ റോബിനും പുറത്തേക്ക് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. റിയാസുമായിട്ടുണ്ടായ വാക്കേറ്റത്തിനൊടുവില്‍ റോബിന്‍ ബിഗ് ബോസ് വീട്ടിലെ സീക്രട്ട് റൂമിലായിരുന്നു. അവിടെ നിന്നും അവതാരകനായ മോഹന്‍ലാല്‍ വന്നതിന് ശേഷം ബിഗ് ബോസിനുള്ളിലേക്കാണോ അതോ സ്വന്തം വീട്ടിലേക്കാണോ പോവുന്നത് എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടയിലാണ് പുതിയ പ്രൊമോ വീഡിയോ വന്നത്.
ഇന്നത്തെ എപ്പിസോഡില്‍ അവതാരകന്‍ വന്നതിന് ശേഷം റോബിനുമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ബിഗ് ബോസിലെ നിയമങ്ങളൊക്കെ അറിഞ്ഞിട്ട് വന്നവരാണ് അതിനകത്ത് ഉള്ളവരെല്ലാം. എന്നാല്‍ ചിലരത് തെറ്റിക്കുന്നു എന്ന് സൂചിപ്പിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ റോബിനെ വേദിയിലേക്ക് വിളിക്കുന്നത്. മോഹന്‍ലാലിന് അടുത്തെത്തിയ റോബിന്‍ എന്താണ് സംഭവിച്ചത് എന്നടക്കമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്.
ബിഗ് ബോസിലെ സഹമത്സരാര്‍ഥികളുമായി റോബിന്‍ സംസാരിക്കുന്നതും അവര്‍ തിരിച്ച് സംസാരിക്കുന്നതും കാണാം. ശേഷം റോബിന്‍ പുറത്തേക്ക് തന്നെ പോവുന്നതായിട്ടാണ് പ്രൊമോയിലുള്ളത്. മുന്‍പ് എവിക്ഷനില്‍ വന്ന മത്സരാര്‍ഥികള്‍ ഇറങ്ങി പോവുന്നത് പോലെ റോബിനും പോവുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ താരത്തിനെ പുറത്താക്കി എന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചു. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
പ്രൊമോ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ബിഗ് ബോസ് ഷോ അവസാനിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. ചില കമന്റുകളിങ്ങനെ..
'ഇന്നായിരുന്നു ഫൈനല്‍ ദിവസം. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ജനങ്ങളുടെ മനസ്സില്‍ വിജയിച്ചു. ഇതോടെ ഷോ അവസാനിച്ചു. ഇന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ഗ്രാന്‍ഡ് ഫിനാലെ. ജനങ്ങളുടെ മനസ്സില്‍ റോബിന്‍ തന്നെയാണ് വിന്നര്‍. കേവലം 75 ലക്ഷം വാങ്ങിയ ടൈറ്റില്‍ വിന്നര്‍ എന്നതിലുപരി ബിഗ് ബോസ് കാണുന്ന തൊണ്ണൂറ് ശതമാനം ആളുകളും റോബിന്റെ കൂടെയാണ് ഉള്ളത്.
ഇത് തന്നെയാണ് റോബിന്റെ വിജയം. ഇവിടെ എവിക്ട് ആയത് ബിഗ് ബോസ് തന്നെയാണ്. റോബിന്‍ തന്നെയാണ് വിന്നര്‍. അത് ഇനിയുള്ള എപ്പിസോഡില്‍ ഏഷ്യാനെറ്റിന് മനസ്സിലാകും. ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ നിങ്ങള്‍ക്ക് തോന്നുന്നത് പോലെ ഷോ നടത്തനാണേല്‍ ഒന്നും പറയാനില്ല. ഈ സീസണിലെ ബിഗ് ബോസ് കഴിഞ്ഞു. വിന്നര്‍ ഇദ്ദേഹം തന്നെ ആണ്. ആരൊക്കെ എങ്ങനെ ഒക്കെ പോയാലും നിന്നാലും അതില്‍ മാറ്റമില്ല.

0 Comments