ഒരുകാലത്ത് മലയാള സിനിമയിൽ നിലനിന്നിരുന്ന നാടൻ സൗന്ദര്യത്തിന്റെയും ശാലീനതയുടെയും പ്രതീകമായിരുന്നു നടി ശ്രീവിദ്യ. ചെറിയ പ്രായം മുതൽ തന്നെ അഭിനയിച്ചുതുടങ്ങിയ ശ്രീവിദ്യയുടെ അഭിനയജീവിതം വലിയതോതിൽ തന്നെ വിജയമായിരുന്നു.
എങ്കിലും അവരുടെ സ്വകാര്യ ജീവിതം പൂർണ്ണ പരാജയമായിരുന്നു. ദാമ്പത്യജീവിതം പരാജയപ്പെട്ടതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു തുടങ്ങിയിരുന്നു ശ്രീവിദ്യ. കമലഹാസൻ അടക്കമുള്ള താരങ്ങളുമായി പ്രണയത്തിലായ നടി നിർമാതാവ് ജോർജ് തോമസിനെ ആയിരുന്നു വിവാഹം ചെയ്തത്. പണക്കാരൻ ആണെന്ന് തെറ്റിദ്ധരിച്ച് ആയിരുന്നു ശ്രീവിദ്യ ജോർജിനെ വിവാഹം കഴിച്ചത്. ആ കാലഘട്ടത്തിൽ നടന്ന ചില സംഭവങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. ശ്രീകുമാരൻ തമ്പി ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്നു ശ്രീവിദ്യ. ഗ്രഹലക്ഷ്മിക്ക് നൽകിയ പ്രത്യേക പംക്തിയിൽ ആയിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.
പെട്ടെന്ന് പ്രണയത്തിൽ വീഴുന്ന സ്വഭാവമുള്ള ശ്രീവിദ്യാ ജോർജ്ജ് തോമസുമായി പ്രണയത്തിലായി.. സിനിമയുടെ നിർമാതാവ് ആയിട്ടാണ് ജോർജ് തോമസ് അക്കാലത്ത് അറിയപ്പെട്ടത്. നിർമ്മാതാവ് ജോർജ് ബോംബെയിൽ വരുമ്പോഴെല്ലാം വിലയേറിയ കാറുകളിലായിരുന്നു സഞ്ചരിക്കുന്നത്. ശ്രീവിദ്യ അടക്കമുള്ള തീക്കനൽ എന്ന സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും കോടീശ്വരനായ ജോർജ് തോമസിന്റെ ആരാധകരായി മാറി. താൻ നിർമ്മിക്കുന്ന ചിത്രങ്ങളിലെ നടിമാരൊക്കെ വളരെയധികം റൊമാന്റിക് ആയിട്ടാണ് എപ്പോഴും ജോർജ്ജ് പെരുമാറാറുള്ളത്. പെട്ടെന്ന് പ്രണയത്തിൽ വീഴുന്ന സ്വഭാവമുള്ള ശ്രീവിദ്യ ജോർജ്ജ് തോമസുമായി പ്രണയത്തിലായി. മകളുടെ മിശ്രവിവാഹത്തെ എതിർത്തു ശ്രീവിദ്യയുടെ അമ്മ രംഗത്തുവരികയും ചെയ്തു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ പ്രണയം ദൃഢമായി. അവർ വിവാഹിതരാകാൻ തീരുമാനിച്ചു.
ശ്രീവിദ്യയുടെ അമ്മയും പ്രശസ്ത ഗായികയുമായ എം എൽ വസന്തകുമാരി മകളുടെ മിശ്രവിവാഹത്തെ പൂർണമായും എതിർത്തിരുന്നു.. എന്നാൽ ഇതോടെ അമ്മയുമായി പിരിഞ്ഞ് വിവാഹം നടത്തുവാനാണ് ശ്രീവിദ്യ തീരുമാനിച്ചത്. ഈ സമയത്താണ് യഥാർത്ഥ നിർമ്മാതാവ് ജോർജ് അല്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപി ആണെന്നും നടൻ മധു ശ്രീവിദ്യയുടെ തുറന്നുപറയുന്നത്. ജീവിതത്തിൽ പല തീരുമാനങ്ങളും പെട്ടന്ന് സ്വീകരിക്കപ്പെടുകയും അത് മാറ്റുകയും ചെയ്യുന്ന സാഹചര്യം ശ്രീവിദ്യയ്ക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ ശ്രീവിദ്യ അത് വിശ്വസിക്കാൻ തയ്യാറായില്ല.. പിന്നെ സംഭവിച്ചതൊക്കെ അവർക്ക് മാത്രമാണ് അറിയാവുന്നത്. ചിന്തിക്കാതെ പ്രതികരിക്കുന്ന ശ്രീവിദ്യ ഒരു വാരികയിൽ മധുവിനെതിരേ സംസാരിച്ചു.
പക്കാവട ഖാദറിന്റെ കൂടി അഭിനയിക്കേണ്ടി വന്നാലും ഇനി ഒരിക്കലും ഞാൻ മധുവിനൊപ്പം അഭിനയിക്കില്ല എന്നായിരുന്നു അന്ന് നടി പറഞ്ഞത്. അത് മാത്രമായിരുന്നില്ല ജീവിതത്തിലെ പല തീരുമാനങ്ങളും സ്വീകരിക്കപ്പെടുകയും അത് മാറ്റുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ജോർജ് സാധാരണക്കാരൻ ആണെന്ന് മനസ്സിലായതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അഭിനയം തുടരണം എന്ന ബോധ്യം ശ്രീവിദ്യയ്ക്ക് വന്നു.. വിവാഹം കഴിഞ്ഞിട്ടും അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് ശ്രീവിദ്യയ്ക്ക് അധികം വൈകാതെ കാര്യങ്ങളുടെ യഥാർത്ഥ അവസ്ഥയും മനസ്സിലായി. മരിക്കുന്നതുവരെ അവർ ഒരു അഭിനേത്രിയായി തന്നെ തുടർന്നു.

0 Comments