ഈ സീസണില്‍ ബിഗ് ബോസ് ആരാധകരുടെ മനം കവര്‍ന്ന താരമായി മാറിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഗെയിം തന്ത്രങ്ങള്‍ പഠിച്ച് വന്ന റോബിന് വിജയസാധ്യത ഏറെയുണ്ടായിരുന്നു.
ഏറ്റവുമധികം വോട്ട് ലഭിക്കുന്ന താരം കൂടിയാണങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ പുറത്ത് പോകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.റിയാസിനെ ശാരീരികമായി ഉപദ്രവിച്ചു എന്ന പേരിലാണ് റോബിനെ ബിഗ് ബോസിനുള്ളില്‍ നിന്നും സീക്രട്ട് റൂമിലേക്ക് മാറ്റിയത്. അവതാരകനായ മോഹന്‍ലാല്‍ വരുമ്പോള്‍ കാര്യങ്ങളിലൊരു വ്യക്തത വരികയും ചെയ്യും. എന്നാല്‍ റോബിന്‍ പുറത്തായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി നടി ഗായത്രി സുരേഷും എത്തിയിരിക്കുകയാണ്.
ഗായത്രി സുരേഷിന്റെ വാക്കുകളിങ്ങനെ.. 'എന്റെ കാഴ്ചപ്പാടില്‍, ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയും ഏറ്റവും കുറഞ്ഞ ടോക്‌സിക് ആയിട്ടുള്ള ആളും ഏറ്റവും പോസിറ്റീവും റോബിന്‍ രാധാകൃഷ്ണന്‍ ആണ്. അദ്ദേഹം ഫേക്ക് ആണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മോശമായ പ്രകോപനങ്ങള്‍ക്കിടയിലും അദ്ദേഹം ശാന്തനാവുകയും സ്‌നേഹസമ്പന്നനായി നിലകൊണ്ടതും പലര്‍ക്കും ഒരു പാഠമാണ്.
നമ്മള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കാനും സഹാനുഭൂതി കാണിക്കാനുമുള്ള കഴിവ് അപൂര്‍വമായ ഒരു പുണ്യമാണ്. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണ്. ഓരോരുത്തരും എത്ര നന്നായി കളിക്കുന്നു എന്നതാണ് പ്രധാനം. ശക്തരും ആത്മാര്‍ത്ഥതയുള്ളവരുമായ ആളുകള്‍ എല്ലായിപ്പോഴും ശാന്തര്‍ ആയിരിക്കും. കാരണം അവര്‍ക്ക് അവരുടെ ശക്തി അറിയാവുന്നതിനാല്‍ ആ കാര്‍ഡുകള്‍ അവരുടെ നേട്ടത്തിലേക്ക് മാറ്റാന്‍ കഴിയും. അതൊന്നും ഫേക്ക് അല്ല. അതിനെ സാമര്‍ഥ്യമെന്നോ മിടുക്കാണെന്നോ പറയാം.
ഒരു വ്യക്തി മറ്റ് തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകളെയും പോലെയല്ല. അതിനര്‍ഥം അദ്ദേഹം ഫേക്ക് ആണെന്ന് അല്ല. എന്തെന്നാല്‍, അവന്‍ വലിയ ഇച്ഛാശക്തിയും വിശ്വാസവും ശക്തിയുമുള്ള ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഇതുപോലെ തന്നെ മുന്നോട്ടും തുടരുക' എന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഗായത്രി പറയുന്നത്.
ഗായത്രി മാത്രമല്ല റോബിന്‍ പുറത്ത് പോവുന്നത് ശരിയായ കാര്യമല്ലെന്ന് ചൂണ്ടി കാണിച്ച് താരങ്ങളും രംഗത്ത് വന്നിരുന്നു. മത്സരത്തിന്റെ ഭാഗമായിട്ടുണ്ടായ പ്രശ്‌നത്തില്‍ റോബിന്‍ മാത്രമല്ല മറ്റ് പലരും അവിടെ കുറ്റക്കാരാണ്. അങ്ങനെയുള്ളപ്പോള്‍ ഒരാള്‍ക്ക് മാത്രം ശിക്ഷ ലഭിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തായാലും ശനിയാഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ വന്ന് കഴിയുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരും. റോബിൻ പുറത്തായെന്നും അതല്ല റീ എൻട്രി ഉണ്ടാവും എന്നൊക്കെയുള്ള രണ്ട് രീതിയിലാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ജനവികാരം മനസിലാക്കിയുള്ള തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷകൾ.

0 Comments