ദിൽഷയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്ണൻ , വീഡിയോ കാണാം


 

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഹിന്ദിയിലും തമിഴിലും കന്നടയിലും ഒക്കെ ബിഗ്ബോസ് ഒരുപാട് സീസണുകൾ പിന്നിട്ടിട്ടുണ്ട്. എങ്കിലും മലയാളത്തിൽ ഇത് നാലാം സീസൺ ആണ്. 

താരരാജാവ് മോഹൻലാലാണ് ഈ പരിപാടിയുടെ അവതാരകൻ. അത് തന്നെയാണ് ഈ പരിപാടിയെ കൂടുതൽ വ്യത്യസ്തമാക്കുന്നതും. സ്വീകരണമുറിയിലേക്ക് മോഹൻലാൽ രണ്ടുദിവസം എത്തുന്നത് മോഹൻലാൽ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം ഉളവാക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ബിഗ്ബോസ് പലതരത്തിലുള്ള പ്രശ്നങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടിൽ ഉണ്ടായ ഒരു പ്രശ്നത്തെ തുടർന്നാണ് ബിഗ്ബോസിൽ നിന്നും റോബിൻ രാധാകൃഷ്ണൻ പുറത്തായത്.

അതിനുശേഷം ബിഗ് ബോസിൽ റോബിനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് താൻ എന്നാണ് ദിൽഷ പറഞ്ഞിരുന്നത്. റോബിനും ദിൽഷയും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിൽ ഇതിനു മുൻപ് തന്നെ ആളുകൾക്കിടയിൽ ഒരു സംസാരം നിറഞ്ഞിരുന്നു. റോബിൻ തന്റെ പ്രണയം ദിൽഷയെ അറിയിക്കുകയും ചെയ്തതാണ്. തനിക്ക് അങ്ങനെയൊന്നും ഇല്ലയെന്നും ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളുവെന്നും ദിൽഷ പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ് ഇവരുടെ പ്രണയം. പുറത്തിറങ്ങിയതിനു ശേഷം റോബിൻ നൽകിയ അഭിമുഖത്തിൽ പറയുന്ന ചില വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. പുറത്തിറങ്ങിയശേഷം റോബിനോട് ചോദിച്ചത് ദിൽഷയുമായുള്ള വിവാഹത്തെക്കുറിച്ച് ആയിരുന്നു. അതിന് റോബിൻ നൽകുന്ന മറുപടി ഇങ്ങനെയാണ്.

ദിൽഷയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. എനിക്ക് ദിൽഷയെ ഒരുപാട് ഇഷ്ടമാണ്. അതിനു കാരണം എന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ് ദിൽഷ എന്നത് തന്നെയാണ്. ദിൽഷയെ അങ്ങനെ കണ്ട്രോൾ ചെയ്യാൻ ആർക്കും സാധിക്കില്ല. എന്റെ അച്ഛനും അമ്മയ്ക്കും പോലും ഇഷ്ടമല്ല എന്റെ ദേഷ്യം. പക്ഷേ അത് കണ്ട്രോൾ ചെയ്യാൻ ഒരു പരിധിവരെ ദിൽഷയ്ക്ക് സാധിച്ചു. എന്റെ ഏറ്റവും വലിയ നെഗറ്റീവ് എന്ന് പറയുന്നത് എന്റെ ദേഷ്യം തന്നെയാണ്. അത് മനസ്സിലാക്കി എന്റെ കൂടെ നിൽക്കുന്ന ഒരാളായിരിക്കണം പങ്കാളിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദിൽഷയ്ക്ക് അതിന് സാധിക്കും. എല്ലാകാര്യങ്ങളും മനസ്സിലാക്കി ചെയ്ത് കൂടെ നിൽക്കാൻ സാധിക്കുന്ന വ്യക്തിയാണ്. അത് എനിക്കും ഇഷ്ടമാണ്. ഞാൻ ഒരുപാട് മിസ്സ് ചെയ്യും.

പുറത്തിറങ്ങിയതിനു ശേഷം ദിൽഷയ്ക്ക് താല്പര്യമുണ്ടെങ്കിൽ വിവാഹത്തെക്കുറിച്ച് ആലോചിക്കുമെന്നും റോബിൻ പറയുന്നുണ്ടായിരുന്നു. ആദ്യ സീസണിലെ പേളിയുടെയും ശ്രീനിഷിന്റെയും പോലെ ഒരു സക്സസ് ഫുൾ ആയിട്ടുള്ള പ്രണയം ആകുമോ നിങ്ങളുടേത് എന്ന് ചോദിച്ചപ്പോൾ റോബിൻ പറഞ്ഞത് ഈശ്വരന് നമ്മളെ ഇഷ്ടമാണെങ്കിൽ നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിച്ചു തരും എന്നാണ്. ഏതായാലും നമുക്ക് എന്താണെന്ന് പ്രാർത്ഥിക്കാം. പോസിറ്റീവായി മാത്രം ചിന്തിക്കാം എന്നും റോബിൻ പറയുന്നുണ്ടായിരുന്നു. പ്രേക്ഷകർക്ക് സന്തോഷം ഉളവാക്കുന്ന ഒന്നായിരിക്കും ഒരുപക്ഷേ വരാനിരിക്കുന്നതെന്ന് തന്നെയാണ് ഇപ്പോൾ ആരാധകരും വിശ്വസിക്കുന്നത്.

Post a Comment

0 Comments