മലയാളി പ്രേഷകരുടെ പ്രിയ നടി നയൻതാരയ്ക്ക് വിവാഹം , വീഡിയോ കാണാം

 


ഇന്ത്യൻ സിനിമ രംഗത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രണയ ജോഡികളാണ് നടി നയൻതാരയും, സംവിധായകനും, നിർമാതാവും കൂടിയായ വിഘ്‌നേഷ്. ഇരുവരും വ്യഴാഴ്ച വിവാഹിതരാകാൻ പോകുന്നു എന്നാണ് ഔദ്യോഗികമായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

 ചെന്നൈയ്ക്ക് അടുത്തായിട്ടുള്ള മഹാബലി പുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹത്തിൻ്റെ ചടങ്ങുകള്‍ നടക്കുക. വിവാഹത്തിൽ ഇരുവരുടെയും വളരെ അടുത്തുള്ള സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞത്. വിവാഹ ക്ഷണത്തിൻ്റെ ആനിമേറ്റഡ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാവുകയാണ്. വിവാഹ ചടങ്ങുകൾ നടക്കുന്ന സ്ഥലത്തേയ്ക്ക് മാധ്യമങ്ങൾക്ക് പോലും പ്രവേശനം അനുവദിച്ചിട്ടില്ല. അതിന് പകരമായി വ്യാഴാഴ്ച ഉച്ചയോടെയായിരിക്കും വിവാഹചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവെക്കുകയെന്ന് വിഘ്‌നേഷ് വെളിപ്പെടുത്തിയിരുന്നു.

സിനിമ രംഗത്തെ പ്രമുഖ വ്യക്തികൾക്കായി പ്രത്യേക വിവാഹ സൽക്കാരവും സംഘടിപ്പിക്കുന്നുണ്ട്. വിവാഹ സൽക്കാരത്തിന് ശേഷം നയൻതാരയും, വിഘ്നേഷും ഒരുമിച്ച് മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിന്‍, തമിഴ് സൂപ്പർ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരും പങ്കെടുക്കുമെന്നാണ് വിവരം ലഭിക്കുന്നത്. വിവാഹ ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുവാനാണ് പ്ലാൻ. സംവിധായകന്‍ ഗൗതം മേനോനാവും ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. വിവാഹച്ചടങ്ങിൻ്റെ സംപ്രേക്ഷണ വകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ് ലഭിച്ചിരിക്കുന്നത്. തമിഴ് രംഗത്തെ അറിയപ്പെടുന്ന സംവിധയകനാണ് വിഘ്നേഷ് ശിവന്‍. വിഘ്‌നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡിതാന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നയൻതാരയും,വിഘ്‌നേഷും അടുപ്പത്തിലാകുന്നത്‌. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരാകാൻ പോകുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നയൻ‌താര. 2003 – ലാണ് താരം സിനിമ രംഗത്തേയ്ക്ക് കടന്നു വരുന്നത്. ശാലീനതയും, എളിമയും നിറഞ്ഞ അഭിനയത്തിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നയൻതാരയ്‌ക്ക് സാധിച്ചു. അഭിനയ ജീവിതത്തിൽ പതിനഞ്ച് വർഷം പിന്നിടുന്ന താരം നിരവധി വിവാദങ്ങളുടെയും, ഇതിനിടയ്ക്ക് കടന്നു പോവുകയുണ്ടായി. എന്നാൽ അത്തരം വിവാദങ്ങളെയെല്ലാം മൈൻഡ് ചെയ്യാതെയാണ് നയൻതാര മുൻപോട്ട് പോയതും. തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയ താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതെ സമയം വളരെ പോസിറ്റീവായി ഇത്തരം കാര്യങ്ങളെയെല്ലാം കണ്ടുകൊണ്ട് വിവാദങ്ങൾക്ക് മുഖം കൊടുക്കാതെ വിവാഹത്തിൻ്റെ തിരക്കുകളിലാണ് നയൻതാരയും,വിഘ്‌നേഷും.


Post a Comment

0 Comments