“സൗഹൃദത്തിൽ തുടങ്ങി പിന്നീട് പ്രണയത്തിലായി , ഡോക്ടർ ജോലി ഉപേക്ഷിച്ചു അഭിനയലോകത്തേക്കെത്തി” , കുടുംബവിളക്കിലെ പ്രിയ നടൻ ഷാജുവിന്റെ യാതാർത്ഥ ജീവിതം

 


ഒരു കാലത്ത് സീരിയലുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു നടനായിരുന്നു ഷാജു. ഒരു ഡോക്ടർ കൂടിയായ ഷാജു ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സീരിയലിൽ തന്റെ സാന്നിധ്യം അറിയിച്ചത്. 

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മിന്നുകെട്ട് എന്ന പരമ്പരയിലെ ഷാജുവിന്റെ കഥാപാത്രം അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. അതുപോലെ നിരവധി കഥാപാത്രങ്ങൾ ആണ് അദ്ദേഹത്തിന് പറയാനുള്ളത് ജ്വാലയായി എന്ന സീരിയലും ഷാജുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.ദാമ്പത്യ ഗീതങ്ങൾ, സരയു തുടങ്ങിയവ അതുപോലെ തന്നെ മികച്ച സീരിയലുകളിൽ ചിലത് മാത്രമാണ്. ഇപ്പോൾ കുടുംബവിളക് സീരിയലിൽ ആണ് ഷാജു അഭിനയിക്കുന്നത്. സുമിത്ര എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി ആണ് ഷാജു എത്തുന്നത്. ഒരു നടൻ മാത്രമല്ല ഷാജു. മികച്ച ഒരു നിർമ്മാതാവ് കൂടിയാണ് ഷാജു.

ഷാജു നിർമ്മിക്കുന്ന ഒരു സീരിയൽ കൂടി ഏഷ്യാനെറ്റിൽ ജൈത്രയാത്ര തുടരുന്നുണ്ട്. ഏഷ്യാനെറ്റിൽ തന്നെ ഹിറ്റ്‌ലിസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു പരമ്പരയാണ് സസ്നേഹം. സസ്നേഹം എന്ന് പരമ്പര നിർമ്മിക്കുന്നത് ഷാജു ആണ്. നിരവധി ആരാധകരാണ് ഷാജുവിന്നുള്ളത്. പണ്ടുകാലം മുതൽ തന്നെ സീരിയലിൽ തിളങ്ങിനിൽക്കുന്ന ഒരു താരം എന്ന നിലയിൽ ഇപ്പോഴും പ്രേക്ഷക സ്വീകാര്യത ഏറെയാണ് ഷാജുവിന്. ഷാജു ഒരു ഡോക്ടർ കൂടിയാണ്. അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെപ്പറ്റിയും തന്റെ പ്രണയത്തെ കുറിച്ചും ഒക്കെ ഷാജു തുറന്നു പറഞ്ഞിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് തന്റെ ഭാര്യയായ ആശ എന്നാണ് ഷാജു പറയുന്നത്. ആശയെ പരിചയപ്പെട്ടത് ഒരു സൗഹൃദത്തിലൂടെ ആയിരുന്നു. എനിക്ക് ആദ്യം ഒരു പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം ഒക്കെ അവസാനിപ്പിച്ചാണ് താൻ മറ്റൊരു കോളേജിലേക്ക് ചെല്ലുന്നത്.

അവിടെവച്ചാണ് ആശയെ പരിചയപ്പെടുന്നത്. ആ പരിചയം ഒരു സൗഹൃദം ആയി മാറി. ആ സൗഹൃദത്തിന് ശേഷമാണ് തങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് ഭാര്യയാണെന്ന് പറയാനും മറക്കുന്നില്ല ഷാജു. തങ്ങളുടെ പ്രണയത്തെ പറ്റി പറയുവാൻ തങ്ങൾക്ക് ഒരു എപ്പിസോഡ് തികയില്ല. അത് ഒരു എപ്പിസോഡിൽ തീരുന്നതല്ല എന്നുമാണ് പറയുന്നത്. ആ വാക്കുകളിൽ നിന്ന് തന്നെ ആ പ്രണയം എത്ര മികച്ചതാണെന്നും ആ പ്രണയത്തിന് ഇരുവരും നൽകുന്ന പ്രാധാന്യം എത്രയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു സജീവ സാന്നിധ്യമാണ് അദ്ദേഹം. ഷാജു തന്റെ ആരാധകർക്ക് വേണ്ടി വിശേഷങ്ങൾ എല്ലാം തന്നെ ഷാജു പങ്കുവയ്ക്കാറുണ്ട്.

ദൂരദർശനിലെ ഒരു പരമ്പരയിലൂടെയാണ് ഷാജു ആദ്യമായി അഭിനയത്തിലേക്ക് ചേക്കേറുന്നത്. ചെറിയ ചില വേഷങ്ങളിൽ ഷാജു സിനിമയിലും തിളങ്ങി. സിനിമയെക്കാൾ കൂടുതലായും താരത്തിന്റെ കഴിവ് മനസ്സിലാക്കിയത് മിനിസ്ക്രീൻ തന്നെയായിരുന്നു. മിനിസ്ക്രീനിൽ താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം അത്രത്തോളം മികച്ചതും ആയിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കുടുംബ വിളക്ക് എന്ന സീരിയലിലെ രോഹിത് എന്ന കഥാപാത്രവും അത്രത്തോളം ജനശ്രദ്ധ നേടുന്നതും. ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുന്നതുമാണ്.

Post a Comment

0 Comments