ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നത് ! വിവാഹ വാര്‍ത്ത പോലും പലരും മോശമായി ചിത്രീകരിച്ചിരുന്നു ! മൈഥിലി പറയുന്നു !

 


മൈഥിലി മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗാമായിരുന്ന മൈഥിലി കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകുകയാണ്. 

കൂടാതെ അടുത്തിടെയാണ് നടി വിവാഹിതയായത്. ബിസിനെസ്സ് കാരനായ സമ്പത്താണ് മൈഥിലിയേ വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമക്ക് പുറത്ത് നിന്ന് ജീവിതത്തിൽ ഗോസിപ്പുകൾ നേരിട്ട ഒരാളുകൂടിയാണ് മൈഥിലി.

ഇപ്പോഴതാ ആദ്യമായി താൻ നേരിട്ട ഗോസിപ്പുകൾ കുറിച്ച് തുറന്ന് പറയുകയാണ് നടി മൈഥിലി. പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയമ്മയെ പോലെ ഞാനും തല്ലി തീര്‍ക്കേണ്ടി വരും. സിനിമയില്‍ വരുന്നതിന് മുമ്പ്, അതായത് എന്റെ പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നു. അയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. ആ ഒരു ബന്ധം കാരണം ഞാൻ ഒരുപാട് പുതുമുട്ടുകൾ അനുഭവിച്ചിരുന്നു. ഭീ,ഷണിയും ക,യ്യേ,റ്റവുമടക്കം പല തരത്തില്‍ എന്നെ ‘ടോ,ര്‍ചര്‍’ ചെയ്തു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ല്‍ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തത്. അന്ന് കുക്കു പരമേശ്വരനാണ് കൂട്ട് വന്നത്. അങ്ങനെ ആ കേസ് കോടതിയിലെത്തി.

അങ്ങനെ ജ,യിലിൽ കിടന്ന ആയാൽ വീണ്ടും ജ,യി,ലിൽ നിന്ന് പുറത്ത് ഇറങ്ങി, അങ്ങനെ അയാളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടിയും ഇതുപോലെ കേ,സ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന് മനസിലായത്.’ ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നത്. അതെല്ലാം കഴിഞ്ഞു ഇപ്പോൾ ഞാൻ പുതിയ ഒരു ജീവിതത്തിലേക്ക് വന്നിരിക്കുകയാണ്, ഞങ്ങളുടെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് മാധ്യമങ്ങളിൽ എഴുതിയത്. ഒരു തരത്തില്‍ നമ്മളെ വിറ്റ് അവര്‍ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട് എന്നും മൈഥിലി പറയുന്നു.

സമ്പത്ത് ആദ്യം നല്ലൊരു സുഹൃത്തായിരുന്നു, ആ യാത്രകള്‍ക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. എങ്കിലും നല്ല സൗഹൃദായി അത് തുടർന്നു, അതിനിടയിൽ പെട്ടെന്ന് ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിക്കുക ആയിരുന്നു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കേട്ട മറുപടി കേട്ടും ഞാന്‍ ഞെട്ടി. അമ്മ പറഞ്ഞത് ആ പയ്യനെ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയത് ഇങ്ങനെ ഒരു പയ്യനെ എന്റെ മോൾക്ക് കിട്ടിയിരുന്നെകിൽ എന്നായിരുന്നു. ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നതെന്ന്’ നടി വ്യക്തമാക്കുന്നു.



Post a Comment

0 Comments