“ദാരിദ്രം മാറ്റാൻ നടിയായി , അമ്മയ്ക്ക് വീടുവെച്ചു നൽകി , സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു , പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം” , മലയാളികളുടെ പ്രിയ നടി കാലടി ഓമനയുടെ യഥാർത്ഥ ജീവിതം

 


നാടകത്തിൽ നിന്നും സിനിമയിലെത്തിയ താരങ്ങൾ നിരവധിയാണ്. മലയാളത്തിൽ അമ്മ വേഷങ്ങളിൽ ശ്രദ്ധ നേടിയ താരമാണ് കാലടി ഓമന. നാടകതിലൂടെയായിരുന്നു താരം പ്രേക്ഷക പ്രശംസ നേടിയത്.

 ചെറുപ്പത്തിൽ തന്നെ ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ട ഒരു നടിയാണ്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അഭിനയിച്ചു തുടങ്ങുകയായിരുന്നു. പിന്നീട് പ്രൊഫഷണൽ ആയി മാറി. കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ട് ഇങ്ങോട്ട് സ്നേഹിച്ച ആളെക്കുറിച്ച് ഇവർ പറയുകയും ചെയ്തു. ആനീസ് കിച്ചണിൽ പങ്കെടുത്ത സംസാരിച്ചപ്പോൾ ആയിരുന്നു ഓമനയുടെ വീഡിയോ ശ്രദ്ധനേടിയത്. ഇപ്പോൾ വൈറലാകുന്നത് നടി പറയുന്ന ചില കാര്യങ്ങളാണ് ഒരുകാലത്ത് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞതിനോടൊപ്പം തന്നെ തന്റെ പ്രണയത്തെക്കുറിച്ചും കാലടി ഓമന വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഇത്രയും ഭംഗി ഉണ്ടെങ്കിൽ ചെറുപ്പത്തിലെ എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു ആനിയുടെ ചോദ്യം.

അതുകൊണ്ടായിരിക്കും ചെറുപ്പത്തിൽ എന്നെ ഒരാൾ അടിച്ചുമാറ്റിയത് എന്ന് രസകരം ആയ മറുപടിയോടെ കാലടി ഓമന പറഞ്ഞു. ആ കഥ പറയാൻ അപ്പോൾതന്നെ ആനി ആവശ്യപ്പെടുകയും ചെയ്തു. നാടകത്തിൽ നിന്നുമാണ് അഭിനയം ആരംഭിക്കുന്നത്. കുഞ്ഞു പ്രായത്തിൽ തന്നെ താൻ അഭിനയിക്കാൻ തുടങ്ങി. ആ കാലം മുതൽ അച്ഛനുമമ്മയും നോക്കിയതും ഞാനാണ്. ആദ്യമായി അഭിനയിക്കാൻ തുടങ്ങുന്നത് അഞ്ചോ ആറോ വയസ്സിലാണ്. അഭിനയിച്ച സമയത്ത് ഉണ്ടായിരുന്നത് പൈസ കൊണ്ട് അരി വാങ്ങിയത്. അങ്ങനെ ആണ് കുടുംബം പോലും കഴിഞ്ഞത്. അന്നൊക്കെ കലയോടുള്ള സ്നേഹം കൊണ്ടല്ല ദാരിദ്ര്യം കൊണ്ടാണ് ഈ മേഖലയിൽ എത്തിയത്. പാവപ്പെട്ട കുടുംബം ആയിരുന്നു ഞങ്ങളുടെ. അച്ഛനു മാടകടയാണ്. എനിക്ക് അനിയത്തിയും ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റായി പോയാൽ മൂന്നുനേരം ഭക്ഷണം കിട്ടും പിന്നെ അവിടുന്ന് കിട്ടുന്ന പൈസ വീട്ടിൽ കൊടുത്ത് അരിയും വാങ്ങാം.

പിന്നീട് എന്റെ കഷ്ടപ്പാടും ദാരിദ്രവും കണ്ടിട്ടാവാം സൗഹൃദയനായ ഒരു മനുഷ്യൻ എന്നോട് സ്നേഹം തോന്നുകയും എനിക്ക് നല്ലൊരു ജീവിതം തരികയും ചെയ്തു. 16 വയസ്സിൽ നാടകത്തിൽ വന്നു പ്രൊഫഷണൽ നായികയായി മാറി. എന്റെ അടുത്ത വീട്ടിൽ താമസിക്കുന്ന ഒരാൾക്ക് എന്നോട് ഇഷ്ടം തോന്നി. അത് പറയുകയും ചെയ്തു. പക്ഷേ ഞാൻ വിവാഹം കഴിച്ചു പോയാൽ എന്റെ വീട് പട്ടിണിയാവും. അച്ഛനും അമ്മയ്ക്കും ഞാൻ വിവാഹം കഴിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഒരു പത്ത് വർഷത്തോളം ആലോചന നീട്ടിവെക്കുകയും ചെയ്തു. നടിയെ വിവാഹം കഴിക്കുക എന്നൊക്കെ പറയുന്നത് അന്ന് മോശമായ കാര്യം കൂടിയാണ്.

മോശമായ രീതിയിലാണ് അന്ന് നാടകനടി എന്നൊക്കെ ആളുകൾ വിളിക്കുന്നത്. 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. എന്റെ അമ്മയ്ക്ക് ജീവിക്കാൻ സ്വന്തമായി ഒരു വീട് ഉണ്ടാക്കിക്കൊടുത്തു. അനിയത്തിയെ നല്ല നിലയിൽ കെട്ടിച്ചു. ഉത്തരവാദിത്വങ്ങളെല്ലാം തീർത്ത ശേഷം ആണ് ഞാൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഭർത്താവ് അധ്യാപകനായിരുന്നു. 16 വർഷങ്ങൾക്ക് മുൻപ് മരിച്ചു. വിവാഹം കഴിഞ്ഞു ഞാൻ അഭിനയം നിർത്തിയിരുന്നു. ഭർത്താവിന്റെ വീട്ടുകാർ വേണ്ടെന്നു പറഞ്ഞു. പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് അഭിനയത്തിലേക്ക് തിരിച്ചു വന്നത് എന്ന് കാലടി ഓമന ഓർക്കുന്നു.

Post a Comment

0 Comments