രണ്ടാം വിവാഹത്തിന് ശേഷം നടി അഞ്ജലി നായർ വീണ്ടും അമ്മയായി; സന്തോഷം പങ്ക് വെച്ച് താരം


 മലയാള സിനിമ ലോകത്ത് സ്വഭാവ നടിയായും സഹ നടിയായും നിറഞ്ഞു നിന്ന നടിയാണ് അഞ്ജലി നായര്‍. 2015 ല്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള കേരള ഫിലിം അവാര്‍ഡ് നടിയ്ക്ക് ലഭിച്ചിട്ടുണ്ട്. 

മോഡലായും ടെലിവിഷന്‍ അവതാരികയായും താരം തിളങ്ങിട്ടുണ്ട്. ബെന്‍, ദൃശ്യം 2, ഒപ്പം, അഞ്ച് സുന്ദരികള്‍, ലൈലാ ഓ ലൈലാ, കാവല്‍, അണ്ണാത്തെ, ആറാട്ട് തുടങ്ങി സിനിമകളില്‍ തന്റെ അഭിനയമികവ് തെളിയിക്കാന്‍ അഞ്ജലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല, തമിഴ് സിനിമകളിലും ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായിട്ടായിരുന്നു അഭിനയത്തിലേയ്ക്ക് എത്തുന്നത്. മാനത്തെ വെളിത്തേര് എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2010 ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിലൂടെയാണ് നടിയയായി എത്തിയത്. തങ്ങളുടെ പുതിയ വിശേഷം അഞ്ജലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

2022 ല്‍ അജിത്ത് രാജുവുമായി വിവാഹം നടക്കുന്നത്. ഇദ്ദേഹം സഹസംവിധായകനാണ്. അജിത്തിന്റെയും അഞ്ജലിയുടെയും രണ്ടാം വിവാഹമാണിത്. സിനിമ സംവിധായകനും തിരക്കഥാകൃത്തും ആയ മനീഷ് ഉപാസന്നയെയാണ് അഞ്ജലി ആദ്യം വിവാഹം ചെയ്തത്. ഒരു മകളുണ്ട്. അഞ്ചു സുന്ദരികള്‍ സിനിമയില്‍ ബാലതാരമായി അഭിനയിച്ചത്, അഞ്ജലിയുടെ മകള്‍ ആവണിയാണ്. പിരിഞ്ഞതിനു ശേഷമാണ്, 2022 ല്‍ അജിത്ത് രാജുവുമായി വിവാഹം നടക്കുന്നത്. ഇദ്ദേഹം സഹസംവിധായകനാണ്.

പരസ്യ ചിത്രങ്ങളില്‍ സംവിധായകനും തമിഴ് സിനിമകളില്‍ സാഹസംവിധായകനുമാണ് അജിത്ത് രാജു. 125 ലധികം സിനിമകളില്‍ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. ബെന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. നിരവധി മ്യൂസിക് ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിംമുകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിന്‍ എന്ന മ്യൂസിക് ആല്‍ബത്തിലും താരം അഭിനയിച്ചിരുന്നു. ടെലിവിഷന്‍ സീരിയിലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അവയില്‍ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച വിവരമാണ് അഞ്ജലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘ജീവിതങ്ങള്‍ അത്ഭുതങ്ങള്‍ നിറഞ്ഞതാണ്, ഞങ്ങളുടെ പുതിയ അതിഥിയെ പോലെ’ ഒരു സ്വീറ്റ് ബേബി ഗേള്‍, എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വേണം എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കുഞ്ഞും ഭര്‍ത്താവ് അജിത്തിനും ഒപ്പമുള്ള ആശുത്രിയില്‍ നിന്നുള്ള ചിത്രം പങ്കു വെച്ചാണ് ഈ സന്തോഷ വാര്‍ത്ത അഞ്ജലി ആരാധകരെ അറിയിച്ചത്.

മകള്‍ ആവണി അഞ്ജലിയോടൊപ്പമാണ്.തനിക്ക കുഞ്ഞു വാവ വരാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ആവണിയും. മറ്റ് ഒരു വിവാഹത്തെ കുറിച്ച ആലോചിക്കുന്നില്ലെന്നായിരുന്നു ആദ്യം അഞ്ജലി പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അജിത്തുമായുള്ള വിവാഹം. അഞ്ജലിയുടെ ബേബി ഷവര്‍ ഫോട്ടോകളും ഇതിനോെടാപ്പം താരം പങ്കു വച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം. മകളോടും ഭര്‍ത്താവിനോടും ഒപ്പമുള്ള കുറേ ഫോട്ടകളും വീഡിയോകളും പങ്കു വയ്ക്കാറുണ്ട്. ഒപ്പം പുതിയ സിനിമ വിശേഷങ്ങളും.

Post a Comment

0 Comments