പഠിച്ചത് ആർക്കിട്ടെക്ക്, അമ്മ വക്കീൽ, അച്ഛൻ പ്രശസ്‌ത സംഗീതജ്ഞൻ; ഇന്ന് കേരളത്തിൻറെ അഭിമാനം നടി അപര്‍ണ ബാലമുരളി സിനിമയിൽ എത്തിപ്പെട്ടത് ഇങ്ങനെ


 68-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍, ഒരു മലയാളി നടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. 

നിരവധി നിരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അപര്‍ണ ബാലമുരളിയാണ് മലയാളികളുടെ താരം. നടി തൃശൂര്‍ സ്വദേശി കൂടിയാണ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടൊപ്പം സൂരറൈ പോട്രൂ എന്ന സിനിമയിലെ അഭിനയത്തിന് ആണ് പുരസ്‌കാരം ലഭിച്ചത്. പ്രശസ്ത സംവിധായക സുധ കൊങ്ങര സംവിധാനം ചെയ്ത സിനിമയാണ് സൂരരൈ പോട്രൂ. ഈ സിനിമയ്ക്ക് തന്നെയാണ് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഒരു തമിഴ് സിനിമയിലൂടെ ഒരു മലയാളി നടി ദേശീയ അവാര്‍ഡ് നേടിയത് മലയാളികളുടെ അഭിമാനം തന്നെയാണ്. സൂരറൈ പോട്രൂ എന്ന സിനിമ ഇറങ്ങിയ സമയത്തും ബൊമ്മി എന്ന കഥാപാത്രം പ്രേഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. സംഗീതജ്ഞനായ ബാലമുരളിയുടെയും അഭിഭാഷികയായ ശോഭയുടെയും ഏക മകളാണ് അപര്‍ണ. 1995 സെപ്തംബര്‍ 11 നാണ് നടിയുടെ ജനനം. തൃശൂരിലെ ദേവമാതാ സ്‌കൂളിലാണ് താരം പഠിച്ചത്. പാലക്കാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെച്ചറില്‍ നിന്നാണ് ആര്‍ക്കിടെക്കച്ചറില്‍ എഞ്ചിനീയറിംഗ് കരസ്ഥമാക്കിയത്. കലാമണ്ഡലം സീമ, ഹുസ്‌ന് ഭാനു, കലാമണ്ഡലം ഷഫക്കുദ്ദീന്‍ എന്നിവരില്‍ നിന്ന് നൃത്തം അഭ്യസിച്ചു. കുച്ചിപ്പുടി, ഭരതനാട്യം, ലളിത സംഗീതം എന്നിവയില്‍ സംസ്ഥാന തല വിജയി കൂടിയാണ് താരം. ഇന്നലെയെ തേടി എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അഭിനയ്തതിലേക്ക് പ്രവേശിക്കുന്നത്. 2013 ല്‍ യാത്ര തുടരുന്നു എന്ന സിനിമയിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയില്‍ അഭിനയിച്ചു. ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് നടിയ്ക്ക് പ്രേഷക ശ്രദ്ധ നേടി കൊടുത്തത്. ഒരു മുത്തശ്ശി ഗദ, സണ്‍ഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, തുടങ്ങി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2020 ലാണ് സുരറൈ പോട്രൂ എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

‘സൂരറൈ പോട്രൂ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം കൂട്ടായ പരിശ്രമത്തിന്റെയും ടീമ് വര്‍ക്കിന്റെയും ഫലമാണ്. സംവിധായക സുധ കൊങ്ങരയുടെ ലീഡര്‍ഷിപ്പും വിഷനും സിനിമയ്ക്ക് കിട്ടിയ അംഗീകാരത്തിന് കാരണമാണന്നും അപര്‍ണ പറഞ്ഞു.’ ‘സിനിമ ഇന്‍ഡസ്ട്രിയിലേക്ക് കടക്കുമ്പോള്‍ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇനിയും ഒരു പാട് പഠിക്കാനുണ്ട്. ഇന്ന് രാവിലെ ഞാന്‍ കുറച്ചു ടെന്‍ഷനിലായിരുന്നു. സംവിധായക സുധ മാമിന് ഈ അവാര്‍ഡ് നേടണമെന്ന് വലിയ ആഗ്രഹം ഉണ്ടിയിരുന്നു. സുധ മാമ് എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നും പുരസ്‌കാരം ലഭിച്ചതറിഞ്ഞ ശേഷം അപര്‍ണ പറഞ്ഞു.

അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഉത്തരം എന്ന സിനിമയുടെ ലൊക്കേനില്‍ ആയിരുന്നു അപര്‍ണ. ഒരു യുവ ആര്‍ക്കിടെക്റ്റാണ്, സിനിമയിലെത്തി ദേശീയ പുരസ്‌കാരം വാങ്ങിച്ചിരിക്കുന്നത്. സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നാണ് അപര്‍ണ മാധ്യമങ്ങളോട് പറഞ്ഞത്. സൂരറൈ പൊട്രൂ എന്ന സിനിമയിലെ ബൊമ്മിയെന്ന കഥാപാത്രത്തിനു വേണ്ടി നല്ല ട്രെയിനിങ്ങ് തന്നത് സുധ മാമ് തന്നെയാണ് എന്നും അപര്‍ണ പറയുകയുണ്ടായി. ഇപ്പോഴും അവിശ്വസിനീയമായാണ് എല്ലാം തോന്നുന്നുവെന്നാണ് അപര്‍ണ പറഞ്ഞത്. അപര്‍ണയ്ക്ക് പുരസ്‌കാരം ലഭിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞതോടെ ദൃശ്യ മാധ്യമരംഗത്തുന്നുളളവര്‍ അപര്‍ണയെ തേടി എത്തിയിരുന്നു. വിവരം അറിഞ്ഞതോടെ നടന്‍ സൂര്യ ഉള്‍പ്പെടെ നിരവധി പേരുടെ ആശംസകള്‍ അപര്‍ണയെ തേടി എത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കിയതിനു ശേഷം, സൂരറൈ പോട്രൂ എന്ന സിനിമയിലെ ‘കയാലെ ആകാശം, ‘ എന്ന പാട്ടും പാടി.

‘മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഡയലോഗ് പോലെ , ‘ചേച്ചിയ്ക്ക് ഇതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ,’ ആ ഒരു അവസ്ഥ ആയിരുന്നു സിനിമയിലെത്തുമ്പോള്‍ എനിക്കംു എന്നാണ് അപര്‍ണ പറഞ്ഞത്. സൂരറൈ പോട്രൂ എന്ന സിനിമയ്ക്കാണ്, മികച്ച ഫീച്ചര്‍ സിനിമ, മികച്ച നടന്‍, മികച്ച നടി, മികച്ച തിരക്കഥ എന്നീ അവാര്‍ഡുകളാണ് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നേടിയത്.

Post a Comment

0 Comments