തികഞ്ഞ ശാലീന സൗന്ദര്യത്തിന്റെ ഉടമയായ, മലയാളികള്‍ ഇന്നും നെഞ്ചില്‍ ഏറ്റി ലാളിക്കുന്ന നടിയാണ് മോനിഷ ഉണ്ണി.
മലയാളത്തിലും തമിഴിലും ഒത്തിരി നല്ല വേഷങ്ങളും നല്ല കഥാപാത്രങ്ങളും മോനിഷ സമ്മാനിച്ചിട്ടുണ്ട്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു താരം. പതിനേഴാമത്തെ വയസ്സിലാണ് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. 1986 ഇറങ്ങിയ ആദ്യ സിനിമയായ നക്ഷത്രങ്ങള്‍ എന്ന സിനിമയ്ക്കായിരുന്നു അവാര്‍ഡ് ലഭിച്ചത്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ആറു മലയാളി നടിമാരില്‍ ഒരാളാണ് മോനിഷ ഉണ്ണി. വളരെ ചുരുങ്ങിയ കരിയറിനിടയിലും, എം. ടി. വാസുദേവന്‍ നായര്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍, അജയന്‍, കമല്‍, സിബി മലയില്‍ എന്നീ, സംവിധായകരോടൊപ്പം മോനിഷ അഭിനയിച്ചിട്ടുണ്ട്.
മലയാളം സിനിമയിലും സീരിയലിലും നടിയായ ശ്രീദേവി ഉണ്ണിയാണ് മോനിഷയുടെ അമ്മ. അമ്മയുടെ ആഗ്രഹ പ്രകാരം ആണ് മോനിഷ സിനിമയില്‍ എത്തുന്നത്. ശ്രാദേവിയുടെ വലിയ ആഗ്രഹമായിരുന്നു സിനിമ. എന്നാല്‍ മാതാപിതാക്കളുടെ ചിന്താഗതികള്‍ ആ ആഗ്രഹത്തിന് വിലങ്ങു തടിയായപ്പോള്‍ തന്റെ ആഗ്രഹം മകളിലൂടെ സാധിക്കുകയാണ് ആദ്യം ശ്രീദേവി ചെയ്തത്. അതിനു ശേഷമാണ് ശ്രീദേവി സിനിമയില്‍ എത്തുന്നത്. ചെറുപ്പം മുതല്‍ തന്നെ മോനിഷയെ മോഹിനിയാട്ടം പഠിപ്പിച്ചത്, അമ്മ ശ്രീദേവി ആയിരുന്നു. പെരുന്തച്ചന്‍, കടവ്, കമലദളം, ഋതുഭേദം, അധിപന്‍, തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
‘തനിക്കൊരു നടിയാകണമെന്ന് അമ്മയോട് ശ്രീദേവി പറഞ്ഞപ്പോള്‍, നിനക്കൊരു മകളുണ്ടായി അവളെ നീ സിനിമയില്‍ അഭിനയിപ്പിക്കുമോ എന്നാണ് അമ്മ തിരിച്ചു ചോദിച്ചത്’. അന്നു മുതല്‍ മകളെ നടിയാക്കണം എന്ന് ശ്രീദേവി നിശ്ചയിച്ചതാണ്. ക്ലാസ്സിക്കല്‍ ഡാന്‍സറായിരുന്നു ശ്രീദേവി. മകളെ ചെറുപ്പം മുതല്‍ നൃത്തം പഠിപ്പിച്ചതും ഈ അമ്മ യാണ്. മോനിഷ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ശ്രീദേവിയുടെ ആഗ്രഹ സഫലീകരണം മാത്രമായിരുന്നില്ല അത്. മറിച്ച് ശ്രീദേവിയുടെ അമ്മയ്ക്ക് അഭിനയത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റാനും ഇതുവഴി സാധിച്ചു. മലയാള സിനിമയിലും സീരിയലിലും അമ്മ വേഷങ്ങളിലൂടെയാണ് ശ്രീദേവി മലയാളികള്‍ക്ക് സുപരിച്ചിതയാകുന്നത്. നിരവധി സിനിമകളില്‍ ശ്രീദേവിയും അഭിനയിച്ചിട്ടുണ്ട്.
ചെപ്പടിവിദ്യ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് മോനിഷ കാര്‍ അപകടത്തില്‍ മരിക്കുന്നത്. 1992 ഡിസംബറില്‍ ചേര്‍ത്തലയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അമ്മ ശ്രീദേവിയും ഒപ്പം ഉണ്ടിയരുന്നെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ മോനിഷ മരിക്കുകയായിരുന്നു. വലിയൊരു പ്രതിഭയെയാണ് തെന്നിന്ത്യന്‍ സിനിമയ്ക്ക് നഷ്ടപ്പെട്ടത്.
അമ്മ ശ്രീദേവി ഇപ്പോഴും സിനിമയിലും സീരിയലിലും വളരെ ആക്ടീവായി മുന്നോട്ടു പോകുന്നുണ്ട്. നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെയാണ് ശ്രീദേവിയും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ ശ്രീദേവി അഭിനയിച്ചു. ആമി, ഡ്രാമ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടിയമ്മ, വൈറസ്, തുടങ്ങി അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിരു്‌നനു. 2022 ല്‍ റഇറങ്ങിയ പുഴു എന്ന സിനിമയാണ് അവസാനമായി റിലീസായ ശ്രീദേവിയുടെ സിനിമ.

0 Comments