അഖിലിനെ വിശ്വസിക്കുന്നു എന്ന് സുചിത്ര; ഒടുവിൽ പ്രേക്ഷകർ കാത്തിരുന്നത് പോലെ തന്നെ സംഭവിച്ചു


 ബിഗ് ബോസ് സീസൺ ഫോറിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് അഖിലും, സുചിത്രയും. ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുൻപേ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. 

അഖിലിനും, സുചിത്രയ്ക്കുമൊപ്പം സൂരജും ഇവരുടെ സൗഹൃദത്തിലുണ്ടായിരുന്നു. ഇപ്പോഴും ആ സുഹൃത്ബന്ധം തങ്ങൾ സൂക്ഷിക്കുന്നതായി ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അഖിലിനെയും, സുചിത്രയെയും സംബന്ധിച്ച് മറ്റൊരു വിശേഷമാണ് പുറത്തു വരുന്നത്.




‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടിമോനേ ബസര്‍’ എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം ‘ജാക്ക്‌പോട്ട്’ സ്വന്തമാക്കിയിരിക്കുകയാണ് സുചിത്രയും, അഖിലും. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത് ‘സുഖിൽ’ എന്നാണ്. ഇപ്പോഴിതാആ പേര് തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മത്സരത്തിൽ മികച്ച പ്രകടനമാണ് അഖിലും, സുചിത്രയും കാഴ്ചവെച്ചത്. മത്സരം അവസാന നിമിഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഉത്തരങ്ങള്‍ തെറ്റിപ്പോകുപമോ എന്ന ഭയം അഖിലിൻ്റെ മുഖത്ത് പ്രകടമായിരുന്നു. എന്നാല്‍ പരാജയപെടുമെന്ന് തോന്നിയ ഘട്ടത്തിലും അഖിലിന് ധൈര്യം നല്‍കി കൂടെ നില്‍ക്കുകയായിരുന്നു സുചിത്ര. അഖിലിനൊപ്പം ആത്മവിശ്വാസം നൽകി കൂടെ നിന്ന സുചിത്രയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു.




കുടുംബസമേതം കുട്ടികൾക്കൊപ്പം എത്തുന്ന മത്സരവേദിയാണ് ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടിമോനേ ബസര്‍’. എന്നാൽ ചില ദിവസങ്ങളിൽ അതിഥികൾക്കും ഈ വേദിയിൽ മത്സരിക്കാൻ അവസരം ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം മത്സരാർത്ഥികളായി എത്തിയത് ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ താരങ്ങൾ അഖില്‍, സുചിത്ര, നിമിഷ, അപര്‍ണ, ജാസ്മിന്‍, ഡെയ്‌സി എന്നിവരായിരുന്നു. മത്സരത്തിൽ അവസാനം വരെയും ശക്തമായ പോരാട്ടം നടത്തിയത് അഖിലും, സുചിത്രയുമാണ്.




മോഹൻലാലും, മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഏതൊക്കെയാണെന്നായിരുന്നു ചോദ്യം. പത്ത് ഓപ്ഷന്‍സില്‍ നിന്ന് അഞ്ച് ശരിയുത്തരമാണ് തിരഞ്ഞെടുക്കാനുണ്ടായിരുന്നത്. ചെറിയ ആശങ്ക ഉത്തരം ലോക്ക് ചെയ്യുന്ന സമയത്ത് അഖിലിന് ഉണ്ടായിരുന്നെങ്കിലും അഖിൽ പറഞ്ഞ അഞ്ച് ഉത്തരങ്ങളും ശരിയായിരുന്നു. അഖിൽ ലോക്ക് ചെയ്ത ഉത്തരങ്ങൾ പരിശോധിക്കുവാനും, തിരുത്തുവാനുമുള്ള അവസരം സുചിത്രയ്ക്ക് ഉണ്ടായിരുന്നെകിലും അഖിലിനെ താൻ വിശ്വസിക്കുന്നു എന്നായിരുന്നു സുചിത്രയുടെ മറുപടി.

വീണ്ടും ഒരുമിച്ചൊരു വേദിയിൽ അഖിലിനെയും, സുചിത്രയെയും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും അവിടെ നിന്നും ലഭിച്ച സൗഹൃദം ഇപ്പോഴും ശക്തമായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും ആത്മാർത്ഥമായ സൗഹൃദം അത് അങ്ങനെയാണെന്നും അവ എപ്പോഴും നല്ല രീതിയിൽ നില നിൽക്കുമെന്നാണ് ഇരുവരുടെയും ആരാധകർ പറയുന്നത്. ആത്മാർത്ഥ സൗഹൃദം എന്നത് ബിഗ് ബോസിലെ മറ്റ് പലരെയും ഊന്നികൊണ്ടല്ലേ പറയുന്നതെന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചോദ്യം ഉയരുന്നുണ്ട്. എന്ത് തന്നെയായാലും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അഖിലും, സുചിത്രയും.

Post a Comment

0 Comments