ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയെറിയാതെ എന്ന സീരിയലിൽ നിരവധി ആരാധകരാണുള്ളത്. അമ്മ മകൾ ബന്ധത്തിന്റെ മനോഹരമായ ഒരു കഥയാണ് പരമ്പര പറയുന്നത്.
സീരിയലിൽനീരജ ആയി പ്രധാനവേഷത്തിലെത്തുന്ന കീർത്തി ഗോപിനാഥനെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. അമ്മയറിയാതെ സീരിയൽ നട്ടെല്ല് തന്നെ കീർത്തിയാണ്..ജൂനിയർ മാൻഡ്രേക്ക് എന്ന ചിത്രത്തിലെ നായികയായിരുന്നു കീർത്തി എന്ന് പകുതിയിൽ അധികം ആളുകൾക്കും അറിയില്ല. 1997 ഇൽ പുറത്തിറങ്ങിയ ജൂനിയർ മാൻഡ്രേക്ക് എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് കീർത്തി സിനിമാരംഗത്തെത്തുന്നത്. അക്കാലത്തുതന്നെ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.
കോട്ടയം സ്വദേശിയായ കീർത്തിയുടെ അച്ഛനൊരു എയർഫോഴ്സ് ഓഫീസറും അമ്മയൊരു വീട്ടമ്മയും ആയിരുന്നു..അച്ഛൻ എയർഫോഴ്സിൽ ആയതുകൊണ്ടുതന്നെ ഇന്ത്യയിലെ തന്നെ വിവിധ സ്ഥലങ്ങളിൽ പഠിക്കാനായിരുന്നു കീർത്തിക്ക് അവസരം ലഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ബാംഗ്ലൂരിലായിരുന്നു. മലയാളം തമിഴ് സീരിയലുകളിൽ സജീവമായിരുന്ന സീരിയൽ നടനായ രാഹുലിനെയാണ് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ ഒരു പ്രണയ കഥയായിരുന്നു ഇവർക്ക് പറയാനുണ്ടായിരുന്നത്.
ദൂരദർശനിൽ സംപ്രേഷണം ചെയ്ത ചിത്രഗീതത്തിൽ അവതാരികയായി എത്തിയിട്ടുണ്ട് കീർത്തി. അമൃതയിലെ റെഡ് കാർപ്പറ്റ് എന്ന പരിപാടിയിലേക്ക് കീർത്തിയുടെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്..ടെലിവിഷൻ സീരിയലുകളുടെ എണ്ണം എടുക്കുകയാണെങ്കിൽ ദൂരദർശൻ സീരിയലുകളിലായിരുന്നു കൂടുതലായും ശ്രദ്ധ നേടിയിരുന്നത്.. നീല വസന്തം, നീല വിരിയിട്ട ജാലകം, ഏകതാരകം, ചമയം തുടങ്ങിയ ദൂരദർശൻ സീരിയലുകളിലെ സജീവ സാന്നിധ്യമായിരുന്നു.ഏഷ്യാനെറ്റ് സീരിയലുകളിലും സജീവ സാന്നിധ്യം തന്നെയാണ്. നീലവസന്തം എന്ന സീരിയൽ സെറ്റിൽ വച്ചാണ് രാഹുലുമായി കീർത്തി പരിചയത്തിലാകുന്നത്. ആദ്യം കണ്ടപ്പോൾ ഒരു ജാഡകാരനായി ആണ് രാഹുലിനെ തനിക്ക് തോന്നിയതെന്ന് കീർത്തി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഒരു സീനിയർ നടി ആണല്ലോ എന്ന് കരുതിയാണ് താൻ അങ്ങനെ ഇടപെട്ടത് എന്നായിരുന്നു രാഹുലിന്റെ മറുപടിയായി പറഞ്ഞത്. പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുകയായിരുന്നു. അത് വിവാഹത്തിൽ തന്നെയാണ് കലാശിച്ചത്. വീണ്ടും സിനിമ-സീരിയൽ നിന്നും ഇടവേള എടുത്ത കീർത്തി തിരികെ വരാൻ പലരും നിർബന്ധിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു. മക്കളുടെ പഠിത്തം വീട്ടിലെ കാര്യങ്ങൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് പിന്തിരിയാൻ നോക്കിയെങ്കിലും സീരിയൽ രംഗത്തേക്ക് തിരികെ വരുവാൻ ആയിരുന്നു കീർത്തിക്കു സാധിച്ചത്.
വായനയും യാത്രയും നൃത്തവും ഒക്കെ വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തി കൂടിയാണ് കീർത്തി. മഴയെത്തും മുൻപേ, കിടിലോൽക്കിടിലം,കീർത്തനം, കർമ്മം, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ആകാശത്തേക്കൊരു കിളിവാതിൽ,ഏപ്രിൽ 19, ജൂനിയർ മാൻഡ്രേക്ക്,മന്ത്രമോതിരം, സ്നേഹ സിന്ദൂരം വംശം തുടങ്ങിയ സിനിമകളിലും സാന്നിധ്യം ഉറപ്പിക്കുവാൻ കീർത്തിക്ക് സാധിച്ചിട്ടുണ്ട് . സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യം ആണ് താരം.

0 Comments