മലയാളികൾക്ക് ഒരിക്കലും പകരം വെക്കാനാവാത്ത താര രാജാവാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയിലുള്ള നടനെക്കാളും ആരാധകർ ഇഷ്ടപ്പെടുന്നത് സുരേഷ് ഗോപി എന്ന മനുഷ്യനെ ആയിരിക്കും.
മികച്ച നടൻ എന്നതിലുപരി മികച്ച മനുഷ്യനാണ് സുരേഷ് ഗോപി. പണ്ടുമുതലേ സിനിമ ലോകത്ത് തന്റെ അഭിനയ മികവ് തെളിയിച്ച നടൻ. പല പല വേഷങ്ങൾ ചെയ്ത് ആരാധകരുടെ മനസിൽ ഇടം നേടി. മലയാള സിനിമയുടെ സ്വന്തം ആക്ഷൻ ഹീറോ നടൻ. നായകനായും, അച്ഛനായും, എല്ലാം അഭിനയിച്ച് മലയാള പ്രേക്ഷകരുടെ മനം കവർന്നു. ചെറിയ കുട്ടികൾക്കും പോലും സുരേഷ് ഗോപി എന്ന അഭിനേതാവിന്റെ ഡയലോഗുകൾ പറയുവാൻ ഇഷ്ടമായിരിക്കും. അങ്ങനെ ആക്ഷനിലും ഡയലോഗുകളിലും ആണ് സുരേഷ് ഗോപി എന്ന നടൻ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത് തന്നെ പറയാം.
ആദ്യമൊക്കെ സിനിമകളിൽ സജീവമായിരുന്ന നടൻ നീണ്ട ഇടവേളക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരു നടനെ കൂടാതെ അവതാരകൻ, രാഷ്ട്രീയ നേതാവ് ജീവ കാരുണ്യ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. ആർക്കും പകരം വെക്കാനാവാത്ത പച്ചയായ ഒരു നല്ല മനുഷ്യൻ എന്ന് തന്നെ ഈ നടനെ കുറിച്ച് പറയാം. ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് ഈ സമൂഹത്തിലും ജനങ്ങൾക്കിടയിലും സുരേഷ് ഗോപി വലിയ ഒരു സ്ഥാനം തന്നെ നേടിയിട്ടുണ്ട്. ഇത് തന്നെയാകാം സുരേഷ് ഗോപി എന്ന വ്യക്തിയെ സ്നേഹിക്കാൻ കാരണം. ഒരു നല്ല നടനായും ഒരു നല്ല സുഹൃത്തായും വാത്സല്യമുള്ള അച്ഛനായും സുരേഷ് ഗോപി സ്നേഹിക്കപ്പെടുന്നു.
തന്റെ ഭാര്യയും നാല് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. തന്റെ മകൻ ഗോകുൽ സുരേഷ് സിനിമയിൽ ഇപ്പോൾ സജീവമാണ്. ഭാര്യ രാധിക ഒരു ഗായികയാണ്. എല്ലാം അർത്ഥത്തിലും സുരേഷ് ഗോപി എന്ന നടൻ സന്തോഷവാനാണെന്നൊക്കെ ചിലർക്ക് തോന്നിയേക്കാം പക്ഷെ ഒരു കാര്യത്തിൽ മാത്രം നടൻ വലിയ ഒരു വേദനയിൽ ആണ് ജീവിക്കുന്നത്. ആ വേദന തന്റെ മകളാണ്. അകാലത്തിൽ പൊലിഞ്ഞു പോയ മകളുടെ വേദനയിൽ സുരേഷ് ഗോപി ജീവിക്കുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട മകൾ വിട്ടുപിരിഞ്ഞിട് 26 വർഷങ്ങൾ കഴിഞ്ഞു. മകളുടെ വേർപാട് ഒരു തീരാ വേദനയായി ഇന്നും അവശേഷിക്കുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകളായിരുന്നു ലക്ഷ്മി. മകളെ കുറിച്ച് പറയുമ്പോൾ നടന്റെ കണ്ണുകൾ നിറയും. വാക്കുകൾ ഇടറും. എന്നാലും വേദനയോടെ തന്റെ തീരാ നഷ്ടത്തെ കുറിച്ച് നടൻ പറയാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ കണ്ണീരണിയിക്കുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വളരെ വികാര നിർഭരമായ നിമിഷങ്ങൾ ആയിരുന്നു അത്. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ‘ പാപ്പന്റെ ‘ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ മനോരമ ഓൺലൈൻ ന്യൂസിന് കൊടുത്ത് ഒരു പ്രത്യേക അഭിമുഖത്തിലാണ് മരിച്ചു പോയ മകളുടെ ഓർമ്മകൾ പങ്കു വെച്ചത്. ആർ.ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ജൂലായ് 29 ന് റിലീസ് ചെയ്യും.സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

0 Comments