നിരവധി കോമഡി സ്കിറ്റുകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് മഞ്ജു വിജീഷ്.
തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കുടുംബ പ്രേക്ഷകർ മഞ്ജുവിനെ കാണുന്നത്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിൽ മല്ലിക എന്ന കഥാപാത്രമായി മഞ്ജു അഭിനയിക്കുന്നുണ്ട്. വൻ പ്രേക്ഷക പ്രീതി നേടിയ ഈ കഥാപാത്രം വളരെ മനോഹരമായാണ് മഞ്ജു അവതരിപ്പിക്കുന്നത്. കയ്യെത്തും ദൂരത്ത് എന്ന സീരിയലിലും മഞ്ജു വേഷമിടുന്നുണ്ട്.
കുടുംബ വിളക്ക് എന്ന സീരിയലിൽ ജോലിക്കാരിയായാണ് മഞ്ജു എത്തുന്നത്. സിനിമകളിലൂടെ പ്രശസ്തയായ മീര വാസുദേവാണ് കുടുംബ വിളക്കിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. മീര വാസുദേവൻ അവതരിപ്പിക്കുന്ന സുമിത്ര എന്ന നായിക കഥാപാത്രത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആയാണ് മല്ലിക എന്ന കഥാപാത്രം എത്തുന്നത്. നിരവധി കോമഡി ഷോകളിലും സ്കിറ്റുകളിലും ഒക്കെ സജീവ സാന്നിധ്യമായി കാണപ്പെടാറുള്ള താരമാണ് മഞ്ജു. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മഞ്ജുവിന് ജീവിതത്തിൽ ചില പൊള്ളുന്ന അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അമൃത ചാനലിൽ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഗെയിം ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് മഞ്ജു തന്റെ ജീവിത കഥ തുറന്നുപറഞ്ഞത്.
തന്റെ അച്ഛനെ കുറിച്ചുള്ള കാര്യങ്ങളാണ് മഞ്ജു പറഞ്ഞത്. മഞ്ജു ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ ആത്മഹത്യ ചെയ്തത്. അച്ഛനെ കുറിച്ച് എപ്പോൾ ഓർത്താലും സങ്കടം വരും എന്ന് പറഞ്ഞ മഞ്ജു ഷോയിൽ വെച്ച് തന്നെ കരഞ്ഞു. ഇന്ന് താൻ അറിയപ്പെടുന്ന ഒരു നടി ആയിട്ടുണ്ടെങ്കിൽ അതിന് കാരണം അച്ഛനാണെന്നും തന്നെ എല്ലാ പരിപാടികൾക്കും തോളിൽ കയറ്റി കൊണ്ടുപോകുന്ന ആളാണ് അച്ഛനെന്നും എല്ലാത്തിനും പങ്കെടുക്കാനായി അച്ഛൻ പ്രോത്സാഹിപ്പിക്കുമായിരുന്നു എന്നും മഞ്ജു പറയുന്നു. കോർപ്പറേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു മഞ്ജുവിന്റെ അച്ഛൻ. തന്റെ ഓരോ പരിപാടികൾ കഴിയുമ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ചത് അച്ഛനായിരുന്നു എന്നും ഡാൻസിന് ചേർത്തത് തന്നെ അച്ഛന്റെ ആഗ്രഹം കൊണ്ടാണ് എന്നും മഞ്ജു പറയുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ മഞ്ജുവിന്റെ ജീവിതത്തിലെ ആ സന്തോഷം കെട്ടടങ്ങുകയായിരിക്കുന്നു.
ബ്രെയിൻ ട്യൂമർ ആയിരുന്നു മഞ്ജുവിന്റെ അച്ഛന്. ഇക്കാര്യം അറിഞ്ഞതോടെ പെട്ടെന്ന് തന്നെ ആത്മഹത്യ ചെയ്തിരുന്നു. ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന ചിന്തയാവും അച്ഛനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടുണ്ടാവുക എന്ന് മഞ്ജു പറയുന്നു. അച്ഛനെ പോലെ തന്നെയാണ് തന്റെ ഭർത്താവ് വിജീഷ് തന്നെ സ്നേഹിക്കുന്നതെന്നും മഞ്ജു തുറന്നു പറഞ്ഞു. മഞ്ജുവിന്റെ നാട്ടിൽ ചെല്ലുമ്പോൾ തന്നോടും ആളുകൾക്ക് വലിയ ബഹുമാനം ഉണ്ടെന്നും അവളെ എല്ലാ പരിപാടിക്കും കൊണ്ടുപോകുന്ന ഭർത്താവിനെ തന്നെ കിട്ടിയല്ലോ എന്ന് നാട്ടുകാർ പറയുന്നുണ്ടെന്നും വിജീഷ് പറയുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് താൻ ചെയ്ത കോമഡി സ്കിറ്റിന്റെ പേരിൽ ധാരാളം വിമർശനങ്ങൾ നേരിട്ടതായും മഞ്ജു പറയുന്നു. അമ്പലത്തിൽ പോയപ്പോൾ പ്രായമായ ഒരു സ്ത്രീ തെറി പറയുകയും തല്ലുകയും ചെയ്തു എന്നും മഞ്ജു കൂട്ടിച്ചേർത്തു…

0 Comments