നടന്മാരുടെ പേരുകൾ അത്ര പരിചതമല്ലെങ്കിലും പലപ്പോഴും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും, സീരിയലുകളും പ്രേക്ഷകരുടെ മനസിൽ എപ്പോഴും തങ്ങി നിൽക്കാറുണ്ട്.
അത്തരത്തിൽ ഇന്നും പ്രേക്ഷകർ ഓർക്കുന്ന പേരുകളിൽ ഒന്നാണ് ‘ജയകൃഷ്‌ണൻ’. സിനിമകളിൽ നിന്നും, പരമ്പരകളിൽ നിന്നും അത്ര കണ്ട് അദ്ദേഹം സജീവല്ലെങ്കിലും താരത്തിൻ്റെ രൂപത്തിലും, സ്വഭാവത്തിലും ഒരു തരത്തിലുള്ള മാറ്റവും ഇപ്പോഴും വന്നിട്ടില്ല. പഴയകാല സീരിയലുകളിലും, സിനിമകളിലും സജീവമായിരുന്നു ജയകൃഷ്ണൻ. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ലഭിക്കാൻ തുടങ്ങിയതോട് കൂടെയാണ് അദ്ദേഹം സീരിയലിൽ നിന്നും ചെറിയ ഇടവേളയെടുക്കുന്നത്. എന്നാൽ പിന്നീട് അഭിനയരംഗത്ത് നിന്ന് തന്നെ അദ്ദേഹം അപ്രത്യക്ഷമാവുകയായിരുന്നു.
ഇപ്പോഴിതാ സീരിയലിൽ നിന്ന് വിട്ട് നിൽക്കാനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജയകൃഷ്ണൻ. സീരിയലിൽ നിന്നും വിട്ടു നിന്നു എന്നല്ലാതെ പൂർണമായി താൻ സീരിയൽ ഉപേക്ഷിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചെറുപ്പം മുതലേ തനിയ്ക്ക് ഇഷ്ടമുള്ള മേഖലയാണ് സിനിമയെന്നും, സ്വപ്‍നമായിട്ടാണ് സിനിമയെ കണ്ടിട്ടുള്ളതെന്നും, അതുകൊണ്ട് തന്നെ കിട്ടിയിരുന്ന കുഞ്ഞു വർക്കുകൾ പോലും താൻ എൻജോയ് ചെയ്തിരുന്നതായും, സീരിയലുകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ സമയത്ത് അതിൻ്റെ ഭാഗമാവാൻ കഴിഞ്ഞതായും ഒരേ സമയത്ത് തന്നെ തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിൽ അഭിനയിക്കാനും കുറേ സീരിയലുകൾ ചെയ്യാൻ സാധിച്ചതായും ജയകൃഷ്‌ണൻ സൂചിപ്പിച്ചു.
എന്നാൽ കുറേയേറേ സീരിയലുകളിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ സീരിയലിനെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിയതായും ജയകൃഷ്ണൻ വ്യക്തമാക്കുന്നു. ഇപ്പോഴും നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ സമയം തരപ്പെടുകയാണെങ്കിൽ താൻ അഭിനയിക്കുമെന്നും എന്നാൽ സീരിയലിൽ നമ്മൾ ആഗ്രഹിക്കുന്ന ഒരു രീതിയുണ്ടെന്നും ആ നിലയ്ക്ക് കാര്യങ്ങൾ ചെയ്യാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില സംവിധായകർക്കൊപ്പം ഇനിയും സീരിയലിൽ വർക്ക് ചെയ്യാൻ താൽപര്യപ്പെടുന്നതായും ജയകൃഷ്ണൻ പറഞ്ഞു. താനൊക്കെ അഭിനയിക്കുന്ന സമയത്ത് സിനിമ ചെയ്യുന്ന അതെ നിലയ്ക്ക് തന്നെയാണ് സീരിയൽ ചെയ്തിട്ടുള്ളതെന്നും അതിൻ്റെ പ്രൊഡക്ഷനും, ക്വാളിറ്റിയും എല്ലാം അത്തരത്തിലായിരുന്നെന്നും, എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും നിർമാതാക്കൾക്കും പിടിച്ചു നിൽക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. എല്ലാം ഒരു ബിസ്‌നസായി മാറിയതായും ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.

0 Comments