അമ്മയ്ക്കൊരു കല്യാണം , ഒരുകൂട്ട് വേണം വീണ്ടും കല്യാണ പെണ്ണായി നടി താരകല്യാൺ ; അമ്മയെ അണിയിച്ചൊരുക്കി മകൾ സൗഭാഗ്യ വെങ്കടേഷ്, വീഡിയോ കാണാം


 മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതരായ രണ്ടുപേരാണ് താരാ കല്യാണും സൗഭാഗ്യ വെങ്കിടേഷഷും. 

യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ സൗഭാഗ്യ തന്റെ കുടുംബത്തിലെ വിശേഷങ്ങളുമായി എത്തുന്നത്. അടുത്ത സമയത്ത് മുത്തശ്ശിയായ സുബ്ബലക്ഷ്മിക്കൊപ്പം ഉള്ള ഒരു വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ട്രെയിന്റിങ്ങിൽ എത്തുകയും ചെയ്തിരുന്നു. നിരവധി ആരാധകരായിരുന്നു സൗഭാഗ്യയുടെ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരുന്നത്. മുത്തശ്ശി സുബലക്ഷ്മി ഇപ്പോഴും ഒറ്റയ്ക്കാണ് താമസം എന്നു പറഞ്ഞുകൊണ്ടായിരുന്നു ആ ഒരു വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നത്.




ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകരുടെ ഇടയിലേക്ക് സുപരിചിതയായ മാറുന്നത്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരൻ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ്. ഇപ്പോൾ അവർക്ക് ഒരു മകൾ കൂടിയുണ്ട്. സുദർശന എന്നാണ് മകളുടെ പേര്. കുഞ്ഞു സുദർശനയുടെ വിശേഷങ്ങളും നടി യൂട്യൂബ് ചാനൽ വഴി സൗഭാഗ്യ അറിയിക്കാറുണ്ട്. ഏറ്റവും പുതിയ ഒരു വീഡിയോയും ആയാണ് സൗഭാഗ്യ എത്തിരിക്കുന്നത്. ഈ ഒരു വീഡിയോയിൽ സൗഭാഗ്യ ചില നിർണായക കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. സൗഭാഗ്യ പറയുന്ന കാര്യങ്ങൾ കേട്ട് ഇപ്പോൾ കൈ അടിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ.




ഈ വീഡിയോയിൽ സൗഭാഗ്യ പറയുന്നത് അമ്മ കുട്ടിക്ക് കല്യാണം എന്നാണ്. താരാ കല്യാണിനെ ഒരു നവവധുവിനെ പോലെ അണിയിച്ചു ഒരുക്കുകയാണ് സൗഭാഗ്യ. അമ്മയും നടിയുമായ താര കല്യാണിന്റെ വിവാഹത്തെക്കുറിച്ച് താരം പറയുന്നത്. മേക്കപ്പ് ഇടുന്നത് ആദ്യം മുതൽ തന്നെ കാണിക്കുന്നുണ്ട്. ഭർത്താവ് മരിച്ച സ്ത്രീയെ രണ്ടാമതൊരു വിവാഹം നടത്തുന്നതിനെ കുറിച്ച് അടക്കം സമൂഹത്തിൽ വലിയൊരു തെറ്റിദ്ധാരണ നടക്കുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്.




ഒരു പൊട്ടു കുത്താൻ പോലും പിന്നെ മടിക്കുന്നവരാണ് കൂടുതൽ ആളുകളും. അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വിവാഹത്തിനുമുൻപ് ഇതൊക്കെ ചെയ്യുന്നത് ആണ് നമ്മൾ. അമ്മക്കൊരു വധുവാകാൻ ഇഷ്ടമാണോ എന്ന് സൗഭാഗ്യ ചോദിക്കുന്നുണ്ട്. സ്റ്റാർട്ട് ആക്ഷൻ ഒക്കെ പറഞ്ഞാൽ ഞാൻ എന്തിനു തയ്യാറാണെന്ന് താര കല്യാൺ പറയുന്നുണ്ട്. റിയൽ ആയിട്ട് ഇഷ്ടമാണോ എന്നാണ് സൗഭാഗ്യ ചോദിക്കുന്നത്. റിയൽ ആയിട്ടും ഇഷ്ടമുണ്ട് എന്ന് താര കല്യാൺ പറയുന്നു. ഭാവി വരന്റെ ഗുണങ്ങളെക്കുറിച്ച് കൂടി സൗഭാഗ്യ പറയുന്നുണ്ട്.

Post a Comment

0 Comments