നിന്റെ മകളായി ഞാൻ ജനിക്കുമെന്നു പറഞ്ഞു; അച്ഛന്റെ പുനർജന്മത്തെ കുറിച്ചുള്ള ആഗ്രഹം സഫലമായി; മകൾ സുദർശനയുടെ ജനനത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്


 മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. 

അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ച് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

കഴിഞ്ഞ വർഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഇപ്പോഴിതാ താരം ഭർത്താവ് അർജുൻ സോമശേഖറിനൊപ്പം ടെലിവിഷൻ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരി എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം യൂട്യൂബ് ചാനലിലും സജീവമാണ്. അടുത്തിടെ സൗഭാഗ്യ കുടുംബസമേതം ജഗദീഷ് അവതാരകനായ പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു.

സൗഭാഗ്യയും അർജുനുമാണ് മത്സരിച്ചത്. മത്സരത്തിനിടെ സൗഭാഗ്യയുടെ പിതാവും നടനുമായ രാജാറാമിനെ കുറിച്ചും ചോദ്യം ഉയർന്നിരുന്നു. തുടർന്ന് പിതാവിന്റെ പിന്തുണയെ കുറിച്ചും അദ്ദേഹത്തിന്റെ വേർപാടിനെ പറ്റിയും താരപുത്രി സംസാരിക്കുകയും ചെയ്തു. ഒപ്പം തന്റെ മകൾ അച്ഛനായി പുനർജനിച്ചതാണെന്നും താരം സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.

‘എനിക്ക് ആദ്യമായി ഉണ്ടായ റിലേഷൻഷിപ്പ് അഞ്ച് വർഷത്തോളം നീണ്ടുപോയതാണ്. എന്നാൽ അത് തകർന്നതോടെ എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായി അത് മാറി. ഇതോടെ ആ മോശം സമയം കഴിഞ്ഞു. ഇനി ജീവിതത്തിൽ നല്ല കാലമാണെന്ന് കരുതി ഇരിക്കുമ്പോഴാണ് അച്ഛൻ പെട്ടെന്ന് അങ്ങ് പോയത്.

Post a Comment

0 Comments