സംസ്ഥാനത്തെ യുവജനങ്ങളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനായി ഡിവൈഎഫ്ഐ,അതിനായി 2500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കും,കേരളത്തിൽ 25000 കേന്ദ്രത്തിൽ സെപ്റ്റംബർ ഒന്നു മുതൽ 20 വരെ ജനകീയ ബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കും


 കേരളത്തിൽ വർദ്ധിച്ചു വരുന്ന ല ഹ രി ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ .

യുവതലമുറ ല ഹ രിമരുന്നിന് അടിമപ്പെടുന്നതിൻറെ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ ഈ നീക്കം .ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് .യുവജനങ്ങളെ ല ഹരിയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമം ആണ് ഡിവൈഎഫ്ഐ നൽകുന്നതെന്നാണ് വി കെ സനോജ് പറയുന്നത് .കേരളത്തിൽ 25000 കേന്ദ്രത്തിൽ സെപ്റ്റംബർ ഒന്നു മുതൽ 20 വരെ ജനകീയ ബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കും.


മയക്കു മരുന്നു സംഘങ്ങളെ നിരീക്ഷിക്കാനായി രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കാൻ ആണ് ഡിവൈഎഫ്ഐയുടെ തീരുമാനം.സംസ്ഥാനത്തെമ്പാടും 2500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കും .സെപ്റ്റംബർ 18ന് 2500 ഇരുപത്തയ്യായിരം കേന്ദ്രങ്ങളിൽ ല ഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ഈ പരിപാടിയിൽ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കുകയും കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തും ബോധവൽകരണ ക്ലാസ്സുകളിൽ സ്കൂൾ പി ടി ഐ,അധ്യാപകർ ,പൊതുപ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കാളിത്തമുണ്ടാകും .ല ഹ രി ഉപയോഗത്തിനെതിരെ ബോധവൽക്കരണത്തിന്റെ പ്രചാരണത്തിനു,




കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും എന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിരവധി ല ഹരി വില്പന സംഘങ്ങളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത് .സ്കൂൾ കുട്ടികളെയും കോളേജ് വിദ്യാർഥികളെയും കേന്ദ്രീകരിച്ചാണ് ല ഹരി വിൽപന സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളെ നാട്ടിൽ നിന്ന് ഒറ്റപ്പെടുത്താൻ ആണ് ഡിവൈഎഫ്ഐയുടെ തീരുമാനം എന്ന് കോഴിക്കോട് നടന്ന യോഗത്തിൽ വി കെ സനോജ് പറഞ്ഞു .അതിനായി ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചതായി വി കെ സനോജ് പറഞ്ഞു .സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 20 വരെയാണ് ജനകീയ സദസ്സുകൾ സംഘടിപ്പിക്കുന്നത്.




സംസ്ഥാനത്ത് ഉടനീളം 25000 കേന്ദ്രങ്ങളിലാണ് സദസ്സുകൾ സംഘടിപ്പിക്കുന്നത് .യുവാക്കൾക്കിടയിൽ ല ഹരി ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ ഇത്തരത്തിലുള്ള ഇടപെടൽ .യുവജനങ്ങളെ ല ഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഡിവൈഎഫ്ഐ എന്നും കൂടെ ഉണ്ടാകും എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചിട്ടുള്ളത് .അതിനായി സംസ്ഥാനത്തുടനീളം 2500 രഹസ്യ സ്‌കോഡുകളാണ് രൂപീകരിക്കുക .കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ്സുകളും ഉണ്ടാകും .സെപ്റ്റംബർ 18 ന് 2500 കേന്ദ്രങ്ങൾ ല ഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കുകയും ചെയ്യും എന്നാണ് വി കെ സനോജ് അറിയിച്ചിട്ടുള്ളത്.

Post a Comment

0 Comments