സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നത് എൻറെ ആഗ്രഹമായിരുന്നു,എന്നാൽ ആ ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു ,കാരണം ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല,അതൊരു പ്രശ്നമായിരുന്നു..ജാനകി സുധീർ


 ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസൺ ഫോർ മത്സരാർത്ഥി ആയിരുന്നു ജാനകി സുധീർ .ബിഗ്ബോസിൽ നിന്ന് ആദ്യ ആഴ്ച തന്നെ ജാനകി സുധീർ പുറത്തായിരുന്നു .

എങ്കിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാനകി സുധീറിന്റെ അടുത്തു റിലീസായ ചിത്രമായിരുന്നു ഹോളി വുഡ് .സ്വവർഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമായിരുന്നു ഇത് .ഈ ചിത്രം റിലീസ് ആവുന്നതിനു മുമ്പ് തന്നെ വലിയ വിവാദമായിരുന്നു. ലെസ്ബിയൻ കഥ പറഞ്ഞെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജാനകി സുധീർ ആയിരുന്നു. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ജാനകി സുധീർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ജാനകിയുടെ വാക്കുകൾ ഇങ്ങനെയാണ്,സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നത് എൻറെ ഒരു ആഗ്രഹമായിരുന്നു .സൈലൻറ് മൂവി ആയതുകൊണ്ട് തന്നെ അഭിനയത്തിൽ നല്ല പ്രാധാന്യം ഉണ്ടായിരുന്നു . അങ്ങനെ സിനിമയിലെ ആ മെയിൻ റോൾ ഞാൻ ചോദിച്ചു വാങ്ങുകയായിരുന്നു .ലെസ്ബിയൻ സ്റ്റോറി ആയതുകൊണ്ട് തന്നെ ചില കാര്യങ്ങൾ നേരിടേണ്ടിവന്നു .പിന്നെ ചിത്രത്തിൽ അത്ര ഇന്റിമസി സീൻ വരുന്നില്ല .ഒരു ലിപ് ലോക്ക് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പക്ഷേ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു ചെയ്യാൻ .കാരണം ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല.അതൊരു പ്രശ്നമായിരുന്നു .പക്ഷേ നമ്മുടെ ടീം നല്ല സപ്പോര്ട്ട് ആയിരുന്നു .അവസാനഭാഗം ആയപ്പോഴാണ് ആ സീൻ ഷൂട്ട് ചെയ്തത് .അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അത് ചെയ്യുകയായിരുന്നു .

പ്രൊഡ്യൂസറിന് ചെലവാക്കിയതിൻറെ ഇരട്ടി പൈസ എന്തായാലും കിട്ടി. അത് നമുക്ക് എല്ലാവർക്കും വലിയ സന്തോഷം തരുന്ന കാര്യമാണ് .സിനിമയെ കുറിച്ച് നന്നായി അറിയാവുന്നവർക്ക് മാത്രമേ ഈ ചിത്രം ഇഷ്ടപ്പെട്ടതുള്ളു .നന്നായി അഭിനയിച്ചു എന്ന് കുറെ പേർ വിളിച്ചുപറഞ്ഞു .സിനിമയിൽ സീൻ ഉണ്ട് എന്ന് വിചാരിച്ച് പോയവർക്കൊക്കെ ഒരു അടിയായി .കാരണം അവർ വിചാരിക്കുന്ന ഒരു സംഭവം സിനിമയിലില്ല. ആദ്യമൊന്നും വീട്ടിൽനിന്ന് സപ്പോർട്ട് ഒന്നുമുണ്ടായിരുന്നില്ല .അവർക്ക് ഒടുവിൽ മനസ്സിലായി എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്. പിന്നെ ഈ സിനിമയിൽ ഇങ്ങനെയൊക്കെ സീനുകൾ ഉണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. അത് ഞാനായിട്ട് ആദ്യമായി ചെയ്യുന്നത് ഒന്നുമല്ല .പുറത്തുള്ള ആളുകൾക്കൊക്കെ ഇത് സിംപിളാണ് .

അതൊരു സമൂഹത്തിൻറെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.അവിടെനിന്നും മാറുമ്പോൾ നമുക്ക് ലോകം എന്താണെന്ന് കുറച്ചുകൂടി മനസ്സിലാകും .അതൊക്കെ ഞാൻ അമ്മയോട് പറഞ്ഞു .ഇപ്പോൾ ഏറെക്കുറെ അമ്മയ്ക്ക് മനസ്സിലായി. അതുകൊണ്ട് പിന്നെ ഒന്നും പറയാറില്ല. ഇപ്പോൾ എൻറെ ഇഷ്ടത്തിന് ജീവിക്കുകയാണ് ഞാൻ .അരിവാൾ എന്ന ഒരു സിനിമ പുതുതായി കമ്മിറ്റി ചെയ്തിട്ടുണ്ട് ,ഇതും ഒരു അവാർഡ് ടൈപ്പ് സിനിമ തന്നെയാണ് .ഒരു ട്രൈബൽ സ്റ്റോറിയാണ്. വയനാട്ടിലാണ് ഷൂട്ടിംഗ്. അടുത്ത മാസം 15 മുതൽ അതിൻറെ ചിത്രീകരണം തുടങ്ങും .സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമൻറുകൾ പുറകെ പോകാറില്ല .പറയുന്നവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പിന്നെ എൻറെ വ്യക്തി സ്വാതന്ത്ര്യമാണ് ഞാൻ എന്ത് ചെയ്യണം ,എങ്ങനെയൊക്കെ ഫോട്ടോ എടുക്കണം എന്നുള്ളത്. അത് മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തിൽ ആണ് ഞാൻ എൻറെ കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് ജാനകി സുധീർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Post a Comment

0 Comments