മലയാളികളുടെ അഹങ്കാരമാണ് മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ഒരു കാലത്ത് മലയാളികളുടെ മനം കവർന്ന നായിക. നാടൻ വേഷങ്ങൾ കൂടുതൽ ചെയ്ത് അഭിനയത്തിലൂടെ ശ്രദ്ധേയമായ നടി.
ആർക്കും പകരം വെക്കാൻ കഴിയാത്ത ഒരു നായികയായി തോന്നിയത് മഞ്ജുവിന്റെ ശക്തമായ രണ്ടാം വരവിലൂടെയായിരുന്നു. മഞ്ജു എന്ന നടി എന്നതിലുപരി ആ വ്യക്തിയോട് ഒരു ബഹുമാനവും സ്നേഹവുമാണ് എല്ലാവർക്കും. സ്ത്രീ സമൂഹത്തിന്റെ ശക്തിയാണ് ഇന്ന് മഞ്ജു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ ജീവിതം ഉപേക്ഷിച്ചു. വിവാഹജീവിതം അവസാനിപ്പിച്ച ശേഷം മഞ്ജുവിന്റെ ആ തിരിച്ചുവരവ് എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രായത്തെ പോലും വെല്ലുന്ന സൗന്ദര്യമായിട്ടായിരുന്നു താരം സിനിമയിലേക്ക് തിരിച്ചു വന്നത്. വേഷത്തിലും മുഖത്തിലും ശരീരത്തിലും അഭിനയത്തിലും എല്ലാം ഒരുപാട് മാറിയിട്ടുണ്ട്. പണ്ടത്തെ മഞ്ജുവിനെക്കാൾ ആരാധകർ ഇപ്പോഴത്തെ മഞ്ജുവിനെയായിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്.
നാടൻ ആയി സിനിമകളിൽ അഭിനയിച്ച് ഇടം നേടിയ മഞ്ജുവിന്റെ മോഡേൺ ലുക്കിലുള്ള ആ വരവ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരു പക്ഷെ മഞ്ജുവിന് ഇങ്ങനെ മാറാൻ കഴിയുമെന്ന് ആരാധകർ വിചാരിച്ചു കാണില്ല. പതിനേഴിന്റെ അഴകാണ് ഇപ്പോൾ മഞ്ജുവിന്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ എന്ന അഹങ്കാരവും മഞ്ജു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നു. ജീവിതത്തിൽ ഒരു സ്ത്രീ സഹിക്കാവുന്നതിനപ്പുറം സഹിച്ചിട്ടും അപമാനിക്കപ്പെടാവുന്നതിനപ്പുറം അപമാനിക്കപ്പെട്ടിട്ടും ഒടുവിൽ സ്വന്തം ഭർത്താവിന്റെ മുന്നിൽ തലകുനിച്ച് സ്വന്തം ഭർത്താവിനെ കാമുകിക്ക് വിട്ടു കൊടുത്തു. എന്നാൽ തന്റെ താലി അഭിമാനത്തോടെ ഊരിവെച്ചു താരം ആത്മശക്തിയോടെ ഉയർത്തെഴുന്നേറ്റു. തന്നിൽ ഉറങ്ങി കിടന്നിരുന്ന ആ കല തനിക്ക് തിരിച്ചു കിട്ടി. സിനിമ ലോകത്ത് വളരെ ബോൾഡ് ആയി തിരിച്ചു വന്ന മഞ്ജുവിനെ സിനിമകൾ കൊണ്ട് മൂടുകയായിരുന്നു.
മഞ്ജുവാര്യരുടെ ഇപ്പോഴത്തെ സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ധനുഷിന്റെ കൂടെ തമിഴിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാതെയായിരുന്നു. അസുരൻ എന്ന തമിഴ് ചിത്രം വളരെ വലിയ വിജയമാണ് നേടിയത്. ഇപ്പോൾ അജിത്ത് നായകനാകുന്ന തമിഴ് സിനിമയിൽ മഞ്ജു നായികയായി അഭിനയിക്കുകയാണ്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ മഞ്ജുവിനെ ശ്രദ്ധേയമാക്കിയത് ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയാണ്. അതിഥിയായി എത്തിയ മഞ്ജുവിന്റെ ചില വാക്കുകളാണ് ആരാധകർ ശ്രദ്ധിച്ചത്. പരിപാടിയുടെ പ്രമോ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഉത്രാട ദിനത്തിലാണ് പരിപാടിയുടെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. അതിൽ മഞ്ജു പറയുന്നത് ഇങ്ങനെ.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ തനിക്ക് ഒരു അപകടം പറ്റി. സിനിമയിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഒരാൾ തൻറെ തലയ്ക്ക് അടിച്ചു. ഇസ്തിരിപ്പെട്ടി ഡമ്മി ആയിരുന്നു. അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റും എല്ലാം ഒറിജിനൽ ആയിരുന്നു. ആ സീനിൽ അഭിനയിക്കുമ്പോൾ ഇസ്തിരി പെട്ടി കൊണ്ട് എതിരാളി വീശുകയായിരുന്നു. വയറ് എല്ലാം തന്റെ തലയിൽ ചുറ്റി പരിക്ക് പറ്റി തല പൊട്ടി. ഉടൻ തന്നെ ആശുപത്രിയിൽ തന്നെ എല്ലാരും കൊണ്ടുപോയി-. താരം പറയുന്നു.

0 Comments