ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ വിജയ കിരീടം അണിഞ്ഞ സുന്ദരിയാണ് ദിൽഷ. ബിഗ്‌ബോസ് തുടങ്ങിയ സമയത്ത് അത്ര പെട്ടെന്നൊന്നും ശ്രദ്ധിക്കാത്ത താരമായിരുന്നു ദിൽഷ.
എന്നാൽ അപ്രതീക്ഷിതമായാണ് ബിഗ്ബോസ്സിലൂടെ ദിൽഷ ആരാധകരുടെ മനം കവർന്നത്.ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മത്സരാര്‍ത്ഥി വിജയിയായെത്തുന്നത്. ആദ്യമൊന്നും വലിയ മത്സരപ്രകടനങ്ങളൊന്നും ദിൽഷയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. പിന്നീട് താരം വാശിയോടെ മത്സരിക്കുകയായിരുന്നു. ദിൽഷ വിന്നർ ആയപ്പോൾ പലരും വിമർശനങ്ങളുമായി രംഗത്തെത്തി. ദിൽഷയേക്കാൾ അർഹതപ്പെട്ടവർ ബിഗ് ബോസിൽ ഉണ്ടായിരുന്നു എന്നാണ് പലരും പറഞ്ഞത്.
മത്സരാർഥി റോബിൻ പുറത്താക്കപ്പെട്ടതു കൊണ്ടാണ് താരത്തിന് ഈ വിജയം ഉണ്ടായതെന്നു ചിലർ പറഞ്ഞു. എന്നാൽ താന്‍ നൂറ് ദിവസം ഹൗസിനുള്ളില്‍ നിന്ന് കഷ്ടപ്പെട്ട് മത്സരിച്ച് നേടിയ വിജയമാണ് ഇതെന്നും അർഹതപ്പെട്ട വിജയമാണ് ഇതെന്നും പറഞ്ഞു ദിൽഷ വിമർശകരുടെ വായടപ്പിച്ചു.ബിഗ്‌ബോസിൽ ഡോക്ടർ റോബിൻ ദിൽഷയെ ഇഷ്ടമാണെന്നു പറഞ്ഞു. തനിക്ക് ദിൽഷയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും റോബിൻ ദിൽഷയോട് പറഞ്ഞിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിച്ചായിരുന്നു താരത്തിന്റെ മറുപടി. നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നാണ് ദിൽഷ പറഞ്ഞത്. ബിഗ്ബോസ്സിൽ നിന്നും പടിയിറങ്ങിപ്പോയപ്പോൾ ഒരു അഭിമുഖത്തിൽ റോബിൻ ഈ കാര്യം തന്നെ ആവർത്തിച്ചു.
ദിൽഷയ്ക്ക് താല്പര്യമാണെങ്കിൽ താൻ ദിൽഷയെ വിവാഹം ചെയ്യുമെന്ന് റോബിൻ പറഞ്ഞു. എന്നാൽ ദിൽഷ അതിന് ഇതുവരെ മറുപടി പറഞ്ഞില്ല.സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഈയടുത്ത് പട്ടു സാരിയിൽ അതീവ സുന്ദരിയായി താരം എത്തിയിരുന്നു. പട്ടുസാരി അണിഞ്ഞു വധുവിന്റെ വേഷത്തിൽ ആയിരുന്നു ദിൽഷ. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ പെട്ടെന്ന് വൈറൽ ആയി. കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ അണിഞ്ഞ് താരം വളരെയേറെ സുന്ദരി ആയിരുന്നു. ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ആരാധകർ രംഗത്തെത്തി.
ഇപ്പോഴിതാ പുതിയൊരു വിശേഷവുമായി താരം എത്തിയിരിക്കുന്നു. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചു. സഹോദരി ശേഖ പ്രസന്നനും കുടുംബവിളക്ക് സീരിയൽ താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക് പോകുന്ന ഒരു ചിത്രമാണത്. ശരണ്യയും ദില്‍ഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഷെയർ ചെയ്തു. ഇതോടെ ആരാധകരിൽ സംശയമുണ്ടായി. ദിൽഷ കുടുംബവിളക്ക് സീരിയലിൽ അഭിനയിക്കാൻ പോകുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ചിലർ പറഞ്ഞു അതിഥി വേഷത്തിലായിരിക്കും താരം എത്തുക എന്ന്. ഏതെങ്കിലും റിയാലിറ്റി ഷോയിൽ പോകുന്നതായിരിക്കും എന്ന് ചിലർ പറയുന്നു. നല്ല ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദിൽഷ മുൻപ് പറഞ്ഞിരുന്നു. എന്തായാലും ദിൽഷ കുടുംബവിളക്കിൽ എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

0 Comments