ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ആംഗലവണ്യം കൊണ്ട് ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ താര റാണിയായിരുന്നു സിൽക്ക് സ്മിത. വണ്ടി ചക്രം എന്ന ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സ്മിത സിൽക്ക് സ്മിതയായി മാറുന്നത്.
ഒരുകാലത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുണ്ടായിരുന്ന സ്ത്രീ ശരീരമായിരുന്നു സിൽക്ക് സ്മിതയുടേത്. അഴകളവുകൾ ഒത്തുചേർന്ന സ്ത്രീ ശരീരം എന്നതിനപ്പുറം സ്മിത എന്ന വ്യക്തിയെ ആരും അടുത്ത് അറിഞ്ഞില്ല എന്നതാണ് സത്യം.
ഒന്നര പതിറ്റാണ്ടിലധികം ഇന്ത്യൻ സിനിമ ലോകത്ത് നില്‍ക്ക് നിറഞ്ഞാടി. വിവിധ ഭാഷകളിലായി 450ല്‍ അധികം ചിത്രങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചു. ഒടുവിൽ സിനിമ ലോകത്തു നിന്നും പാടേ അപ്രത്യക്ഷമായ അവർ 1996 സെപ്റ്റംബർ 23ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടരെത്തുടരെയുള്ള വ്യക്തി ജീവിതത്തിലെ തിരിച്ചടികളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എന്നാണ് ലഭിക്കുന്ന സൂചന. ഇവരുടെ മരണം സംബന്ധിച്ച ദുരൂഹതയ്ക്ക് ഇപ്പോഴും വിരാമം ഉണ്ടായിട്ടില്ല.
സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് സിൽക്ക് സ്മിതയെ ചുറ്റിപ്പറ്റി ഒരുപിടി ചൂടൻ കഥകള്‍ ചലച്ചിത്ര ലോകത്ത് പ്രചരിച്ചിരുന്നു. ഇതിൽ ഏറെ വിവാദമായ ഒന്നായിരുന്നു സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പേര് ചേർത്ത് ഉണ്ടായ ഗോസിപ്പ്. ഇരുവരും ഒന്നിച്ച് ഒന്നിനു പുറകെ ഒന്നൊന്നായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചതോടെയാണ് രജനി സിൽക്ക് ഗോസിപ്പ് പ്രചരിക്കുന്നത്. സ്മിതയോട് രജനിക്ക് ഭ്രാന്തമായ ഒരു ആവേശം ഉണ്ടായിരുന്നു എന്നും ഇരുവർക്കും ഇടയിൽ രഹസ്യബന്ധം നിലനിന്നിരുന്നു എന്നും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷേ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇരുവരും ഒരിയ്ക്കലും പ്രതികരിച്ചിരുന്നില്ല.
സിൽക്ക് സ്മിത മരണപ്പെട്ടതിനു ശേഷം അവരുടെ ജീവിതകഥയെ ആസ്പദമാക്കി ഇറങ്ങിയ ഡേര്‍ട്ടി പിച്ചർ എന്ന ചിത്രത്തിൽ ഒരു സൂപ്പർ താരവുമായി സ്മിത പ്രണയത്തിലാകുന്നത് കാണിച്ചിരുന്നു. ഇത് രജനികാന്ത് ആണെന്ന് വലിയ തോതിലുള്ള പ്രചാരണം ഉണ്ടായി. എന്നാൽ സിനിമയിൽ കാണിച്ചിരിക്കുന്നത് പ്രായമായ ഒരു സൂപ്പർതാരം ആണെന്നും അന്ന് രജനികാന്ത് ചെറുപ്പം ആയിരുന്നുവെന്നും പറഞ്ഞ് ഈ വിവാദത്തിൽ നിന്നും അണിയറ പ്രവർത്തകർ തലയൂരുക ആയിരുന്നു.

0 Comments