മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഹണി റോസ് . 2005 ൽ പുറത്തിറങ്ങിയ ബോയ്‌ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് ഹണിറോസ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് .
വിനയൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ബോയ് ഫ്രണ്ട് . തുടർന്ന് തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി ചിത്രങ്ങളിൽ നായികയായി ഹണിറോസ് തിളങ്ങി .തുടർന്ന് മലയാളത്തിലേക്ക് തിരിച്ചെത്തിയ ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കരുത്തുറ്റ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം അവതരിപ്പിച്ചു .ഈ കഥാപാത്രം ഹണി റോസിൻറെ സിനിമ ജീവിതത്തിലെ വലിയൊരു തിരിച്ചുവരവായിരുന്നു .
മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഹണി റോസിനു എല്ലാത്തരം കഥാപാത്രങ്ങളും തൻറെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് .കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ ഹണിറോസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത് . വാക്കുകൾ ഇങ്ങനെയാണ്, ഒരു എട്ടാം ക്ലാസുകാരി തൻറെ അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചു വന്നിരുന്നു. ആ സിനിമയിൽ നായികയാകാനുള്ള പ്രായം അന്ന് ആ കുട്ടിക്ക് ഇല്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായിരുന്നു ഹണി റോസ്.
അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞു അന്ന് മടക്കിയയച്ചു .ഹണി റോസിന്റെ അച്ഛൻ വർഗീസ് ചേട്ടനെ ഇടയ്ക്ക് വിളിച്ചു സിനിമയെ ക്കുറിച്ച് ഒക്കെ ചോദിക്കും ആയിരുന്നു . ആ സമയത്ത് പുതുമുഖങ്ങളോടോപ്പം ബോയ്ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചു .ഇടയ്ക്ക് വർഗീസ് ചേട്ടൻ വിളിച്ചപ്പോൾ അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം നൽകാമെന്ന് വാക്ക് നൽകി .ആ വാക്ക് താൻ പാലിച്ചു.അങ്ങനെ ഹണിറോസ് ബോയ്ഫ്രണ്ടിലെ നായികയായി എന്നാണ് വിനയൻ പറഞ്ഞത് .
ബോയ്ഫ്രണ്ട്, ട്രിവാൻഡ്രം ലോഡ്ജ് ,ഹോട്ടൽ കാലിഫോർണിയ, താങ്ക്യൂ ,5സുന്ദരികൾ, ബഡ്ഡി ,ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്, മാസ്റ്റർ, വൺ ബൈ ടു, യു ടൂ ഭ്രൂറ്റസ് ,കുമ്പസാരം ,കനൽ ,അവരുടെ രാവുകൾ, ചങ്ക്സ് ,ഇട്ടിമാണി മേഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളിലെല്ലാം നായികയായി ഹണി റോസ് തിളങ്ങി .മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് ഇപ്പോൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം .മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആയിരുന്നു താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം .തമിഴിലും സജീവമാകാനൊരുങ്ങുകയാണ് ഹണി റോസ്.

0 Comments